മതത്തിന്റെ പേരില്‍ കുഞ്ഞുങ്ങളോടു കാണിക്കുന്ന കൊടും ക്രൂരത

Jess Varkey Thuruthel മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം മൂലം വേദനയുടെ ലോകത്തിലേക്ക് ഒരു കുഞ്ഞു കൂടി. പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് കൈയൊടിഞ്ഞു. മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയതിനാല്‍ മാത്രമാണ് ആ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍, അത്രയും ഉയരത്തില്‍ നിന്നും വീണതിനാല്‍ ഒരുപക്ഷേ ആ കുഞ്ഞിന് ജീവന്‍ പോലും നഷ്ടമാകുമായിരുന്നു. കുഞ്ഞുങ്ങള്‍ എപ്പോഴും ഇരകളാണ്, കണ്ണും കാതും മനസാക്ഷിയുമില്ലാത്ത മതവിശ്വാസത്തിന്റെ ഇരകള്‍. മുതിര്‍ന്നവര്‍ പറയുന്നു, അവര്‍ക്ക് നിശബ്ദം…

Read More

നിയമ ലംഘകരെ വാഴ്ത്തിപ്പാടുമ്പോള്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍ ഇന്നലെ, തമസോമയില്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന് ലഭിച്ച മികച്ച പ്രതികരണങ്ങളാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്. വാഹനാപകടങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന ഹമീദിന്റെ കുറിപ്പാണ് ചുവടെ കൊടുത്തിരിക്കുന്നത്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആലപ്പുഴയിലെ ചെമ്മാട് എന്ന സ്ഥലത്ത് ഒരു അപകടമുണ്ടായി. നിയമം ലംഘിച്ച് മുന്നിലേക്കു പാഞ്ഞെത്തിയ ഒരു സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കുന്നതിനായി ഒരു കെ എസ് ആര്‍ ടി സി ബസ് വലത്തേക്കു വെട്ടിച്ചു. ചെന്നിടിച്ചത് ചകിരിയോ അതോ കയറോ കയറ്റിവന്ന ഒരു ലോറിയില്‍. ബോംബേയിലേക്കോ മറ്റോ…

Read More

കുത്തുകുഴിയില്‍ അപകടമുണ്ടാക്കിയ ആ സ്‌കൂട്ടര്‍ യാത്രികന്‍ എവിടെ?

Jess Varkey Thuruthel കോതമംഗലം കുത്തുകുഴിയില്‍, ഒരു യുവാവിന്റെ മരണത്തിനിടയാക്കിയ ആ സ്‌കൂട്ടറും അതോടിച്ചയാളും കാണാമറയത്തൊളിച്ചു. ശേഷിക്കുന്നത് ചോരയും കണ്ണീരും അനാഥത്വവും മാത്രം. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുമ്പോള്‍ പാലിക്കേണ്ടതായ ഒരു നിയമവും പാലിക്കപ്പെടുന്നില്ല. ഇത് കോതമംഗലം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ശാപം. വണ്ടിയുമായി നിരത്തിലിറങ്ങിയാല്‍ തങ്ങള്‍ക്ക് യാതൊരു നിയമവും ബാധകമല്ലെന്ന അഹങ്കാരമാണ് ഈ റോഡപകടങ്ങളുടെയെല്ലാം പ്രധാന കാരണം. കുത്തുകുഴിയില്‍, മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശി ബേസില്‍ ജോയി (27) യുടെ മരണത്തിന് ഇടയാക്കിയതും അഹങ്കാരോന്മാദം ബാധിച്ചൊരാള്‍…

Read More

നിര്‍ബന്ധിച്ചു വിളിപ്പിക്കേണ്ടതല്ല ഭാരത് മാതാ കി ജയ്

Thamasoma News Desk ഇന്ത്യ എന്ന പേരുമാറ്റി ഭാരതമെന്നാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, പറ്റുന്നത്ര ഇടങ്ങളിലെല്ലാം ഭാരതമെന്ന പേര് അരക്കിട്ടുറപ്പിക്കാനും അവരുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവരിേേലക്ക് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന അത്യന്തം അരോചകമായ കാഴ്ചയ്ക്കാണ് നമ്മുടെ രാജ്യമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റി, ബഹുസ്വരതയെ ഉന്മൂലനാശം ചെയ്യാനുള്ള ശ്രമങ്ങള്‍ അതിശക്തമായ രീതിയില്‍ നടന്നു വരുന്നു. അവര്‍ പറയുന്ന ദൈവം, അവര്‍ പറയുന്ന ആചാരം, അവര്‍ പറയുന്ന വിശ്വാസം, അവര്‍ പറയുന്ന ആരാധനാലയം, അവര്‍ പറയുന്ന പേര്,…

Read More

കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ പി സി ജോര്‍ജ്ജിനാവുമോ?

