JessVarkey

മരുന്നു മാഫിയയെ തുറന്നു കാണിച്ച് ഹോമോ സാപ്പിയന്‍സ്

കാന്‍സര്‍….. ലോകം ഒരു ഞെട്ടലോടെ ഉള്‍ക്കൊണ്ടു തുടങ്ങിയ സത്യമാണത്. മനുഷ്യകുലം കാന്‍സര്‍ എന്ന ഞണ്ടിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍, ആഹ്ലാദം കൊണ്ട് നൃത്തം ചവിട്ടുന്ന മറ്റൊരു കൂട്ടരുണ്ട്. മരുന്നു കമ്പനികളും ആര്‍ത്തിപിടിച്ച ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും പിന്നെ ഈ ആര്‍ത്തിക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച സര്‍ക്കാരുകളുമാണത്. ഈ ദുഷിച്ച കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചെറുസിനിമയാണ് ‘ഹോമോസാപ്പിയന്‍സ്’. Click here to watch the movie ജോസ് മാനുവല്‍ മോത്ത സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം പറയുന്നത് മരുന്നു മാഫിയയുടെ ചൂഷണത്തെക്കുറിച്ചാണ്….

Read More

ആര്‍ത്തവപുരുഷന്‍ അഭ്രപാളിയിലേക്ക്: സദാചാരികള്‍ക്ക് ഹാലിളകാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആര്‍ത്തവം…. സ്ത്രീകളെ കൂച്ചുവിലങ്ങിട്ട് വീടിന്റെ അകത്തളങ്ങളില്‍ അടച്ച, ഇന്നും അടച്ചിടുന്ന ഒരു വാക്ക്. അവളുടെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും വിലങ്ങുതടി തീര്‍ക്കുന്ന ഒരു ശാരീരിക പരിണാമം. ആര്‍ത്തവം ആരംഭിച്ച സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്നു പോലും പുറത്താക്കുന്നു. അവള്‍ക്ക് അശുദ്ധിയാണു പോലും….! ആ ദിവസങ്ങളില്‍ സ്ത്രീകളെ ഇരുട്ടറകളില്‍ അടയ്ക്കണം പോലും….! അവളെ തീണ്ടാരിയായി വീട്ടില്‍ നിന്നും അകലെ വൃത്തിഹീനമായ മുറിയില്‍ ഏകാകിയായി പാര്‍പ്പിക്കുന്നു. പുരുഷന്റെ ഒട്ടനവധി ആണധികാരങ്ങളും അഹങ്കാരങ്ങളും സ്ത്രീയുടെ ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയാണ്. ഈ 21-ാം നൂറ്റാണ്ടിലും പുരുഷന്‍ അധികമൊന്നും…

Read More

നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്

 കെ ആര്‍ മീര എഴുതുന്നു…… നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്. ‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു. കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതു മുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്.   ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു…

Read More

ഒന്നുകില്‍ അതിനു പിന്നില്‍ ദിലീപാകില്ല, അല്ലെങ്കില്‍ കാരണം അതാകില്ല

നടന്‍ ദിലീപിന്റെ നിലപാടുകളെ എന്നെന്നും വിമര്‍ശിച്ചിട്ടുള്ള ഒരു വ്യക്തിയാണു ഞാന്‍. പക്ഷേ, ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നു കരുതുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍, ചില കാര്യങ്ങള്‍ ദഹിക്കാതെ കിടക്കുന്നു. പോലീസ് നടത്തിയത് അത്യന്തം അഭിനന്ദനമര്‍ഹിക്കുന്ന കാര്യങ്ങളാണ്. പ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുന്ന, പ്രമുഖനായ ഒരു നടനെ അറസ്റ്റുചെയ്യണമെങ്കില്‍, അതിനു പിന്നില്‍ ചങ്കുറപ്പുള്ള കുറെ വ്യക്തികളുടെ (പോലീസ് ഉള്‍പ്പടെ) ഇടപെടലുകള്‍ തന്നെയാണ്. അതില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത്, ആക്രമണത്തിന് ഇരയായ നടിയുടെ കരളുറപ്പാണ്. അവള്‍ കാണിച്ച ആ ധൈര്യമില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഒരിക്കലും…

Read More

ദിലീപ്-കാവ്യ വിവാഹം: പകയ്ക്കു പിന്നില്‍……..

ദിലീപ്-കാവ്യ വിവാഹജീവിതത്തില്‍ അശാന്തിയുടെ വിത്തുകള്‍ അവര്‍ പാകിക്കഴിഞ്ഞു. തീര്‍ത്തും നിര്‍ദ്ദോഷമെന്നു തോന്നിക്കാവുന്ന ഒരു കുത്ത്, അതാണ് ആദ്യത്തെ ആക്രമണം. ‘ഞങ്ങളുടെ രണ്ടുപേരുടേയും ജീവിതത്തില്‍ ഇനി എന്നും നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കണം’ എന്ന കാവ്യ മാധവന്റെ വാക്കുകളെ തിരുത്തി, ‘മീനാക്ഷിയും അമ്മയും കൂടിയുണ്ട്’ എന്നു ദിലീപ് തിരുത്തിയതാണ് ആ വാചകങ്ങള്‍. മകള്‍ മീനാക്ഷിയുടെ അനുഗ്രഹാശിസുകളോടെ, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു ശേഷം സ്വന്തം കാമുകിയെ ദിലീപ് സ്വന്തമാക്കിക്കഴിഞ്ഞു. പക്ഷേ, അവരെ അവരുടെ പാട്ടിനു വിടാന്‍ മലയാളിക്കു മനസില്ല എന്നതിന്റെ ഉദാഹരണങ്ങളാണ്…

Read More

തെരുവുനായ്ക്കള്‍ക്കുമുണ്ട് അവകാശങ്ങള്‍….

