Headlines

ഉപേക്ഷിച്ച് ഇറങ്ങിപ്പോയവള്‍ക്ക് ഇപ്പോള്‍ മകനെ വേണമത്രെ! ഇനി…

Thamasoma News Desk മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന്റെ എല്ലാ ദുരിതങ്ങളും അരക്ഷിതാവസ്ഥയും പേറി ജീവിച്ചവനായിരുന്നു ദാസ്. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കണമെന്നും സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു ആ കുഞ്ഞ് (broken family). പക്ഷേ, ഒരിക്കലും അതു സാധ്യമായില്ല. അച്ഛന്റെ നിരുത്തരവാദിത്വം മൂലം കുഞ്ഞുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങി, ബാല വേലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമ്പോള്‍ അവന്റെ പ്രായം 14 വയസായിരുന്നു. ജീവിക്കാനായി എന്തു ജോലിയും…

Read More

മാധ്യമങ്ങള്‍ക്ക് എന്നെങ്കിലും ബോധമുണ്ടാകുമോ?

Jess Varkey Thuruthel മാധ്യമങ്ങളേ, നിങ്ങള്‍ക്കറിയുമോ ആരാണ് സുഹൃത്ത് എന്ന്? വാര്‍ത്തകളിലൂടെ നിങ്ങള്‍ പ്രചരിപ്പിക്കുന്ന, മനുഷ്യ മനസുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഒരു സംസ്‌കാരമുണ്ട്. ഇവിടെ നിങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതത്രയും അധമ സംസ്‌കാരമാണ്. ഒരു സുഹൃത്ത് എന്നാല്‍ ഒരാളുടെ സന്തോഷത്തിനും ദു:ഖത്തിലും കൂടെയുണ്ടാകുന്നവന്‍/വള്‍ എന്നാണ് അര്‍ത്ഥം. ചതിച്ചു വീഴിക്കാനോ പറ്റിക്കാനോ കെണിയില്‍ പെടുത്താനോ ഒരു സുഹൃത്ത് ഒരിക്കലും പരിശ്രമിക്കില്ല. അമ്മയുടെ ആണ്‍സുഹൃത്ത്, അച്ഛന്റെ പെണ്‍സുഹൃത്ത് എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ചില ബന്ധങ്ങളെയും വ്യക്തികളെയും വെളുപ്പിച്ചെടുക്കുന്നുണ്ട്. അമ്മയുടെ കാമുകന്‍ എന്നോ അച്ഛന്റെ കാമുകി…

Read More

മനുഷ്യജീവിതം തകര്‍ത്തില്ലേ? മൃഗങ്ങളെയെങ്കിലും വെറുതെ വിടുക!

Jess Varkey Thuruthel മനുഷ്യനെ അടിമകളാക്കാനായി, അവരുടെ സന്തോഷങ്ങളെ കെടുത്താനും കെട്ടിയിടാനുമായി മനുഷ്യര്‍ തന്നെ നിര്‍മ്മിച്ച മതമെന്ന ചങ്ങല കൊണ്ട് മൃഗങ്ങളെ കെട്ടിയിടാതിരിക്കാനുള്ള വിവേകമെങ്കിലും ആ മതവിശ്വാസികള്‍ക്ക് ഉണ്ടായെങ്കില്‍! മനുഷ്യരുടെ ജീവിതം ഇവ്വിധം നരകപൂര്‍ണ്ണമാക്കി, ആ നരകത്തിന് പുണ്യത്വം നല്‍കി അര്‍മ്മാദിച്ചു നടക്കുന്നവര്‍ ഇപ്പോള്‍ കണ്ണുവയ്്ക്കുന്നത് മൃഗങ്ങളിലേക്കാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത്, സ്വാതന്ത്ര്യത്തോടെ, ഇഷ്ടമുള്ളപ്പോള്‍ ഇണ ചേര്‍ന്ന് ജീവിക്കുന്ന ആ മൃഗങ്ങളെക്കൂടി മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന മതവെറി ബാധിച്ചവരെ അടക്കി നിറുത്തിയേ തീരൂ. മൃഗങ്ങള്‍ക്കോരോന്നിനും പേരിടുന്നത്…

Read More

കാനം രാജേന്ദ്രന്‍ വിടവാങ്ങി

Thamasoma News Desk സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റാനിരിക്കെ, ഇന്നു വൈകിട്ടോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. വനജയാണ് ഭാര്യ. സ്മിത, സന്ദീപ് എന്നിവര്‍ മക്കളാണ്. 1982 മുതല്‍ 1991 വരെ എം എല്‍ എ ആയിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി…

Read More

പൊലിഞ്ഞുപോയ ആ കുഞ്ഞുജീവന്‍ നമ്മോടു പറയുന്നത്…

Jess Varkey Thuruthel മുംബൈയില്‍ ഒരു നാലു വയസുകാരി ഈ ലോകത്തു നിന്നും യാത്രയായ, നോവിക്കുന്ന ഒരു വാര്‍ത്തയുമായിട്ടാണ് ഇന്ന് ഇന്റര്‍നെറ്റ് എനിക്കു മുന്നില്‍ തുറന്നു വന്നത്. കുഞ്ഞുങ്ങളുടെ ചിന്തകളെ വായിച്ചെടുക്കാന്‍ മുതിര്‍ന്നവരായ നമ്മളില്‍ പലരും പരാജയപ്പെടുന്നതാണ് ഇത്തരത്തിലുള്ള പല മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണം. മുംബൈയിലെ വിരാരില്‍, 19 നിലകളുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലെ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആ അച്ഛനും അമ്മയും രാവിലെ 7.30 ന് പുറത്തിറങ്ങുമ്പോള്‍ നാലു വയസുകാരിയായ ഏകമകള്‍ ദര്‍ശിനി നല്ല ഉറക്കത്തിലായിരുന്നു….

