‘ദാ, ദിങ്ങനെയാണ് പോലീസുകാരോട് മാന്യമായി പെരുമാറുന്നത്…!’

 

Thamasoma News Desk

പോലീസുകാരോട് നടന്‍ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയെന്നും സഖാവായതു കൊണ്ടാണോ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അകത്തിടാത്തതെന്നും ചോദിച്ച തൃക്കാക്കര എം എല്‍ എ ഉമ തോമസിന് കെ പി സി സി പ്രസിഡന്റ് പോലീസിനോടു നടത്തിയ ഈ അസഭ്യവര്‍ഷത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പോലീസ് സ്‌റ്റേഷനിലെത്തി എസ് ഐ യെ പരസ്യമായി അപമാനിക്കുന്ന ഈ രാഷ്ട്രീയക്കാരനു ലഭിക്കുന്ന പ്രിവിലേജിനെക്കുറിച്ച് ഉമാ തോമസിന് ആശങ്കയില്ലാത്തത് എന്തുകൊണ്ട്? ഭരണകര്‍ത്താക്കളോ രാഷ്ട്രീയ നേതാക്കളോ എം പി യോ എം എല്‍ എ യോ ആണെങ്കില്‍ എന്തു ഭാഷ വേണമെങ്കിലും ആര്‍ക്കെതിരെയും ഉപയോഗിക്കാമെന്നാണോ? ആരുടെയും മെക്കിട്ടു കയറാന്‍ അനുവാദമുണ്ടെന്നാണോ?

വിനായകനു നേരെ അലറിയടുത്ത പോലീസുകാരുടെയെല്ലാം വായില്‍ കൊഴുക്കട്ടയായിരുന്നോ കെ സുധാകരന്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇത്തരം ആഭാസത്തരം കാണിക്കുമ്പോള്‍? അതോ തമ്പ്രാക്കന്മാര്‍ക്ക് അടുപ്പിലും ആവാമെന്നോ??

Leave a Reply

Your email address will not be published. Required fields are marked *