www.thamasoma.com

ads slot

Latest Posts:

'വിശുദ്ധ നരക'ത്തില്‍ വീണ്ടും ബലാത്സംഗം: സംഭവം ആശുപത്രി വളപ്പിനുള്ളില്‍ വച്ച്...?
കൂട്ട ബലാത്സംഗത്തിന് ഇരയായത് അമൃത ആശുപത്രിയിലെ നഴ്‌സല്ല, മറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് എന്നും ഇവര്‍ ബലാത്സംഗം ചെയ്യപ്പെട്ടത് റെയില്‍വേ ട്രാക്കില്‍ വച്ചല്ല മറിച്ച് ആശുപത്രി വളപ്പിനുള്ളില്‍ വച്ചാണ് എന്നും ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേ ട്രാക്കില്‍ വച്ചായിരുന്നു സംഭവമെങ്കില്‍ അമൃത ആശുപത്രി അത് ഇത്രത്തോളം രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ല. കാരണം, അത്തരമൊരു സ്ഥലത്തു വച്ചു നടക്കുന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കേണ്ടതില്ല എന്നതു തന്നെ. കാവിവേഷധാരികളായ പുരുഷന്മാരാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത് എന്നു റിപ്പോര്‍ട്ടുണ്ട്. ഇത് അമൃതാനന്ദമയി ആശുപത്രിയിലെ സന്ന്യാസിമാരാണ് എന്നാണ് റിപ്പോര്‍ട്ട്.


അമൃതാനന്ദമയിയുടെ ആശ്രമത്തിലുള്ള സ്വാമിമാര്‍ വെറും സ്വാമിമാരല്ല, കൊല്ലാന്‍ പോലും മടിയില്ലാത്ത, കാരുണ്യം ലവലേശമില്ലാത്ത ഗുണ്ടകളാണ് എന്നത്, നഴ്‌സുകാരുടെ സമരകാലത്ത് പല നഴ്‌സുമാര്‍ക്കും അനുഭവപ്പെട്ടതാണ്. അന്ന് ഈ സ്വാമിമാര്‍ നഴ്‌സുമാരെ പുഴുത്ത പട്ടികളെപ്പോലെ തല്ലിച്ചതച്ചു. പക്ഷേ, അടികൊണ്ട് അര്‍ദ്ധപ്രാണരായി കിടക്കുന്ന നഴ്‌സുമാരുടെ അവസ്ഥ അവിടെയുള്ള മറ്റു നഴ്‌സുമാര്‍ പോലും അറിഞ്ഞില്ല. അത്തരം സംഭവങ്ങള്‍ പുറത്തറിയാതിരിക്കാന്‍ അമൃത ആശുപത്രിയില്‍ ഒട്ടനവധി സംവിധാനങ്ങളുണ്ട്. മര്‍ദ്ദനമേറ്റത് എവിടെവച്ചാണ് എന്നു തിരിച്ചറിയാന്‍ പോലും തിരിച്ചറിയാത്ത വിധത്തില്‍, ആ സ്ഥലം രൂപമാറ്റം വരുത്താന്‍ ആശുപത്രി അധികൃതര്‍ക്ക് നിമിഷനേരം കൊണ്ടു സാധിച്ചു എന്നതാണ് സത്യം. ആശുപത്രിയിലും മഠത്തിലും നടക്കുന്ന കൊള്ളരുതായ്മകള്‍ മറച്ചുവയ്ക്കാന്‍ അതിസമര്‍ത്ഥരാണ് ഇവര്‍ എന്നതിന് വേറെ തെളിവുകളൊന്നും വേണ്ട. അതിനാല്‍ത്തന്നെ, ഈ ബലാത്സംഗ വാര്‍ത്തയും അടിച്ചമര്‍ത്താന്‍ ഇവര്‍ക്കു നിഷ്പ്രയാസം സാധിക്കും.


അത്രമേല്‍ ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ ചികിത്സിക്കേണ്ടത് ഐ സി യു സംവിധാനമുള്ള, ഒരു പരിതസ്ഥിതിയിലാണ്. പക്ഷേ, ഐ സി യു ഭാഗത്തേക്ക് പോകാന്‍ പോലും ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല.'കൃത്യമായ തെളിവുകിട്ടാതെ, പേരോ, നാടോ അറിയാതെ എങ്ങിനെയാണ് ഞങ്ങള്‍ പ്രതികരിക്കുക? ഞങ്ങളാല്‍ കഴിയുംവിധം അന്വേഷിച്ചു, ആര്‍ക്കും ഒന്നും അറിയില്ല. യുഎന്‍എയുടെ അംഗങ്ങള്‍ക്കോ, അനുഭാവികള്‍ക്കോ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. എന്നും നിഗൂഡതയുടെ ആസ്ഥാനമാണ് ഇവിടം എന്നുള്ളതിനാലും, ഏറ്റ മര്‍ദ്ദനങ്ങളുടെ തീക്കനല്‍ മനസ്സിലുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ നഴ്‌സിംഗ് സംഘടന എന്ന നിലക്ക് മൗനം പാലിക്കുന്നു. സത്യാവസ്ഥ അറിഞ്ഞാല്‍ ഒരു സംശയവും വേണ്ട ശക്തമായി തന്നെ പ്രതികരിക്കും. അതുവരെ ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് തെളിവുകളുടെ അഭാവത്താല്‍ ഉള്ള ആനുകൂല്യം ലഭിക്കും,' യു എന്‍ എ പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി.


