Headlines

ജാസ്മിന്‍ ഷാ, പേടിയാല്‍ താങ്കളുടെ മുട്ടിടിക്കുന്നുണ്ട്…!

  ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കുട്ടിയുടെ പിതാവിലേക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നഴ്‌സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനു നേരെയും നീളുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തുന്ന സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ശരീര ഭാഷ ശ്രദ്ധിക്കുക. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അദ്ദേഹത്തിന് അടിപതറുന്നുണ്ട് എന്നു കാണാനാവും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുന്ന പിതാവിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, സംശയ നിഴലിലായിരിക്കുകയാണ് നഴ്‌സിംഗ് സംഘടനയും. ഇത്രയും വലിയ റിസ്‌കെടുത്ത് ഒരു…

Read More

ഇത്ര ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌കോ?

Jess Varkey Thuruthel  പട്ടാപ്പകല്‍, അബിഗേല്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ആദ്യം ചോദിച്ച തുക 5 ലക്ഷം രൂപയാണ്. പിറ്റേന്നായപ്പോഴേക്കും അതു പത്തു ലക്ഷമായി ഉയര്‍ത്തി. എങ്കിലും ഇത്രയും ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌ക് എടുത്തതെന്തിന്? മോഷണത്തിനു വേണ്ടിയാണെന്നു തെറ്റിദ്ധരിപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാനുമായി ചില കുറ്റവാളികള്‍ നിസ്സാരങ്ങളായ പലതും മോഷണം നടത്തിയ സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അത്തരം നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും കുറ്റവാളികളെ പിടികൂടാനും കേരള പോലീസിനു കഴിഞ്ഞിട്ടുമുണ്ട്. ഈ തട്ടിക്കൊണ്ടുപോകലിനു പിന്നിലും…

Read More

മുട്ടുമടക്കേണ്ടത് സര്‍ക്കാരാണ്, നഴ്‌സുമാരല്ല!

ആനയ്ക്ക് അതിന്റെ ശക്തിയറിയില്ല, അറിയുമായിരുന്നുവെങ്കില്‍ തന്നെ ചങ്ങലയ്ക്കിട്ട്, സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി, ദുരിത ജീവിതത്തിലേക്കു തള്ളിയിട്ടവരെ അത് ഛിന്നഭിന്നമാക്കിയേനെ. കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥയും ഇതുതന്നെ. നയിക്കുന്നത് നരകജീവിതം, പക്ഷേ അവര്‍ക്ക് അവരുടെ ശക്തി എന്തെന്ന് നന്നായി അറിവില്ലെന്നതാണ് സത്യം.  ഇന്ന് കേരളത്തില്‍ ഏറ്റവും ശക്തിയുള്ള സംഘടനയാണ് നഴ്‌സുമാരുടേത്. കേരളത്തിലെ ജനസംഖ്യയില്‍ പകുതിയും നഴ്‌സുമാര്‍ അടങ്ങിയ കുടുംബങ്ങളാണ്. ഒരു നഴ്‌സ്, അവരുടെ ഭര്‍ത്താവോ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ, അടുത്ത ബന്ധുക്കളോ ഉള്‍പ്പടെ കണക്കാക്കിയാല്‍, കേരളത്തിലെ ജനസംഖ്യയിലെ പകുതിയിലേറെയും നഴ്‌സോ…

Read More