Headlines

അഭിമാനം, സൂര്യ സുജി

Thamasoma News Desk  സുരേഷ് ഗോപിയോട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടര്‍ സൂര്യ സുജി ചോദിച്ച ചോദ്യം വളരെ കൃത്യമായിരുന്നു. തോളില്‍ കൈവച്ചതിന് മാപ്പുപറയിച്ച മാധ്യമപ്രവര്‍ത്തകയോടുള്ള പ്രതികാരമെന്നോണമുള്ള പ്രകടനങ്ങളാണ് സുരേഷ് ഗോപി ഇവിടെ നടത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു കൈവെക്കല്‍ നാടകം. മനോരമ ലേഖകന്റെ തോളില്‍ കൈവച്ച ശേഷം കൂട്ടത്തിലുള്ള സൂര്യ സുജിയോട് സുരേഷ് ഗോപി ചോദിക്കുന്നു, ഇതില്‍ കുഴപ്പമുണ്ടോ എന്ന്. അതൊരു വഷളന്‍ ചോദ്യമായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. സൂര്യ പ്രതികരിച്ചത് ആ ചോദ്യത്തോടായിരുന്നു….

Read More

അനന്തസാധ്യതകള്‍ മുന്നിലിരിക്കേ, സുരേഷ് ഗോപിക്ക് എന്തിനീ രണ്ടു മിനിറ്റ്

Jess Varkey Thuruthel  അതിശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കരുത്തനായൊരു സിനിമാനടനാണ് സുരേഷ് ഗോപി. ഇപ്പോഴും അങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടു കൂടി അദ്ദേഹത്തിന്റെ ലോകം കുറച്ചു കൂടി വ്യത്യസ്ഥ തലങ്ങളിലേക്ക് വളര്‍ന്നു. എന്നിരുന്നാലും, എത്ര വലിയവനോ ഉന്നതനോ ആയിരുന്നാലും അദ്ദേഹം ചെയ്തത് മഹാപാതകമായിരുന്നുവെങ്കില്‍, ശിക്ഷിക്കപ്പെടുക തന്നെ വേണമായിരുന്നു. ഇതുപക്ഷേ അങ്ങനെയല്ല. ഓരോ പെണ്ണിനും തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. അത് അവള്‍ക്കു മാത്രം സാധ്യമാകുന്നൊരു കാര്യവുമാണ്. ആ നിലയ്ക്ക്, തന്റെ…

Read More

മാധ്യമപ്രവര്‍ത്തകരാകാന്‍ വേണ്ടത് കൂട്ടിക്കൊടുപ്പിലെ പരിജ്ഞാനമല്ല

 Jess Varkey Thuruthel & D P Skariah കേരളത്തില്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരുടെ എണ്ണം അനിയന്ത്രിതമാംവിധം കൂടി വരികയാണ്. പണ്ടുകാലം മുതലേ ഇതുണ്ടായിരുന്നു. പക്ഷേ, അങ്ങനെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കുറവായതിനാല്‍ അധികം പരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നിപ്പോള്‍ കാലം മാറി, കഥ മാറി…… വെയിലിനെ, മഴയെ, പ്രതികൂല കാലാവസ്ഥകളെ വകവയ്ക്കാതെ അത്യധ്വാനം ചെയ്തു ജീവിച്ചിരുന്ന വളരെ വലിയൊരു വിഭാഗം മനുഷ്യരുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ, അധ്വാനിക്കുക എന്നത് വിലകുറഞ്ഞ ഏര്‍പ്പാടായി കണ്ട മനുഷ്യരേറെയുണ്ടായിരുന്നു…

Read More

നട്ടെല്ലുള്ളവന്‍ നാറിയാല്‍ ശ്രീറാമെന്നു വിളിക്കാം

Jess Varkey Thuruthel & D P Skariahദേവികുളം സബ്കളക്ടറായി ചുമതലയേറ്റ ശേഷം അനധികൃത ഭൂമി കൈയ്യേറ്റമാഫിയയ്‌ക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ധീരോചിതമായിരുന്നു. 2017 ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നും ശ്രീറാമിന്റെതായിരുന്നു. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും എന്ന് കവലയില്‍ നിന്നു പോലും വിളിച്ചു പറയാന്‍ മടിയില്ലാത്ത സി പി എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കണ്ണിലെ കരടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന…

Read More

സഖാവേ, കടക്കൂ പുറത്ത്…..

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കേരളത്തെ രണ്ടായി കീറിമുറിച്ച്, പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് കെ റെയില്‍ വികസനം കൊണ്ടുവന്നേ മതിയാകൂ എന്നു വാശിപിടിച്ചവരുടെ കൂമ്പിടിച്ചു കലക്കിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി പറഞ്ഞത്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്തെന്ന് ഇടതുപക്ഷത്തിന് ഇപ്പോള്‍ നന്നായി മനസിലായിക്കാണും. ആരെതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന പിണറായി ധാര്‍ഷ്ട്ര്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. തൃക്കാക്കരയിലെ ജനങ്ങളോട് കേരള ജനത ഒന്നടങ്കം നന്ദി രേഖപ്പെടുത്തും. കാരണം അവരോരോരുത്തരും ചെയ്യാന്‍ ആഗ്രഹിച്ചതാണ് തൃക്കാക്കരയിലെ…

Read More