Headlines

വൈറ്റ് കോളര്‍ ജോലിവിട്ട് പാടത്തേക്ക്: രഞ്ജു തീര്‍ക്കുന്നത് പുതിയൊരു വിജയഗാഥ

ദേഹത്ത് അഴുക്കുപറ്റാത്ത, അധികം വിയര്‍ക്കാത്ത, കനത്ത ശമ്പളം പറ്റുന്ന ഒരു ജോലി. ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടേയും സ്വപ്‌നമാണത്. ഇങ്ങനെ ഒരു ജോലി കിട്ടിയാല്‍, നല്ലൊരു വീടുവയ്ക്കാം, വിവാഹം കഴിക്കാം, പിന്നെ ആ ജോലിയുടെ സുരക്ഷിതത്വത്തില്‍ സ്വന്തം കുടുംബത്തെക്കുറിച്ചു മാത്രം ചിന്തിച്ച്, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സെല്‍ഫിയും സ്വന്തം ജീവിതത്തിന്റെ നിലവാരവും മറ്റുള്ളവരെ കാണിച്ച് ഒന്നഭിമാനിച്ചു ജീവിക്കാം. കാറുവാങ്ങാം, നാടുകാണാം, കുടുംബവുമായി ചുറ്റിയടിക്കാം. ഇന്നത്തെ യുവത്വം ഈ രീതിയിലെല്ലാമാണ് സമയം ചെലവഴിക്കുന്നത്. ഇവിടെയാണ് രഞ്ജു വി എന്ന ചെറുപ്പക്കാരന്‍…

Read More

വിഷഭക്ഷണത്തിനെതിരെയുള്ള പ്രതിഷേധം; ഇത് ചിറ്റിലപ്പള്ളി സ്‌റ്റൈല്‍…!!

എഴുപതു വയസിനു ശേഷം മാരക രോഗം പിടിപെട്ടാല്‍ ചികിത്സിക്കാന്‍ താല്‍പര്യമില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദയാവധത്തിനു കാത്തിരിക്കുന്ന ഒരു പ്രശസ്ത വ്യക്തിയുണ്ട്. അദ്ദേഹമാണ് കാരുണ്യത്തിന്റെ പര്യായമായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കേരളത്തില്‍ നിന്നുള്ള കോടീശ്വരന്മാരുടെ പട്ടിക പ്രശസ്ത ഫോബ്‌സ് മാസിക പുറത്തു വിട്ടപ്പോള്‍ അതില്‍ പേരുവന്ന വ്യക്തികളില്‍ ഒരാളാണ് കൊച്ചൗസേപ്പ്. എന്നിട്ടും എന്തിനു വേണ്ടിയാണ് ഇദ്ദേഹം ദയാവധം അനുവദിക്കണമെന്നു കോടതിയോടു യാചിച്ചത്….? സംശയിക്കേണ്ട, വിഷം കൊണ്ട് അഭിഷിക്തമായ ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് ആന്തരീകാവയവങ്ങള്‍ തകര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികളെ…

Read More

കേരളത്തിലും വരുന്നു, നിഴല്‍ മന്ത്രിസഭ

ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടില്‍ നിന്നാണെന്നും, ലോകത്തില്‍ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂടി ചേര്‍ക്കണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്.  ഇഗ്ലണ്ടില്‍, തുടങ്ങിയ Shadow cabinet, അഥവാ, shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം. 1905 ല്‍ ഇഗ്ലണ്ടിലാണ്…

Read More

ജൈവകാര്‍ഷികോത്സവത്തെ പിന്തുണച്ച് ഗായകന്‍ മധു ബാലകൃഷ്ണനും ഗാനരചയീതാവ് രാജീവ് ആലുങ്കലും

അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം രാജീവ് ആലുങ്കലും ജൈവകാര്‍ഷീകോത്സവത്തിന് എത്തുന്നു. ഇവരെ കൂടാതെ, കാരുണ്യത്തിന്റെ പര്യായമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈ ജൈവ കാര്‍ഷിക ഉത്സവത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ ഉത്ഘാടനം. വിദ്യാര്‍ത്ഥികളും പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ ഉത്സവത്തില്‍ പങ്കെടുക്കും. മേള ഏപ്രില്‍ 13 ന് അവസാനിക്കും.  രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും മൂലം രോഗബാധിതരായ സമൂഹത്തിന്…

Read More

സൂക്ഷിക്കുക…….! എല്ലാ ജൈവവും ജൈവമല്ല….!! വിശ്വാസയോഗ്യരെ തളര്‍ത്തരുത്…!