'കൊച്ചിയിലെ മള്‍ട്ടിസ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ജീവനക്കാരിയായ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടതെന്ന് സൗത്ത് ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔപചാരികമായ സ്ഥിതീകരണങ്ങളോ പോലീസ് പരാതികളോ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഹോസ്പിറ്റലിന്റെ പേര് ഇവര്‍ ചേര്‍ത്തിട്ടില്ല. ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലാണ് സംഭവം നടന്നതെന്നും, റെയില്‍വേ ട്രാക്കിനടുത്തുള്ള ഒഴിഞ്ഞ മൂലയില്‍ വച്ച് ആശുപത്രിക്കകത്തുള്ള സ്വാമിയായ ഒരാളാണ് ചെയ്തത് എന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ പോലീസിന് പരാതികള്‍ എന്തെങ്കിലും ലഭിച്ചിട്ടില്ല. പീഡനത്തിനിരയായ യുവതിയുടെ വിശദാംശങ്ങളും ലഭ്യമല്ല. അമൃത ആശുപത്രിയില്‍ ചെന്നപ്പോള്‍ ഇത്തരം ഒരു സംഭവത്തിന്റെ ബാക്കിയായി ഉണ്ടാകേണ്ട യാതൊരു ചലനവും കാണാനില്ല. പെണ്‍കുട്ടിയെ ചികിത്സിക്കുന്നുവെന്ന് പറയപ്പെടുന്ന ഐ.സി.യുവിന്റെ പരിസരത്തേക്ക് പ്രവേശിക്കാനേ സാധിക്കുന്നില്ല,' ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.മുമ്പ്, അമൃത ആശുപത്രിയിലെ ലിഫ്റ്റില്‍ വച്ച്, ഒരു യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടപ്പോള്‍, നിമിഷങ്ങള്‍ക്കകം ആ പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞു. ഇന്നിപ്പോള്‍, അതിക്രൂരമായി ആശുപത്രിയിലെ ഒരു സ്റ്റാഫ് ആക്രമിക്കപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ മൗനം പാലിക്കുന്നു. ഇതിനര്‍ത്ഥം ഒന്നേയുള്ളു, മറച്ചു പിടിക്കേണ്ടത് പ്രബലനായ/പ്രബലരായവരെയാണ്. പ്രതിക്ക്, പ്രതികള്‍ക്ക് ആശുപത്രിയുമായി ബന്ധമില്ലായിരുന്നുവെങ്കില്‍, അവര്‍ തന്നെ മുന്‍കൈയെടുത്ത് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചേനെ. പിന്നെ, പ്രതിയെ പിടിച്ചതിന്റെ ക്രെഡിറ്റും അവരുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടേനെ.


സംഭവത്തെക്കുറിച്ചു പരാതി പറയുകയോ, പെണ്‍കുട്ടിയെ ചികിത്സിക്കുന്നത് എവിടെയെന്നു പോലും വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍, ആശുപത്രി അധികൃതര്‍ രക്ഷിക്കാന്‍ ശ്രമിക്കന്ന വ്യക്തി ചില്ലറക്കാരനല്ല എന്നത് എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു.


ബ്രഹ്മചാരിണി മഠത്തിലെ അന്തേവാസിയായ പെണ്‍കുട്ടി പരാതി കൊടുക്കാതിരിക്കാനുള്ള എല്ലാ സാമ്പത്തിക അധികാര സ്രോതസുകളും അമ്മയുടെ വിശുദ്ധ നരകത്തനുണ്ട്. അതിനാല്‍ത്തന്നെ, ഈ വാര്‍ത്ത സ്ഥിരീകരിക്കാനുള്ള സാധ്യത പോലും വളരെ വിരളമാണ്. ആശുപത്രിക്കകത്തെ വിദ്യാര്‍ത്ഥികളും നഴ്‌സുമാരും ജീവനക്കാരും എന്തെങ്കിലും പറയാന്‍ തയ്യാറാകാത്ത വിധം മാനേജ്‌മെന്റിനെ ഭയക്കുന്നുണ്ട്.

അമൃത ആശുപത്രിക്കകത്തേക്ക് ഒരാള്‍ക്കു പോലും കടക്കാനാവാത്ത സ്ഥിതിയാണുള്ളത്. അതിനുള്ള തന്റേടം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകുമോ..? സത്‌നാം സിങ്ങിനും അമൃത വിശ്വാസ കച്ചവട മാഫിയയുടെ മറ്റനേകം ഇരകള്‍ക്കും പിന്‍ഗാമികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ഒരു പോലീസുകാരന്‍ പോലും പരിസരത്തില്ലാതെ, വിവരങ്ങള്‍ അറിഞ്ഞിട്ടും മിണ്ടാതെ ജോലികളില്‍ മുഴുകുന്ന ജീവനക്കാരുമായി പതിവൊന്നും തെറ്റാതെ ആശുപത്രി പ്രവര്‍ത്തിക്കുന്നത് വളരെയേറെ ഭീതിജനകമാണ്.

Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment