Headlines

വോട്ടര്‍മാരുടെ ബുദ്ധിയെ വിലകുറച്ചു കാണരുത്: ഡല്‍ഹി ഹൈക്കോടതി

ബുദ്ധിയും ചിന്താശേഷിയുമില്ലാത്തവരാണ് വോട്ടര്‍മാര്‍ എന്നും തങ്ങള്‍ പറയുന്നതപ്പാടെ അവര്‍ വിഴുങ്ങുമെന്നുമുള്ള ധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെല്ലാമുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ അറിവിനെപ്പോലും അപഹസിച്ചു കൊണ്ട് പച്ചക്കള്ളങ്ങള്‍ പടച്ചു വിടാനും മടിയില്ല നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും. എന്നാലിതാ, ജനങ്ങളുടെ അന്തസിനേറ്റ ആ കളങ്കം ഡല്‍ഹി ഹൈക്കോടതി തുടച്ചു നീക്കിയിരിക്കുന്നു. എന്തെല്ലാം കള്ളങ്ങള്‍ പ്രചരിപ്പിച്ചാലും അവയെല്ലാം മനസിലാക്കാനും നെല്ലും പതിരും തിരിച്ചറിയാനും ശേഷിയുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാരെന്ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court). ജനങ്ങള്‍ക്കറിയാം ആരെ തെരഞ്ഞെടുക്കണമെന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊതുപ്രസംഗങ്ങളില്‍…

Read More

അവരുടേത് യഥാര്‍ത്ഥ പ്രണയമാണെങ്കില്‍, പിരിക്കാന്‍ കോടതിയും ആഗ്രഹിക്കുന്നില്ല…

Thamasoma News Desk ഇത് ജഡ്ജിമാരുടെ ധര്‍മ്മ സങ്കടം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി കുടുംബ ജീവിതം ആരംഭിച്ചാല്‍ പങ്കാളിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ ബലാത്സംഗം എന്നീ വകുപ്പുകള്‍ മാത്രമല്ല, മറിച്ച് പോക്‌സോ കുറ്റം കൂടി ചുമത്തപ്പെടും. എന്നാല്‍, കൗമാരക്കാര്‍ക്കിടയിലുണ്ടായിരുന്നത് യഥാര്‍ത്ഥ പ്രണയമായിരുന്നെങ്കിലോ? അവരെ തമ്മില്‍ വേര്‍പിരിക്കുകയും പങ്കാളിയെ ജയിലിലടയ്ക്കുകയും ചെയ്യുന്നത് മഹാപാതകമാവില്ലേ? മുതിര്‍ന്നവര്‍ക്ക് ഇന്നും പ്രണയത്തോടും പ്രണയിക്കുന്നവരോടും പകയും വെറുപ്പുമാണ്. ഒളിച്ചോടി മൂന്നാം വര്‍ഷം ഒരു വയസുള്ള കുഞ്ഞുമായി തിരിച്ചെത്തിയ ദമ്പതികളെയും കുഞ്ഞിനെയും തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നത് ഏതാനും ദിവസങ്ങള്‍ക്കു…

Read More