ഭിന്നശേഷി സൗഹൃദം വാക്കുകളില്‍ മാത്രം

Jess Varkey Thuruthel ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്? ചില വൈദ്യുതി…

Read More

ആരുടേയും ഔദാര്യത്തിനല്ല, സ്വന്തം അവകാശത്തിനാണിവര്‍ കാത്തിരിക്കുന്നത്

ബുദ്ധിക്കോ ശാരീരികാവയവങ്ങള്‍ക്കോ യാതൊരു കേടുമില്ലാതെ ഒരു കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും സന്തോഷകരം. കാരണം, ജീവിത യാത്രയിലെവിടെയെങ്കിലും വച്ച് മാതാപിതാക്കള്‍ മരിച്ചു പോകാനിടവന്നാല്‍, ആ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാനെങ്കിലും പ്രാപ്തിയുണ്ടെന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. പക്ഷേ, അത്രത്തോളം ഭാഗ്യമില്ലാത്ത കുട്ടികളോട് കേരളം സ്വീകരിക്കുന്ന നിലപാട് അത്യന്തം ക്രൂരമാണ്. 2015 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 19 വയസില്‍ താഴെയുള്ള 1,30,798 സ്‌പെഷ്യല്‍ കുട്ടികളാണ് ഉള്ളത്. ഇവരില്‍ 21,533 പേര്‍ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരാണ്. വൈറ്റ് ബോര്‍ഡ് എന്ന…

Read More