Headlines

മതദൈവങ്ങള്‍ക്കില്ലാത്ത കാരുണ്യം മതമനുഷ്യര്‍ക്ക് ഉണ്ടാകുമോ?

ലക്ഷ്മി നാരായണന്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ഉത്സവത്തിന് തിടമ്പേറ്റിയ കൊമ്പന്മാര്‍ നിരന്നു നില്‍ക്കുന്നത് (Elephants in festivals)എന്നാല്‍ ആനകളെ കുറിച്ച് കൂടുതല്‍ മനസിലാക്കി, നാട്ടാന എന്തെന്നും കാട്ടാന എന്തെന്നും താപ്പാന എന്തെന്നും വാട്ടി, ഒതുക്കി മെരുക്കി എടുക്കുന്ന രീതികള്‍ എന്തെല്ലാമെന്നും വായിച്ചും ചോദിച്ചും കണ്ടറിഞ്ഞും മനസിലാക്കിയ കാലം മുതല്‍ക്ക് നാട്ടാനകളെ കാണുമ്പോള്‍ ഉണ്ടാകുന്ന വേദന ചെറുതല്ല. ഉള്‍കാടുകളിലൂടെ ദിവസവും ശരാശരി നാല്പത്തിനടുത്ത് കിലോമീറ്ററുകള്‍ നടന്ന്, ഔഷധ സസ്യങ്ങള്‍ അടക്കം നൂറില്‍പരം സസ്യങ്ങള്‍…

Read More

പേര് വിനോദ് കുചേലന്‍, ഗാന്ധിജിയുടെ വേഷം, പൊറുതിമുട്ടി ജനം

Jess Varkey Thuruthel വേഷം ഗാന്ധിജിയുടേതാണ്, പക്ഷേ, പ്രവൃത്തി അത്ര വെടിപ്പല്ല. ഇയാളുടെ പേര് വിനോദ് കുമാര്‍, പക്ഷേ, ഇയാള്‍ സ്വയം വിളിക്കുന്നത് കുചേലന്‍ വിനോദ് ഗാന്ധിജി (Vinod Kuchelan Gandhiji) എന്നാണ്. ആറന്മുള നാരങ്ങാനം സ്വദേശിയായ ഇയാളുടെ ദുഷ്പ്രവൃത്തികള്‍ കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നത് അമ്മയും സഹോദരിയും ബന്ധുക്കളും മാത്രമല്ല, ഒരു നാടു തന്നെയാണ്. വീടിന്റെ ഉമ്മറത്ത് സ്വന്തം വളര്‍ത്തുനായയെ കെട്ടിത്തൂക്കി കൊന്നു! എന്നിട്ട് ആ മൃതശരീരത്തില്‍ ഒരു കുറിപ്പും വച്ചു!! ‘ഞാന്‍ കുട്ടന്‍, ആറന്മുള നാരങ്ങാനം…

Read More

മൃഗങ്ങളോട് ചില മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

Thamasoma News Desk ചില മൃഗഡോക്ടര്‍മാരോടു സംസാരിക്കുമ്പോള്‍, ചില മനുഷ്യര്‍ മൃഗങ്ങളോടു ചെയ്യുന്ന കൊടുംക്രൂരതയുടെ നൂറുനൂറു കഥകള്‍ നമുക്കു മുന്നിലവര്‍ തുറന്നു വയ്ക്കും (Cruelty to animals). ഊന്നുകല്‍ മൃഗാശുപത്രിയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതും അത്തരം ചില കാര്യങ്ങള്‍ തന്നെ. ചില മനുഷ്യര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ തങ്ങളോളം പ്രാധാന്യം നല്‍കി സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍, ചിലര്‍ മൃഗങ്ങള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നു. വര്‍ഷങ്ങളോളം തൊഴുത്തില്‍ തന്നെ കെട്ടിയിട്ട്, തീറ്റയും വെള്ളവും പോലും നേരാംവണ്ണം കോടുക്കാതെ, പശുക്കളെയും എരുമകളെയും…

