Headlines

കുട്ടിയാകുന്നതൊരു കുട്ടിക്കളിയല്ല

പഴഞ്ചൊല്ലിലും പതിരുണ്ട് ‘ഒന്നേ ഉള്ളെങ്കിലും ഉലക്ക കൊണ്ടടിക്കണം’-കാലാകാലങ്ങളായി കേട്ടു തഴമ്പിച്ച ഇന്നും ഏറെ പ്രചാരത്തോടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പഴഞ്ചൊല്ലാണിത്. അച്ഛനും അമ്മയ്ക്കും ഒരു കുട്ടിയേ ഉള്ളൂവെങ്കിലും കൊഞ്ചിച്ചും ലാളിച്ചും വഷളാക്കാതെ കര്‍ശനമായ ശിക്ഷ നല്‍കി വളര്‍ത്തണം എന്നാണിതിന്റെ സാരം. പണ്ട് വീട്ടിലും സ്‌കൂളിലുമെല്ലാം ചെറിയ തെറ്റുകള്‍ക്കു പോലും ശിക്ഷ ഏറ്റുവാങ്ങിയാണ് ഓരോ കുട്ടിയും തന്റെ ബാല്യം പിന്നിട്ടിരുന്നത്. പഠനത്തില്‍ പിന്നോട്ടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വീട്ടുകാര്‍ക്കു പുറമേ നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും കൂടി സഹിക്കണം. ചില…

Read More

ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം…??

ഷാജി കിഴക്കേടത്ത് ജാതിയതയും മതപരതയും ആഴത്തില്‍ വേരൂന്നിയിട്ടുളള സമൂഹത്തില്‍ ജാതിമതരഹിത ജീവിതം സാധ്യമാണോ? അത് എങ്ങനെയാകണം ? ജാതിയും മതവും ജീവിതത്തിന്റെ നാനാ പരിസരങ്ങളെയും മൂല്യരഹിതമാക്കുന്ന, മലീമസമാക്കുന്ന സമൂഹത്തില്‍ ജാതിമതരഹിതജീവിതം എങ്ങനെയാകണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ജാതിമതരഹിതജീവിതം ഒരു ബദല്‍ജീവിതരീതിയും സംസ്‌കാരവുമാണ്. അത് കേവലം ജാതിമതദൈവ നിരാസം മാത്രമല്ല, ഉയര്‍ന്നമൂല്യ ബോധത്തോടെയുള്ള ബദല്‍ ജീവിതത്തിന്റെ ആവിഷ്‌ക്കാരവുമാണ്. നിരന്തരം പരിഷ്‌കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന, ആത്മവിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രക്രിയയുമാണ് ജാതിമതരഹിത ജീവിതം. വിവിധ ചരിത്രഘട്ടങ്ങളില്‍ മതങ്ങള്‍,…

Read More

‘ഇല്ല’ എന്നു പറയാനും സ്വീകരിക്കാനും പഠിപ്പിക്കുന്നൊരു സ്‌കൂള്‍ തുടങ്ങണം

 റിട്ടയര്‍ ചെയ്തിട്ട് ഒരു കുഞ്ഞ് സ്‌കൂള്‍ തുടങ്ങണം. ഒറ്റ വാക്ക് മാത്രം പഠിപ്പിക്കുന്ന രണ്ട് സെമസ്റ്ററില്‍ കോഴ്‌സ് തീരുന്ന ഒരു സ്‌കൂള്‍. പറഞ്ഞത് പോലെ ഒറ്റ പാഠ്യഭാഗമേയുണ്ടാവു – ‘നോ’- പറ്റില്ല. നടക്കില്ല. ഇഷ്ടമല്ല. വേണ്ട. നോ! അത് പറയാന്‍ പഠിപ്പിക്കുകയാവും ആദ്യ സെമെസ്റ്ററിലെ ജോലി. അതെങ്ങനെ പറയണം ജീവിതത്തില്‍. ആരോടെല്ലാം. എപ്പോഴെല്ലാം. എന്തിനോടെല്ലാം. പൊരുത്തപ്പെട്ട് പോകാനാകാത്ത, ടോക്‌സിക്ക് ആയ ബന്ധങ്ങളോട് – സുഹൃത്തുക്കളോട്, പങ്കാളികളോട് – വീടുകളോട്, നാടുകളോട്, കാഴ്ചപ്പാടുകളോട്, തുടര്‍ന്ന് വന്ന കക്ഷിരാഷ്ട്രീയത്തോട്, തൊഴിലിനോട്,…

