Headlines

‘ദാ, ദിങ്ങനെയാണ് പോലീസുകാരോട് മാന്യമായി പെരുമാറുന്നത്…!’

 Thamasoma News Desk പോലീസുകാരോട് നടന്‍ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയെന്നും സഖാവായതു കൊണ്ടാണോ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അകത്തിടാത്തതെന്നും ചോദിച്ച തൃക്കാക്കര എം എല്‍ എ ഉമ തോമസിന് കെ പി സി സി പ്രസിഡന്റ് പോലീസിനോടു നടത്തിയ ഈ അസഭ്യവര്‍ഷത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പോലീസ് സ്‌റ്റേഷനിലെത്തി എസ് ഐ യെ പരസ്യമായി അപമാനിക്കുന്ന ഈ രാഷ്ട്രീയക്കാരനു ലഭിക്കുന്ന പ്രിവിലേജിനെക്കുറിച്ച് ഉമാ തോമസിന് ആശങ്കയില്ലാത്തത് എന്തുകൊണ്ട്? ഭരണകര്‍ത്താക്കളോ രാഷ്ട്രീയ നേതാക്കളോ എം പി യോ എം എല്‍…

Read More

ഇനിയിവിടെ നടക്കുന്നത് ആത്മഹത്യകളുടെ ഘോഷയാത്രകള്‍, എങ്കിലും നമുക്കു പാടാം പിണറായി സുധാകര വീരചരിതങ്ങള്‍…..!!

“കേമനാരെടാ, ഞാനോ അതോ നീയോ” എന്ന മത്സരം നടക്കുകയാണിങ്ങു കേരളത്തില്‍. എല്ലായിപ്പോഴുമെന്നതു പോലെ കുടത്തില്‍ നിന്നും തുറന്നു വിട്ട ഭൂതഗണങ്ങളെപ്പോലെ, വീട്ടില്‍ ഉണ്ണാനും ഉടുക്കാനുമുള്ള വകയുള്ളവരും യാതൊരല്ലലുമില്ലാതെ ജീവിതം ആഘോഷമാക്കിയവരുമെല്ലാം രണ്ടു ചേരിയിലായി നിരന്നു കഴിഞ്ഞു. അങ്കത്തിനു കൊഴുപ്പു കൂട്ടാനും ഇടയില്‍ നിന്നു പ്രോത്സാഹിപ്പിക്കാനും മാധ്യമങ്ങളുമുണ്ട്. എല്ലാവരും നെട്ടോട്ടത്തിലാണ്, പിണറായി സുധാകര പൂര്‍വ്വകാല കഥകള്‍ ചികയാന്‍…. പറഞ്ഞതിലെ നേരും നെറിയും നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍…..കുട്ടിയായിരുന്നപ്പോള്‍ നടത്തിയ ഗുണ്ടാശ്രമങ്ങള്‍ തട്ടിക്കൊണ്ടുപോകലുകള്‍ ജനനത്തീയതികള്‍ വരെ തപ്പിയെടുത്ത് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്തുകയാണ്…….

Read More