Headlines

അവിഹിതബന്ധം കുട്ടിയെ കസ്റ്റഡിയില്‍ കിട്ടാനുള്ള കാരണമല്ലെന്ന് കോടതി

Thamasoma News Desk അവിഹിതബന്ധം വിവാഹമോചനത്തിന് കാരണമായേക്കാം, എന്നാല്‍ കുട്ടിയെ കൈവശപ്പെടുത്താനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). ഒമ്പത് വയസ്സുകാരിയുടെ അമ്മയ്ക്ക് കസ്റ്റഡി അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മകളുടെ സംരക്ഷണം വേര്‍പിരിഞ്ഞ ഭാര്യക്ക് അനുവദിച്ചുകൊണ്ട് 2023 ഫെബ്രുവരിയില്‍ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മുന്‍ നിയമസഭാംഗത്തിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജേഷ് പാട്ടീലിന്റെ സിംഗിള്‍ ബെഞ്ച് വിധി. ഇരുവരും വിവാഹിതരായത് 2010-ലാണ്. മകള്‍ ജനിച്ചത് 2015-ലാണ്. എന്നാല്‍, 2019-ല്‍ തന്നെ…

Read More

DV കേസുകളില്‍ ഡോക്യുമെന്ററി തെളിവുകള്‍ ആവശ്യമില്ല; മൂന്നു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

‘ഇന്നെനിക്കു പ്രായം 55 വയസ്. ഇനി ജീവിതം ബാക്കിയില്ല, സാധ്യതകളും. 1994 മുതല്‍ പീഡനമനുഭവിക്കാന്‍ തുടങ്ങിയതാണ്. ഇനി സാധിക്കില്ല,’ 2017 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷയില്‍

Read More

ഉപേക്ഷിച്ച് ഇറങ്ങിപ്പോയവള്‍ക്ക് ഇപ്പോള്‍ മകനെ വേണമത്രെ! ഇനി…

Thamasoma News Desk മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന്റെ എല്ലാ ദുരിതങ്ങളും അരക്ഷിതാവസ്ഥയും പേറി ജീവിച്ചവനായിരുന്നു ദാസ്. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കണമെന്നും സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു ആ കുഞ്ഞ് (broken family). പക്ഷേ, ഒരിക്കലും അതു സാധ്യമായില്ല. അച്ഛന്റെ നിരുത്തരവാദിത്വം മൂലം കുഞ്ഞുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങി, ബാല വേലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമ്പോള്‍ അവന്റെ പ്രായം 14 വയസായിരുന്നു. ജീവിക്കാനായി എന്തു ജോലിയും…

Read More

മാന്യമായി പിരിഞ്ഞു ജീവിക്കാന്‍ ഇനിയെത്ര പഠിക്കണം നമ്മള്‍?

Jess Varkey Thuruthel ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും അതിക്രമങ്ങള്‍ സഹിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ ഇന്നു സ്ത്രീകള്‍ തയ്യാറല്ല. സ്വന്തമായി വരുമാനമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ വിവാഹ മോചനം നേടി തനിയെ ജീവിക്കും. അതിനാല്‍ത്തന്നെ, കേരളത്തില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. പക്ഷേ, ഈ വിവാഹ മോചനം നേടുന്നവരില്‍ എത്ര പേര്‍ പരസ്പര ധാരണയോടെ, ബഹുമാനത്തോടെ വേര്‍പിരിഞ്ഞു താമസിക്കാന്‍ തയ്യാറാവും? വക്കീലിന്റെ കൈയില്‍ ഒരു വിവാഹ മോചനക്കേസ് കിട്ടിയാല്‍, പങ്കാളിയെ പരമാവധി ദ്രോഹിക്കാനും പണം കൈപ്പറ്റാനുമുള്ള വഴികള്‍…

Read More

ബന്ധം വഷളായാല്‍ അറുത്തു മാറ്റാന്‍ പഠിക്കണം മനുഷ്യര്‍

Jess Varkey Thuruthel & D P Skariah യുകെയില്‍ നഴ്‌സായ, വൈക്കം സ്വദേശിയായ അഞ്ജു (40)വിനെയും, അവരുടെ ആറുവയസുകാരിയായ മകളെയും നാലുവയസുകാരനായ മകനെയും ഭര്‍ത്താവ് സാജു (52) കൊലപ്പെടുത്തിയ വാര്‍ത്തയില്‍ മലയാളികളെല്ലാം നടുക്കവും ദു:ഖവും രേഖപ്പെടുത്തിക്കഴിഞ്ഞു. ചെറിയ കാര്യങ്ങള്‍ക്കു പോലും സാജു അതികഠിനമായി ദേഷ്യപ്പെടുമായിരുന്നു എന്ന് അഞ്ജുവിന്റെ പിതാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവല്ലേ, ദേഷ്യപ്പെടാന്‍ അവകാശമുണ്ടല്ലോ എന്ന നിലപാടായിരുന്നിരിക്കും ആ പിതാവിന് ഉണ്ടായിരുന്നത്. ‘ഇവന്‍ പെട്ടെന്ന് വയലന്റ് ആകുന്ന സ്വഭാവക്കാരനാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യം വല്ലാതെ…

Read More