Read More

മതമില്ലാത്ത മനുഷ്യര്‍ക്കായി സെക്കുലര്‍ ഫാമിലിയ

Shaji Kizhakkedath മതം ഉപേക്ഷിച്ച വ്യക്തികളും കുടുംബങ്ങളും ഭരണങ്ങാനം ഓശാന മൗണ്ടില്‍ ഒത്തുകൂടുന്നു. സെക്കുലര്‍ ഫാമിലിയ എന്നു പേരിട്ടിരിക്കുന്ന ഈ കള്‍ച്ചറല്‍ ഫെസ്റ്റ് ഏപ്രില്‍ 7, 8 തീയതികളിലാണ് നടത്തുന്നത്. സൗഹൃദം പങ്കുവച്ചും ഓരോ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തും ആടിയും പാടിയും നൃത്തമാടിയും ഈ സമയം ചെലവഴിക്കുകയാണ് ലക്ഷ്യം. മതാതീതമാനവികതയുടെ ഈ ഉത്സവത്തില്‍ വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. മതമില്ലാത്ത ജീവനും ആധുനിക സമൂഹവും, സെക്കുലര്‍ ജീവിതവും പൗരസമൂഹവും, ജന്‍ഡറിസത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും…

Read More

പാതി മറച്ച ശരീരങ്ങളില്‍ നിയന്ത്രണം നഷ്ടമാകുന്നവരോട്….

  ഭക്ഷണം ജീവശരീരത്തിന് എത്രയേറെ പ്രധാനമാണോ, അത്രയേറെ പ്രാധാന്യമുള്ളൊരു വസ്തുതന്നെയാണ് മാനസിക നിലനില്‍പ്പിന് ആധാരമായ ലൈംഗികത. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടില്ലാത്ത കാലഘട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രസവങ്ങളില്‍ നിന്നും ശിശു ജനനങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റിനിറുത്താന്‍ പറ്റിയ ഒരു ഉപാധിയായിരുന്നു, കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുക എന്നത്. എന്നാല്‍, ആ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും ജനങ്ങള്‍ കാതങ്ങള്‍ സഞ്ചരിച്ച് ഈ ആധുനിക യുഗത്തിലെത്തി നില്‍ക്കുന്നു. വിജ്ഞാനത്തിന്റെയും ടെക്‌നോളജിയുടെയും വിസ്‌ഫോടനങ്ങള്‍ തീര്‍ത്തൊരു നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും മനുഷ്യന്‍ മുറുകെപ്പിടിക്കുന്നത്…

Read More

സ്ത്രീ ശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്നവര്‍ക്കു വേണ്ടി

സ്ത്രീശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്ന എല്ലാ പുരുഷകേസരികള്‍ക്കും മുമ്പില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു. സ്ത്രീശരീരം കാണുന്ന മാത്രയില്‍ ലിംഗചലനവും സ്ഖലനവും സംഭവിച്ച് വശം കെട്ടുപോകുന്ന പുരുഷ കേസരികള്‍ കാണണം ഈ ചിത്രങ്ങള്‍. പെണ്ണിന്റെ വസ്ത്രം അല്പമൊന്നു മാറിയാല്‍, കുളിമുറിയിലെ ഇത്തിരി വിടവിലൂടെ നഗ്നത പകര്‍ത്താന്‍ ആര്‍ത്തിപിടിച്ച കണ്ണുമായി കാത്തിരിക്കുന്ന വെറികെട്ട ജന്മങ്ങള്‍ ഈ കാഴ്ച കാണണം. പകല്‍മാന്യതയുടെ കുപ്പായമിട്ട്, പെണ്‍ശരീരങ്ങളെ കൊത്തിപ്പറിക്കുന്നവരും ഇതു കാണണം. ഇവിടെ കാമമില്ല, ലൈംഗികതയും. ശുദ്ധമായ വായുവിനു വേണ്ടിയുള്ള ഒരു പ്രത്യക്ഷ സമരം…

Read More

ഫ്രാന്‍സിസ് പെരുമന….. കേരളം കാണാതെപോയി ആ വലിയ മനസിന്റെ ഉടമയെ

  കേവലം ഒരു അനുസ്മരണം…. അതില്‍ ഒതുങ്ങിപ്പോയി ഫ്രാന്‍സിസ് പെരുമന എന്ന ആ ഗാന്ധിയന്റെ ദേഹവിയോഗം. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ഖജാന്‍ജിയും കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് പെരുമന(60) ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും സുപരിചിതനായിരുന്ന ഫ്രാന്‍സിസ് പെരുമനയെ പക്ഷേ, മലയാള പത്രങ്ങള്‍ അവഗണിച്ചു. ആ മരണത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ആരും നല്‍കിയില്ല. ചില പത്രങ്ങളിലെ കൊച്ചി എഡിഷനുകള്‍ ഒഴിച്ച് വേറൊരിടത്തും ആ മരണവാര്‍ത്ത എത്തിയില്ല. ആരായിരുന്നു ഫ്രാന്‍സിസ് പെരുമന…….

Read More

ഹോട്ടല്‍ ഭക്ഷണം…??? കൈകഴുകാന്‍ വരട്ടെ..!!!

ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍…? എന്നാല്‍ കൈകഴുകാന്‍ വരട്ടെ. ഡോ എം എസ് സുനില്‍ തന്റെ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ഈ കുറിപ്പു വായിച്ചിട്ടാവാം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. ഡോക്ടറുടെ കുറിപ്പ് അതേപടി…. വിശക്കുന്നവന്‍ എവിടെ ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ട കാഴ്ചകള്‍ പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കാന്‍ പോലും മടിക്കും. ആറു മാസം പോലും ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും…

Read More