ആണ്‍-പെണ്‍ സൗഹൃദങ്ങളെ അവഹേളിക്കുന്ന മാധ്യമങ്ങള്‍

സ്‌നേഹിക്കുന്ന പെണ്ണിനൊപ്പം അല്ലെങ്കില്‍ ആണിനൊപ്പം ജീവിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ സ്വന്തം ലൈംഗികതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ക്രിമിനലുകളായ സ്ത്രീ പുരുഷന്മാര്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെപ്പോലും കൊന്നു തള്ളിയോ ഉപേക്ഷിച്ചോ പോകാറുണ്ട്. ആ അവസരത്തിലെല്ലാം അത്തരത്തിലുള്ള ക്രിമിനല്‍ ബന്ധങ്ങളെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ആണ്‍സുഹൃത്ത് എന്നോ പെണ്‍സുഹൃത്ത് എന്നോ അല്ലെങ്കില്‍ വെറും സുഹൃത്ത് എന്നോ ആണ്. മുഖ്യധാര മാധ്യമങ്ങള്‍ പറയുന്നതത്രയും പുരോഗമനമാണ്, പക്ഷേ, പ്രചരിപ്പിക്കുന്നതാകട്ടെ, ഇടുങ്ങിയ, സങ്കുചിത ചിന്താഗതികളും.ആണും പെണ്ണും തമ്മില്‍ അകലം പാടില്ലെന്നും അവര്‍ പരസ്പരം അടുത്തിടപഴകേണ്ടവരാണെന്നുമുള്ള പുരോഗമനാശയങ്ങള്‍…

Read More

വഴിയില്‍ പൊലിയുന്ന ജീവനുകള്‍: കണ്ണില്ലാത്ത നിയമമല്ല, നീതിയാണു നടപ്പാകേണ്ടത്

  -Jessy T V വഴിയരികിലൊരു മനുഷ്യന്‍ മുറിവേറ്റു പിടഞ്ഞുവീണു ചോരയൊഴുകി കിടന്നാലും ഒരാളുപോലും തിരിഞ്ഞുനോക്കാത്ത മനുഷ്യത്വം മരവിച്ച ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. വീണത് ഞാനോ എന്റെ പ്രിയപ്പെട്ടവരോ എനിക്കു വേണ്ടപ്പെട്ടവരോ അല്ലല്ലോ, പിന്നെന്തിനു ഞാന്‍ പുലിവാലു പിടിക്കണം എന്ന നിലപാടാണ് ഭൂരിഭാഗം മനുഷ്യര്‍ക്കുമുള്ളത്. മരണാസന്നരായി വഴിയില്‍ കിടക്കുന്നവരെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ വളരെക്കുറച്ചു പേര്‍ മാത്രമേ തയ്യാറാവുകയുള്ളു. കണ്‍മുന്നിലൊരു അപകടം നടന്നിട്ടും വാഹനത്തില്‍ നിന്നൊരു മനുഷ്യന്‍ തെറിച്ചു റോഡരികില്‍ വീണിട്ടും അതു തെല്ലും ഗൗനിക്കാതെ, വീണുകിടക്കുന്ന മനുഷ്യനെയോ…

Read More

എന്റെ മുഖത്തല്ല, നിങ്ങള്‍ ആസിഡ് ഒഴിച്ചത് എന്റെ സ്വപ്നങ്ങളിലായിരുന്നു….

നിങ്ങളുടെ ഹൃദയത്തില്‍ പ്രണയമായിരുന്നില്ല, ആസിഡായിരുന്നു……’ 2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ ധീരതയ്ക്ക് നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് (International Woman of Courage Award) സ്വീകരിച്ച് സദസിനു മുന്നില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.തെക്കന്‍ ഡല്‍ഹിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിതാവ് ഒരു ധനികകുടുംബത്തിലെ പാചകക്കാരനായിരുന്നു. എങ്കിലും ഉള്ളതുകൊണ്ട് അവര്‍ സസന്തോഷം ജീവിച്ചു. അവള്‍ക്ക് അന്ന് പ്രായം 15. അയല്‍പക്കത്ത് അവള്‍ക്ക് നല്ല ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് പാട്ടുകള്‍ പാടി, നൃത്തംചെയ്തു, ചിത്രങ്ങള്‍ വരച്ചു….

Read More

വളരുന്ന കുട്ടിക്കുറ്റവാളികള്‍: മാധ്യമങ്ങളേ, സമൂഹമേ, ഈ കൂട്ടിക്കൊടുപ്പ് അവസാനിപ്പിച്ചുകൊള്ളുക….!

ഏറ്റവും ക്രൂരവും പൈശാചികവും നിന്ദ്യവുമായ രീതിയില്‍ ആ പെണ്‍കുട്ടിയെ കൊന്നത് അക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്തവനായിരുന്നു……! ഡല്‍ഹിയില്‍, മനുഷ്യ സങ്കല്‍പ്പത്തിനും അപ്പുറം ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ആക്രമിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരണത്തില്‍ പരാമര്‍ശിക്കപ്പെട്ടതാണ് ഈ വരികള്‍…. ഡല്‍ഹി പീഢനത്തിനു ശേഷം മറ്റൊരു നീചമായ വിശ്വാസം കൂടി ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വളര്‍ന്നുവന്നു…..! എതിരാളിയോടു പകരം വീട്ടാനുള്ള ഏറ്റവും നല്ല ഉപായം അതിക്രൂരമായ ബലാത്സംഗമാണെന്ന്….! എതിരാളി പുരുഷനാണെങ്കില്‍ അയാളുടെ വീട്ടിലുള്ള പെണ്ണുങ്ങളെ നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നു, പെണ്ണാണെങ്കില്‍ അവളെ…

Read More