ജൈവകാര്‍ഷികോല്‍പ്പന്നവും പ്രകൃതിവിഭവങ്ങളും വാങ്ങാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ നമ്മില്‍ പലരും തയ്യാറാണ്. അസുഖം വന്ന് നരകിച്ചു ചാവാന്‍ ആര്‍ക്കും ആഗ്രഹമില്ല എന്നതാണ് ഇതിനു പിന്നിലെ വസ്തുത. സ്ഥല പരിമിതിയും സമയപരിമിതിയും മൂലം കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. അവര്‍ക്കും ആശ്രയം ജൈവ പച്ചക്കറികളും ഫലങ്ങളുമാണ്. പക്ഷേ, ജനങ്ങളുടെ ഈ ആധിയില്‍ നിന്നും പണമുണ്ടാക്കാന്‍ വേണ്ടി ജൈവമെന്ന പേരില്‍ നിരവധി കള്ളനാണയങ്ങളും ഇവിടെ വിലസുന്നു. അതി വിപുലമായ തട്ടിപ്പുകളും ഈ രംഗത്തുണ്ട്….

Read More

വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍

യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്‌ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ…..  മുത്തച്ഛന്‍ രംഗസാമി, അമ്മയുടെ അച്ഛന്‍ മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര്‍ യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള്‍ യോഗ സ്വായക്തമാക്കി….

Read More

മരണമടുത്തവന്റെ കണ്ണുകളില്‍ നോക്കി വിലപേശാന്‍ ഒരാള്‍ക്കേ കഴിയൂ….! അയാളാണ് ഡോക്ടര്‍…..!!

   മരണമടുത്തവന്റെ കണ്ണുകളില്‍ നോക്കി ജീവനു വില പറയാന്‍ നിങ്ങള്‍ക്കു കഴിയുമോ…..? ഇല്ല, ഒരിക്കലുമില്ല. മരണത്തിന്റെ ദൂതനായ കാലന്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത ആ പ്രവൃത്തി ചെയ്യുന്ന ഒരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍. അയാളുടെ പേരാണ് ഡോക്ടര്‍ എന്ന്. അതേ, ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന് പോയ കാലങ്ങളില്‍ നമ്മള്‍ വിശേഷിപ്പിച്ച ആ വ്യക്തിതന്നെയാണ് കാലനെക്കാളും ഹൃദയശൂന്യമായി പെരുമാറുന്നത്. ജീവന്‍ വെടിയുന്ന രോഗിയുടെ പോലും പോക്കറ്റില്‍ നോട്ടമിടുന്ന ഈ നികൃഷ്ട ജന്മങ്ങളെ എന്തു വിളിക്കണം….??? കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര…

Read More

സെസ് എടുത്തുമാറ്റി, മദ്യ നികുതി ഇരട്ടിയാക്കി, സര്‍ക്കാരിന്റെ കാഞ്ഞബുദ്ധിക്കു പിന്നില്‍!

  (വെളിപ്പെടുത്തലിന്റെ അവസാന ഭാഗം)   ഏറ്റവും പുതിയ ട്വിസ്റ്റ്: ഇനിമേല്‍ സെസ്സില്ല     തങ്ങള്‍ നിധി കാക്കുന്ന വെറും കാവല്‍ക്കാരാണെന്ന പ്രഖ്യാപനം, പുതിയ വെളിപാടുകള്‍ക്ക് കാരണമായി എന്നതാണ്, ഈ കഥയിലെ ഏറ്റവും പുത്തന്‍ ട്വിസ്റ്റ്. ഫലത്തില്‍ പുതിയ ബഡ്ജറ്റില്‍ നിന്നും എല്ലാവിധ സെസും സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം എടുത്തു കളഞ്ഞു ധന മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് അനുസരിച്ച് 2018 ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിനു വില കൂടും, 200 ശതമാനം…

Read More

പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല

Part – II ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2014 ഏപ്രില്‍ ഒന്നിനാണ് പുതിയ അബ്കാരി നയം നിലവില്‍ വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഈ മേഖലയില്‍ ജോലി ചെയ്ത ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ബാര്‍തൊഴിലാളികളുടെ ഈ ദുരവസ്ഥയ്ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും…

Read More

തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More