കാട്ടുപന്നിക്കു വച്ച കെണിയില്‍ കുരുങ്ങിയത് നായ, തിരുവനന്തപുരത്തു നിന്നുള്ള കാഴ്ച

Thamasoma News Desk

ഇത് തിരുവനന്തപുരം കല്ലറ പഴയ ചന്തയില്‍ നിന്നുള്ള ഒരു കാഴ്ച. വയറിനു കുറുകെ കമ്പി മുറുക്കിയ നിലയില്‍ ഒരു നായ (Street dog)! കാട്ടുപന്നി ശല്യം വളരെ കൂടുതലുള്ള ഒരു പ്രദേശമാണ് കല്ലറ. അതിനാല്‍തന്നെ, പന്നികളെ തുരത്താനായി കെണികള്‍ സ്ഥാപിക്കുന്നതും സാധാരണം. അത്തരമൊരു കെണിയില്‍ പെട്ടുപോയതാണ് ഈ നായ. കൃഷിയിടങ്ങളിലും മറ്റും കമ്പികൊണ്ട് കുരുക്കുണ്ടാക്കി കെണി വയ്ക്കുകയാണ് പന്നികളെ തുരത്താനായി ചെയ്യാറ്. ഇത്തരമൊരു കുരുക്കില്‍ കുടുങ്ങിയതാണ് ഈ നായ.

കുരുക്കില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് ഭയന്നു പോയ നായ പിന്നീട് ആരെയും സമീപത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഇതിനാല്‍, കമ്പിയുടെ ഒരറ്റം മുറിച്ച് മാറ്റുക മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. വയറ്റില്‍ കുരുക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നു നായ. നായുടെ വയറില്‍ നിന്നും കമ്പി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

അതേസമയം, തെരുവു നായ്ക്കള്‍ക്കു നേരെ അതിക്രൂരമായ ആക്രമണങ്ങളും മനുഷ്യര്‍ അഴിച്ചു വിടാറുണ്ട്. മറ്റുള്ളവരുടെ കണ്ണീരും വേദനയും കാണാന്‍ അതിയായി ആഗ്രഹിക്കുന്ന ചില മനുഷ്യരുണ്ട്. അവര്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം മുന്നില്‍ ദുരിതം വിതയ്ക്കുന്നു. പിറ്റ് ബുള്‍ ഉള്‍പ്പടെ 13 അഗ്രസീവ് ബ്രീഡുകളെ നിയന്ത്രിക്കാനുള്ള തീരുമാനമെടുത്തത് ഈ അടുത്ത കാലത്താണ്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ തെരുവിലേക്കിറക്കിവിട്ട് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകുന്ന കാഴ്ച ഇപ്പോള്‍ വളരെ കൂടുതലാണ്. ഓരോ ആഗ്രഹം തീര്‍ക്കാനായി നായ്ക്കളെ വാങ്ങുകയും രോഗബാധിതരാകുമ്പോള്‍, അല്ലെങ്കില്‍ ആഗ്രഹം തീരുമ്പോള്‍ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന മനുഷ്യര്‍. നായ്ക്കുഞ്ഞുങ്ങളുടെ മേല്‍ വണ്ടി ഓടിച്ചു കയറ്റുക, ഇടിപ്പിച്ചു കൊല്ലുക, വിഷം കൊടുത്തു കൊല്ലുക തുടങ്ങി, മൃഗങ്ങളോടു മനുഷ്യര്‍ കാണിക്കുന്ന ക്രൂരത എണ്ണിയാലൊടുങ്ങാത്തതാണ്.

തെരുവില്‍ നായകളുടെ പോപ്പുലേഷന്‍ നിയന്ത്രിക്കാനും ആക്രമണങ്ങള്‍ തടയാനും പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിനായി ആദ്യം വേണ്ടത് ഇച്ഛാശക്തിയാണ്. ഓരോ വീട്ടിലും വളര്‍ത്തുന്ന നായകളെ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കണം. പഞ്ചായത്ത്/മുനിസിപ്പാലിറ്റി രജിസ്‌ട്രേഷന്‍ ഇല്ലാതെ ആരെങ്കിലും നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടോ എന്നതും നിരീക്ഷിക്കണം. ഏതെങ്കിലുമൊരു നായ മരണപ്പെട്ടാലോ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്താലോ അതും രജിസ്റ്റര്‍ ചെയ്യപ്പെടണം. രജിസ്റ്റര്‍ ചെയ്ത നായകള്‍ ആ വീടുകളില്‍ തന്നെ ഉണ്ടോ എന്നതും കര്‍ശനമായി നിരീക്ഷിക്കപ്പെടണം.

തെരുവു നായ്ക്കള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നല്‍കി പേവിഷത്തെ നിയന്ത്രിക്കുകയും തെരുവിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്യാം. മൃഗങ്ങളോടു ക്രൂരത കാണിക്കുന്നവര്‍ നിസ്സഹായരായ ഏതൊരു മനുഷ്യജീവിയെയും ദ്രോഹിക്കാന്‍ മടിക്കില്ല എന്നത് ഓര്‍മ്മിച്ചേ തീരൂ. തെരുവു നായ്ക്കളെ മാത്രമല്ല, വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെയും നിരീക്ഷിച്ചേ തീരൂ. എങ്കില്‍ മാത്രമേ വളര്‍ത്തി തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്താന്‍ സാധിക്കുകയുള്ളു.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “കാട്ടുപന്നിക്കു വച്ച കെണിയില്‍ കുരുങ്ങിയത് നായ, തിരുവനന്തപുരത്തു നിന്നുള്ള കാഴ്ച

  1. വന്യമൃഗങ്ങളുടെ ശല്യം കാരണം ആളുകൾ വീടുപേക്ഷിച്ചു വാടകവീട്ടിൽ പോകുന്നു രാവിലെ ഉണരുമ്പോൾ കണികാണുന്നത് ആനയെ

Leave a Reply

Your email address will not be published. Required fields are marked *