Headlines

സ്ത്രീയുടെ ജീവിതാന്തസ് ഉയരണമെങ്കില്‍ മതബോധം തകരണം

വടവൃക്ഷമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കരുത്തുറ്റ കാതലുള്ള മരങ്ങളോടാണ് പുരുഷനെ എല്ലാക്കാലത്തും തുലനം ചെയ്തിരിക്കുന്നത്. അത് പുരുഷന്റെ ശാരീരിക ബലത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, സ്ത്രീയെ ഈ സമൂഹം കാണുന്നതാകട്ടെ, ആ മരത്തില്‍ പടര്‍ന്നു കയറിയ വള്ളിയായി മാത്രം. വടവൃക്ഷമില്ലാതെ നിവര്‍ന്നു നില്‍ക്കാനോ മുകളിലേക്കുയരാനോ കഴിവില്ലാത്ത തണ്ടിനു ബലമില്ലാത്തൊരു വള്ളിയായി മാത്രം പെണ്ണിനെ കാണുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണിവിടെ. പുരുഷന്‍ നല്‍കുന്ന സംരക്ഷണമോ സുരക്ഷയോ ഇല്ലാതെ ഒരു പെണ്ണിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഇവിടെ സമൂഹവും…

Read More