സ്‌നേഹം തെരുവുപട്ടിയോടോ അതോ മനുഷ്യരോടോ എന്നതാണ് നായ്ക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറഞ്ഞാല്‍, പട്ടിക്കുണ്ടായ നായിന്റെ മക്കള്‍ എന്നു പറഞ്ഞ് അധിക്ഷേപിക്കും. എങ്കിലും, മിണ്ടാന്‍ സാധിക്കാത്ത ഇവര്‍ക്കു വേണ്ടി ആരെങ്കിലും സംസാരിക്കണ്ടേ…? മനുഷ്യരെ പട്ടികള്‍ കടിച്ചുകീറുകയും, തെരുവുനായ്ക്കളുടെ ഉന്മൂലനത്തിനായി ഒരുകൂട്ടര്‍ ശബ്ദമുയര്‍ത്തുകയും നിയമം കൈയിലെടുത്ത് അവയെ കൊല്ലാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതയെക്കുറിച്ചും ജനങ്ങള്‍ അറിയണം. സംസ്ഥാനം ഭരിക്കുന്നവര്‍ ഒന്നു മനസുവച്ചാല്‍, ജനങ്ങളെ പട്ടികടിയില്‍ നിന്നും രക്ഷിക്കാം, പാവം…

Read More

കുരിശുചുമക്കാന്‍ യേശു പറഞ്ഞു, നോട്ടുമാല ചുമന്ന് പത്രോസ് ശിക്ഷ്യന്മാര്‍…….

തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്കുള്ളതെല്ലാം ദാനം ചെയ്ത ശേഷം സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ് യേശു ക്രിസ്തു പറഞ്ഞത്. എന്നാല്‍, പത്രോസിന്റെ വത്സല ശിക്ഷ്യന്മാരായ പാതിരിമാരും തിരുമേനിമാരുമാകട്ടെ, നോട്ടുമാലയും ചുമന്നാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്. അല്ല, പണമില്ലാതെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുന്നത് എങ്ങനെ…? സുഭിക്ഷമായി ഉണ്ടുറങ്ങുന്നത് എങ്ങനെ…. ?  (Picture courtesy: Santhosh Babu, posted in FB)

Read More

തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More

സ്ത്രീ ശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്നവര്‍ക്കു വേണ്ടി

സ്ത്രീശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്ന എല്ലാ പുരുഷകേസരികള്‍ക്കും മുമ്പില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു. സ്ത്രീശരീരം കാണുന്ന മാത്രയില്‍ ലിംഗചലനവും സ്ഖലനവും സംഭവിച്ച് വശം കെട്ടുപോകുന്ന പുരുഷ കേസരികള്‍ കാണണം ഈ ചിത്രങ്ങള്‍. പെണ്ണിന്റെ വസ്ത്രം അല്പമൊന്നു മാറിയാല്‍, കുളിമുറിയിലെ ഇത്തിരി വിടവിലൂടെ നഗ്നത പകര്‍ത്താന്‍ ആര്‍ത്തിപിടിച്ച കണ്ണുമായി കാത്തിരിക്കുന്ന വെറികെട്ട ജന്മങ്ങള്‍ ഈ കാഴ്ച കാണണം. പകല്‍മാന്യതയുടെ കുപ്പായമിട്ട്, പെണ്‍ശരീരങ്ങളെ കൊത്തിപ്പറിക്കുന്നവരും ഇതു കാണണം. ഇവിടെ കാമമില്ല, ലൈംഗികതയും. ശുദ്ധമായ വായുവിനു വേണ്ടിയുള്ള ഒരു പ്രത്യക്ഷ സമരം…

Read More

ഫ്രാന്‍സിസ് പെരുമന….. കേരളം കാണാതെപോയി ആ വലിയ മനസിന്റെ ഉടമയെ

  കേവലം ഒരു അനുസ്മരണം…. അതില്‍ ഒതുങ്ങിപ്പോയി ഫ്രാന്‍സിസ് പെരുമന എന്ന ആ ഗാന്ധിയന്റെ ദേഹവിയോഗം. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ഖജാന്‍ജിയും കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് പെരുമന(60) ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും സുപരിചിതനായിരുന്ന ഫ്രാന്‍സിസ് പെരുമനയെ പക്ഷേ, മലയാള പത്രങ്ങള്‍ അവഗണിച്ചു. ആ മരണത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ആരും നല്‍കിയില്ല. ചില പത്രങ്ങളിലെ കൊച്ചി എഡിഷനുകള്‍ ഒഴിച്ച് വേറൊരിടത്തും ആ മരണവാര്‍ത്ത എത്തിയില്ല. ആരായിരുന്നു ഫ്രാന്‍സിസ് പെരുമന…….

Read More