Thamasoma News Desk ബി ജെ പിയില്‍ ലയിച്ചു ചേര്‍ന്ന പി സി ജോര്‍ജ്ജിന് കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ സാധിക്കുമോ? ഏഴുതവണയാണ് കേരളം പി സി ജോര്‍ജ്ജിനെ എം എല്‍ എ ആക്കിയത്. കോണ്‍ഗ്രസിനൊപ്പവും ഇടതുപക്ഷത്തിനൊപ്പവും അദ്ദേഹം യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ രണ്ടുമുന്നണികളെയും അതിശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. കേരള ജനപക്ഷമെന്ന പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതെല്ലാമാണ് ബി ജെ പിയില്‍ ലയിക്കാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍. സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ ആര്‍ക്കൊപ്പവും പോകാന്‍…

Read More

കൈയ്യടിക്കാം, പാഠപുസ്തകത്തിലെ ബിംബചിത്രീകരണങ്ങള്‍ക്കു വന്‍മാറ്റം!

Thamasoma News Desk കുഞ്ഞുക്ലാസുകളിലെ പാഠപുസ്തകങ്ങളിലേക്കു കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന ചില ബിംബങ്ങളുണ്ട്. അമ്മ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നു, അച്ഛന്‍ ഓഫീസില്‍ പോകാനൊരുങ്ങുന്നു, മകള്‍ മുറ്റമടിക്കുന്നു, മകന്‍ കളിക്കുന്നു. കുഞ്ഞുമനസുകളില്‍പ്പോലും അമ്മ അടുക്കളപ്പണി ചെയ്യേണ്ടവളാണെന്നും മകള്‍ അവരെ സഹായിക്കേണ്ടവളാണെന്നും മകന്‍ കളിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടവരാണെന്നും അച്ഛന്‍ ജോലി ചെയ്യേണ്ടവരാണെന്നുമുള്ള ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. എന്നാലിപ്പോള്‍, എന്‍ സി ഇ ആര്‍ ടി യുടേയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ യുണെസ്‌കോ പുറത്തിറക്കിയ പുസ്തകത്തില്‍ ഈ സ്റ്റീരിയോ…

Read More

മൂവാറ്റുപുഴയിലെ ബേക്കറിക്ക് പിഴ: ഇത് സന്തോഷിന്റെ വിജയം

Thamasoma News  ഭക്ഷണ ശാലകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിനം പ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ, ആ ഭക്ഷണശാലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും മോശപ്പെട്ട ആഹാരസാധനങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഒരു ഹോട്ടല്‍ അടപ്പച്ചാല്‍, മറ്റൊരു പേരില്‍ അതേ ആളുകള്‍ തന്നെ മറ്റൊരു ഹോട്ടല്‍ ആരംഭിക്കും. അമിത വില ഈടാക്കിയും മോശപ്പെട്ടതും കേടുവന്നതുമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കി അമിത ലാഭം കൊയ്യുകയും ചെയ്യും. ഇവിടെ നശിച്ചു പോകുന്നത് പണം മുടക്കി…

Read More

ബില്‍ക്കിസ് ബാനു: ബലാത്സംഗികളെയും അവരുടെ രക്ഷകരെയും വിറപ്പിക്കുന്ന പെണ്‍കരുത്ത്

Jess Varkey Thuruthel 2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി. തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008…

Read More

മമ്മൂട്ടി ശരിക്കും വക്കീല്‍ തന്നെ ആയിരുന്നോ?

Jess Varkey Thuruthel 1980 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്കു കടന്നുവന്ന മമ്മൂട്ടി എല്‍ എല്‍ ബി പാസായ ശേഷം രണ്ടു വര്‍ഷക്കാലത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മഹാനടനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം പക്ഷേ, ഒരു അഭിഭാഷകന്‍ തന്നെ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ സാമ്പത്തികമായി വിജയം കണ്ടിരിക്കാം. ആ സിനിമ ഇഷ്ടപ്പെട്ടവരും നിരവധിയായിരിക്കാം. പക്ഷേ,…

Read More

ഗോപി മരിച്ചത് സാമ്പത്തിക പ്രയാസം മൂലമെന്ന് ഓമല്ലൂര്‍ പഞ്ചായത്ത്

Thamasoma News Desk  ഭാര്യയുടെ രോഗവും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുമുള്‍പ്പടെയുള്ള കാരണങ്ങളാലാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഗോപി തീകൊളുത്തി മരിച്ചതെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ‘ലൈഫ് പദ്ധതിക്ക് അപേക്ഷിക്കുന്നത് തീരെ നിര്‍ദ്ധനരായ കുടുംബങ്ങളാണ്. ഈ പദ്ധതി വഴി ലഭിക്കുന്ന നാലു ലക്ഷം രൂപ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഗുണഭോക്താക്കള്‍ക്ക് അറിയുകയും ചെയ്യാം. ഗോപിയുടെ കുടുംബത്തിന് വീടു പണിയാനായി 2 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി രണ്ടു ലക്ഷം രൂപയാണ് ശേഷിക്കുന്നത്. ലൈഫിലെ ഫണ്ട് മുടങ്ങിക്കിടക്കുന്നതിനാല്‍ നിരവധി പേരുടെ…

Read More