നിയമത്തിന്റെ പഴുതുപയോഗിച്ച് ഭാര്യയ്ക്കു ജീവനാംശം നല്‍കുന്നതില്‍ നിന്നും ഒഴിവാകാനാവില്ലെന്ന് കോടതി

നിയമത്തിന്റെ പഴുതുപയോഗിച്ച് (Legal Loophole) ഭാര്യയ്ക്കു ചിലവിനു നല്‍കുന്നതില്‍ നിന്നും ഭര്‍ത്താവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയ്ക്കു പ്രതിമാസം 5,000 രൂപ ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവിറക്കിയത്. ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്താതെ ഭാര്യ തന്റെ കൂടെ താമസിക്കുകയായിരുന്നുവെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.

എന്നാല്‍, പതിനഞ്ചര വര്‍ഷത്തിലേറെയായി ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയായിരുന്നുവെന്നും യുവതിയെ ഉപേക്ഷിച്ചത് പുരുഷനാണെന്നും ജസ്റ്റിസ് രാജീവ് മിശ്രയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. 1998ല്‍ ഇരുവരും തമ്മില്‍ വിവാഹനിശ്ചയം നടത്തിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ചന്മുനിയ Vs വീരേന്ദ്ര കുമാര്‍ സിംഗ് കുശ്വാഹ (and others) (2011) സുപ്രീം കോടതി വിധിയോടെ ഇക്കാര്യം അവസാനിച്ചുവെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു. ചന്മുനിയയുടെ കേസില്‍ സുപ്രീം കോടതി വിധിച്ചത്, ”ഒരു സ്ത്രീയുമായി ദീര്‍ഘകാലം ജീവിച്ച ഒരു പുരുഷന്‍, സാധുവായ വിവാഹത്തിന്റെ നിയമപരമായ ആവശ്യകതകള്‍ക്ക് വിധേയനായിട്ടില്ലെങ്കിലും, ആ സ്ത്രീക്ക് പണം നല്‍കാന്‍ ബാധ്യസ്ഥനാകണം. അവന്‍ അവളെ ഉപേക്ഷിച്ചാല്‍ പരിപാലനവും കടമകളും ഏറ്റെടുക്കാതെ യഥാര്‍ത്ഥ വിവാഹത്തിന്റെ നേട്ടങ്ങള്‍ ആസ്വദിച്ച് നിയമപരമായ പഴുതുകളില്‍ നിന്ന് പ്രയോജനം നേടാന്‍ പുരുഷനെ അനുവദിക്കരുത്.’

ദീനനാഥ് എന്നയാളെ കബുതാരി ദേവി എന്ന സ്ത്രീ വിവാഹം കഴിച്ചത് 1998 ഫെബ്രുവരി 12 നാണ്. എന്നാല്‍ ദാമ്പത്യ തര്‍ക്കം മൂലം ഈ ബന്ധം വഷളാകുകയും അവര്‍ വേര്‍പിരിയുകയുമായിരുന്നു. പിന്നീട് ഈ സ്ത്രീ 1998 ഡിസംബര്‍ 12-ന് രാം ആധാരെ പാസ്വാനെ വിവാഹം കഴിച്ചു. പക്ഷേ, 2014 ഏപ്രില്‍ 7-ന് പാസ്വാനും ഇവരെ ഉപേക്ഷിച്ചു. ഇതിനിടയില്‍, 2005-ല്‍ രണ്ടാം വിവാഹം കഴിക്കാന്‍ ഇരുകൂട്ടര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് രേഖാമൂലം യുവതി ആദ്യ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പുണ്ടാക്കി.

രണ്ടാമത്തെ ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം, പ്രതിമാസ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 125 വകുപ്പ് പ്രകാരം യുവതി മെയിന്റനന്‍സ് കേസ് ഫയല്‍ ചെയ്തു.

ദീനനാഥുമായി താന്‍ നേരത്തെ വിവാഹിതയായിരുന്നെന്ന് കുടുംബ കോടതി കണ്ടെത്തി. എന്നിരുന്നാലും, കബുതാരി ദേവിയുടെ ജാതിയുടെ ആചാരമനുസരിച്ച്, ഇവരും ഇവരുടെ ആദ്യ ഭര്‍ത്താവും തമ്മിലുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ചിരുന്നു. രണ്ടാമത്തെ ഭര്‍ത്താവ് രാം ആധാരെ പാസ്വാനുമായുള്ള യുവതിയുടെ വിവാഹം യഥാവിധി നടത്തിയിരുന്നതായും കുടുംബ കോടതി കണ്ടെത്തി. അതിനാല്‍ കുടുംബകോടതി യുവതിക്ക് അനുകൂലമായി വിധിക്കുകയും രണ്ടാം ഭര്‍ത്താവായ പാസ്വാന്‍ കബുതാരി ദേവിക്ക് ജീവനാംശം നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം പാസാക്കിയ കോടതി വിധിയിലൂടെയല്ല, പരസ്പര സമ്മതപ്രകാരമാണ് യുവതിയുടെ ആദ്യ വിവാഹം വേര്‍പെടുത്തിയതെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് പുനഃപരിശോധനയില്‍ രണ്ടാം ഭര്‍ത്താവ് ഹൈക്കോടതിയില്‍ വാദിച്ചു. നിയമപരമായ വിവാഹമോചനത്തിന്റെ അഭാവത്തില്‍, രണ്ടാമത്തെ ഭര്‍ത്താവായ താനുമായുള്ള വിവാഹം അസാധുവായെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ തനിക്കു ബാധ്യതയില്ലെന്നുമാണ് പാസ്വാന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, കുടുംബകോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയും അതില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തു.

…………………………………………………………………………

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

……………………………………………………………………………….

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *