മാധ്യമങ്ങള്‍ക്ക് എന്നെങ്കിലും ബോധമുണ്ടാകുമോ?

Jess Varkey Thuruthel മാധ്യമങ്ങളേ, നിങ്ങള്‍ക്കറിയുമോ ആരാണ് സുഹൃത്ത് എന്ന്? വാര്‍ത്തകളിലൂടെ നിങ്ങള്‍ പ്രചരിപ്പിക്കുന്ന, മനുഷ്യ മനസുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഒരു സംസ്‌കാരമുണ്ട്. ഇവിടെ നിങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതത്രയും അധമ സംസ്‌കാരമാണ്. ഒരു സുഹൃത്ത് എന്നാല്‍ ഒരാളുടെ സന്തോഷത്തിനും ദു:ഖത്തിലും കൂടെയുണ്ടാകുന്നവന്‍/വള്‍ എന്നാണ് അര്‍ത്ഥം. ചതിച്ചു വീഴിക്കാനോ പറ്റിക്കാനോ കെണിയില്‍ പെടുത്താനോ ഒരു സുഹൃത്ത് ഒരിക്കലും പരിശ്രമിക്കില്ല. അമ്മയുടെ ആണ്‍സുഹൃത്ത്, അച്ഛന്റെ പെണ്‍സുഹൃത്ത് എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ചില ബന്ധങ്ങളെയും വ്യക്തികളെയും വെളുപ്പിച്ചെടുക്കുന്നുണ്ട്. അമ്മയുടെ കാമുകന്‍ എന്നോ അച്ഛന്റെ കാമുകി…

Read More

ഈ പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനത്തിന് അവസാനമില്ലേ?

Jess Varkey Thuruthel ഒരു പിഞ്ചു കുഞ്ഞിനെ കാണാതായിരിക്കുന്നു. അതിനെ കണ്ടെത്താനായി ഒരു നാടു മുഴുവന്‍ കണ്ണീരോടെ കാത്തിരിക്കുന്നു. അന്വേഷണം നടത്തേണ്ടവര്‍ പോലീസാണ്. തട്ടിക്കൊണ്ടുപോയ ആദ്യ മണിക്കൂറുകള്‍ വിലപ്പെട്ടതാണ്. അതിനാല്‍, ആ കുടുംബത്തിലെത്തി, അവിടെയുള്ളവരോടു സംസാരിച്ചേ തീരൂ. അതിനാണവര്‍ വന്നത്. പക്ഷേ, പോലീസിനെ തടഞ്ഞു നിറുത്തി മൈക്ക് ചൂണ്ടി ചോദ്യങ്ങളുടെ നീണ്ട നിര. എന്തിനാണ് ഇത്രയും ചോദ്യങ്ങള്‍? ഉത്തരവാദിത്തപ്പെട്ട ഒരുമാധ്യമവും ആ സമയത്ത് അന്വേഷണാധികാരമുള്ള ഒരാളെയും തടഞ്ഞുവയ്ക്കില്ല. കുഞ്ഞിനെ കാണാതായ ആധിയിലിരിക്കുന്ന അമ്മയോട് മാധ്യമങ്ങളുടെ ചോദ്യം? കുട്ടിയെ…

Read More

ആണ്‍-പെണ്‍ സൗഹൃദങ്ങളെ അവഹേളിക്കുന്ന മാധ്യമങ്ങള്‍

സ്‌നേഹിക്കുന്ന പെണ്ണിനൊപ്പം അല്ലെങ്കില്‍ ആണിനൊപ്പം ജീവിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ സ്വന്തം ലൈംഗികതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ക്രിമിനലുകളായ സ്ത്രീ പുരുഷന്മാര്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെപ്പോലും കൊന്നു തള്ളിയോ ഉപേക്ഷിച്ചോ പോകാറുണ്ട്. ആ അവസരത്തിലെല്ലാം അത്തരത്തിലുള്ള ക്രിമിനല്‍ ബന്ധങ്ങളെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ആണ്‍സുഹൃത്ത് എന്നോ പെണ്‍സുഹൃത്ത് എന്നോ അല്ലെങ്കില്‍ വെറും സുഹൃത്ത് എന്നോ ആണ്. മുഖ്യധാര മാധ്യമങ്ങള്‍ പറയുന്നതത്രയും പുരോഗമനമാണ്, പക്ഷേ, പ്രചരിപ്പിക്കുന്നതാകട്ടെ, ഇടുങ്ങിയ, സങ്കുചിത ചിന്താഗതികളും.ആണും പെണ്ണും തമ്മില്‍ അകലം പാടില്ലെന്നും അവര്‍ പരസ്പരം അടുത്തിടപഴകേണ്ടവരാണെന്നുമുള്ള പുരോഗമനാശയങ്ങള്‍…

Read More