Headlines

നെറികേട്: കൊടുത്ത ശമ്പളം തിരിച്ചുവാങ്ങി പുഷ്പഗിരി മെഡിക്കല്‍ കോളേജ്

Written by: Jess Varkey Thuruthel മെയ് 2023 മുതല്‍, സാലറി സ്ലിപ്പില്‍, അഡ്വാന്‍സ് എന്നു രേഖപ്പെടുത്തി ഒരു തുക നല്‍കിത്തുടങ്ങിയപ്പോള്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അറിഞ്ഞില്ല, തങ്ങള്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റ് നടത്താന്‍ പോകുന്ന വലിയ നെറികേടിന്റെ സൂചനയാണതെന്ന്! നഴ്‌സുമാരുടെ അന്തസിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായ ശമ്പള വര്‍ദ്ധനവിന്റെ ഉത്തരവ് പാസാകും വരെ അവര്‍ക്കു നല്‍കുന്ന ഇടക്കാല ആശ്വാസം തങ്ങളുടെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന കുരുക്കായി മാറുമെന്നും അവര്‍ അറിഞ്ഞിരുന്നില്ല. മെച്ചപ്പെട്ട ജോലിയും…

Read More

സസ്പെന്‍ഷനെങ്ങനെ ശിക്ഷയാകും സര്‍ക്കാരേ…???

Jess Varkey Thuruthel & D P Skariah  സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ എത്ര ഗുരുതരമായ തെറ്റു ചെയ്താലും സര്‍ക്കാര്‍ ചെയ്യുന്ന ആദ്യ നടപടിയാണ് സസ്പെന്‍ഷന്‍. ശമ്പളം കൊടുത്തു വീട്ടിലിരുത്തുന്നത് എങ്ങനെയാണ് ശിക്ഷയാകുന്നത്…?? മകളുടെ യാത്രാ-കണ്‍സെഷന്‍ പുതുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപോയില്‍ പോയ അച്ഛനെ മകളുടെ മുന്നിലിട്ടു കൈകാര്യം ചെയ്ത ധിക്കാരികളായ ആ ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിരിക്കുന്നു സസ്പെന്‍ഷന്‍ എന്ന ഇണ്ടാസ്. മദ്യപിച്ചു ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ…

Read More

ഇത്രയും ശമ്പളം വാങ്ങാന്‍ ജനപ്രതിനിധികള്‍ മറിക്കുന്ന മലയേത്……????

മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ട് രൂപയാക്കാന്‍ പത്തു ദിവസം സമരം ചെയ്യേണ്ടി വന്നു കേരളത്തിലെ ബസ് ഉടമകള്‍ക്ക്. പത്തു മിനിറ്റു തികച്ചും വേണ്ടി വന്നില്ല കേരള നിയമസഭക്ക് ശമ്പളം കൂട്ടിയ ബില്‍ പാസ്സ് ആക്കാന്‍. വിയോജിപ്പ് ഇല്ല, ബഹളം ഇല്ല, സ്പീക്കറുടെ ഡയസില്‍ കയറിയില്ല, കമ്പ്യൂട്ടറും, കസേരയും അടിച്ചു തകര്‍ത്തില്ല, ഇറങ്ങി പോയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതു വരെ ഭരണ പ്രതി പക്ഷ കക്ഷികള്‍ ഇന്ന് വരെ ഒരു അഭിപ്രായ വ്യത്യാസം ഇല്ലാതെ പാസ്സ്…

Read More