Read More

പ്രണയപുസ്തകത്തിലെ ഒരേട് (കവിത )

(One Single Page from the Book of Love ) •നിക്സൺ ഗോപാൽ• ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: നിന്റെ കാമത്താൽ മാത്രം എനിക്കുടലുണ്ടായി. നിന്റെ സ്പർശത്താൽ മാത്രം  അറിയപ്പെട്ടവനായി. നിന്റെ മന്ത്രത്താൽ മാത്രം കേൾവി കൊണ്ടവനായി… പുഴയോരത്തോ, മലഞ്ചരുവിലോ മറഞ്ഞു കിടക്കുകയായിരുന്നു ഞാൻ.! ഒരു പ്രേമ ഗാനം എപ്രകാരമായിരിക്കുമെന്ന് നീ വിവരിച്ചു. പ്രണയം അഭ്യർത്ഥിച്ചു ഉണ്ടാക്കുന്ന രീതിയിലെ പിശകുകൾ നീ പറഞ്ഞു തന്നു. പാതകൾ തെറ്റുന്നവരുടെ പ്രണയം ഏതിനം കാട്ടു തീയുണ്ടാക്കുന്നുവെന്നു നീ വിവരിച്ചു. കല്ലുകളിൽ തലയിടിച്ച് അരുവികളിൽ…

Read More

‘വേട്ട’ (കവിത )

ഖാലിദ് മുഹ്സിൻ ::::::::::::::::::::::::::::::::::: രുചി വറ്റി തുടങ്ങുമ്പോൾ അയാൾ ആകാശത്തിറങ്ങും; അഴകുള്ള നക്ഷത്രങ്ങൾക്ക് ചൂണ്ടയിടും; തൊട്ടപ്പുറത്ത് ചൂണ്ടയിടുന്ന ചന്ദ്രനെ ഇല്ലാക്കഥകൾ പറഞ്ഞ് വിരട്ടിയോടിക്കും; ചൂണ്ടയിൽ കൊരുത്ത നക്ഷത്രത്തെ പിടിച്ച് വലിക്കും; ഹൃദയത്തിലേക്ക് കൊരുത്ത കൊളുത്തിൽ നിന്നു് രക്ഷപ്പെടാനുള്ള പിടിവലിയിൽ, നക്ഷത്രത്തിനു് വാൽ മുളയ്ക്കും; ദാരുണമായ ഈ പീഡന കഥയറിയാതെ, വാൽനക്ഷത്രം കണ്ട് ഇന്നുമെന്നും പല്ലിളിക്കുന്നു, ഭൂമി. :::::::::::::::::::

Read More

ഈ ധാരാവി ധാരാവി എന്നുപറഞ്ഞാല്‍ ഇതാണ് !

By: എം.ജി രാധാകൃഷ്ണന്‍ മുംബൈ അധോലോക സിനിമകളിലെ ഡയലോഗുകളിൽ നിറഞ്ഞിരുന്ന ധാരാവി എന്ന ചേരി ഇപ്പോൾ, ഈ കോവിഡ് കാലത്ത് വീണ്ടും ജീവിത ഭീതിയുമായി ഇന്ത്യയുടെ മുന്നിൽവന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഈ ചേരിയിൽ രോഗം പടരുന്നതിനെ ഇപ്പോഴും ഏറെ ഭയത്തോടെയാണ് രാജ്യം കാണുന്നത്. ധാരാവി എന്നാൽ വെറുമൊരു പേരല്ല, സങ്കല്പിക്കാൻ കഴിയാത്ത ജീവിതത്തിന്റെ നേരനുഭവമാണ്. എഴുത്തുകാരനായ എം.പി. നാരായണപിള്ളയുടെ നിർദേശപ്രകാരം രണ്ടുതവണ ധാരാവിയുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന ലേഖകന്റെ ഈ ഓർമ വായിച്ചാൽ നാം സ്വയം ചോദിക്കും:…

Read More

ദൈവം = ‘സ്വന്തം’ അപരൻ

Written by: Nixon Gopal ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ,  ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്. ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല  ; കാരണം…

Read More

സഹതപിക്കുന്നു, കേരളത്തിലെ ചില ചെറുപ്പക്കാരുടെ മാനസികാവസ്ഥയില്‍……

Written By: Santhosh Pavithramangalam വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഇറങ്ങിയ മാതൃഭൂമി ന്യൂസിലെ സജിനും, വിപിനും ആദരാഞ്ജലികള്‍. ഈ രണ്ടു ചെറുപ്പക്കാരുടെ ആകസ്മിക നിര്യാണത്തില്‍ അങ്ങേയറ്റം ഖേദവും അനുശോചനും രേഖപ്പെടുത്തുന്നൂ. എന്നാല്‍ സാക്ഷര കേരളത്തിലെ ചില കുട്ടി സഖാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ അങ്ങേയറ്റം ഖേദവും അവരോട് അങ്ങേയറ്റം പുച്ഛവും തോന്നി. സര്‍ക്കാരിന് എതിരായി വാര്‍ത്തകള്‍ സൃഷ്ട്ടിക്കാന്‍ പോയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടൂ. എന്നാണ് കുട്ടി സഖാക്കള്‍ക്ക് മാധ്യമങ്ങളോട് ഈ വെറുപ്പ്…

Read More

ചോരക്കൊതി മാറാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍…..

സ്വന്തം മകനെ നഷ്ടമായ മാതാപിതാക്കള്‍, ഭര്‍ത്താവിനെ നഷ്ടമായ ഭാര്യ, അച്ഛനെ നഷ്ടമായ മക്കള്‍, സഹോദരനെ നഷ്ടമായ കൂടെപ്പിറപ്പുകള്‍ അങ്ങനെ ധാരാളം പേര്‍ കണ്ണൂരിന്റെ വിവിധഭാഗങ്ങളിലായി ജീവിക്കുന്നു. പാര്‍ട്ടി എത്ര കാര്യമായി ആ കുടുംബത്തിന് ചിലവിന് കൊടുത്താലും ഇവരുടെയൊന്നും കണ്ണുനീര്‍ തോരില്ല. പ്രിയ നേതാക്കളെ, നിങ്ങള്‍ക്ക് ഈ പാവപ്പെട്ടവന്റെ ചോര കണ്ടു മതിയായില്ലേ? ഒരു രക്തസാക്ഷിയും, ബലിദാനിയേയും സൃഷ്ട്ടിക്കുന്നതാണോ രാഷ്ട്രീയം എന്ന് പറയുന്നത്? നേതാക്കളുടെ മനുഷ്യത്വം ഇത്രത്തോളം ഇല്ലാതെയായോ? ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാല്‍ എതിരാളിയെ കത്തിമുനയില്‍ അവസാനിപ്പിക്കാം…

Read More

ജനങ്ങളില്‍ വര്‍ഗ്ഗീയവിഷം കുത്തിവയ്ക്കുന്നത് രാഷ്ട്രീയ മുതലെടുപ്പുകാര്‍

ഇന്ത്യാ മഹാരാജ്യം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലേക്ക് നീങ്ങുന്നു. ഊതി പെരുപ്പിച്ച കണക്കുകള്‍ അല്ലാതെ മടിശീലയില്‍ ഒന്നുമില്ല. മാറിവരുന്ന സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ അതിനൊക്കെയും പരിഹാരമാകും. എന്നാല്‍, മനുഷ്യമനസ്സുകളില്‍ കുത്തിനിറയ്ക്കുന്ന വര്‍ഗീയ വിഷത്തിന്റെ ലഹരി മായണമെങ്കില്‍ അതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ മതിയാവില്ല. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ വര്‍ഗീയത വളര്‍ത്തുന്നു എന്നത് വളരെ ആശങ്കയോടെയാണ് കാണേണ്ടത്. ഓരോ ദിവസങ്ങളിലും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി ഉണ്ടോ എന്നുപോലും തോന്നിപോകുന്നൂ. വിദ്യാ സമ്പന്നര്‍…

Read More