Read More

കാട്ടുപന്നിക്കു വച്ച കെണിയില്‍ കുരുങ്ങിയത് നായ, തിരുവനന്തപുരത്തു നിന്നുള്ള കാഴ്ച

Thamasoma News Desk ഇത് തിരുവനന്തപുരം കല്ലറ പഴയ ചന്തയില്‍ നിന്നുള്ള ഒരു കാഴ്ച. വയറിനു കുറുകെ കമ്പി മുറുക്കിയ നിലയില്‍ ഒരു നായ (Street dog)! കാട്ടുപന്നി ശല്യം വളരെ കൂടുതലുള്ള ഒരു പ്രദേശമാണ് കല്ലറ. അതിനാല്‍തന്നെ, പന്നികളെ തുരത്താനായി കെണികള്‍ സ്ഥാപിക്കുന്നതും സാധാരണം. അത്തരമൊരു കെണിയില്‍ പെട്ടുപോയതാണ് ഈ നായ. കൃഷിയിടങ്ങളിലും മറ്റും കമ്പികൊണ്ട് കുരുക്കുണ്ടാക്കി കെണി വയ്ക്കുകയാണ് പന്നികളെ തുരത്താനായി ചെയ്യാറ്. ഇത്തരമൊരു കുരുക്കില്‍ കുടുങ്ങിയതാണ് ഈ നായ. കുരുക്കില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് ഭയന്നു…

Read More

ഇല്ല, കവളങ്ങാട് പഞ്ചായത്തില്‍ അറവുശാലകളില്ല: സെക്രട്ടറി

 Jess Varkey Thuruthel & Zachariah ആ മുഖത്തു വിരിഞ്ഞ നേര്‍ത്ത പുഞ്ചിരിയില്‍ തെളിഞ്ഞു നിന്നത് ജനങ്ങളോടുള്ള പുച്ഛമായിരുന്നോ? അതോ അവനവനോടു തന്നെയോ?? ആ പഞ്ചായത്ത് ഓഫീസില്‍ നിന്നും പുറത്തിറങ്ങി ആലുവ-മൂന്നാര്‍ റോഡിലൂടെ മുന്നോട്ടോ പിന്നോട്ടോ യാത്ര ചെയ്താല്‍ നിരവധി അറവുശാലകള്‍ കാണാനാവും. എന്നിട്ടും ഈ പഞ്ചായത്തില്‍ ഒരിടത്തും അറവുശാലകളില്ലെന്നു പറയണമെങ്കില്‍ പറയുന്നയാള്‍ കണ്ണുപൊട്ടനായിരിക്കണം. പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന നെല്ലിമറ്റത്തിന് ഏതാനും കിലോമീറ്ററുകളകലെ, കോട്ടപ്പാടം എന്ന സ്ഥലത്ത് ഒരു ചെക്ഡാമുണ്ട്. പല്ലാരിമംഗലവുമായി ബന്ധപ്പെടുത്തുന്ന ഒരു ചെക്ഡാം…

Read More

നായ്ക്കള്‍ക്കല്ല, പേ പിടിച്ചിരിക്കുന്നത് ചില മനുഷ്യര്‍ക്കാണ്

Jess Varkey Thuruthel & D P Skariah പട്ടിയെ കണ്ടാല്‍ ഒരേറു കൊടുത്തില്ലെങ്കില്‍ ചില മനുഷ്യര്‍ക്ക് വലിയ അസ്വസ്ഥതയാണ്. അവയെ എറിഞ്ഞും തല്ലിയും മുറിപ്പെടുത്തിയും സംതൃപ്തിയടയുന്ന ചില പേ പിടിച്ച മനുഷ്യര്‍….!! ഒരു പൂതിക്കു വളര്‍ത്താന്‍ കൊണ്ടുവരും, ആ പൂതിയൊന്നടങ്ങുമ്പോള്‍ തെരുവിലേക്കിറക്കിവിടും. 2018 ലെ പ്രളയ സമയത്ത് ചങ്ങലയില്‍ നിന്നും അഴിച്ചു വിടാന്‍ പോലുമുള്ള മനസാക്ഷി കാണിക്കാത്ത മനുഷ്യര്‍ വെള്ളത്തില്‍ മുങ്ങി ചാവാനായി വിധിക്കു വിട്ടുകൊടുത്തത് നിരവധി മൃഗങ്ങളെയാണ്…! ചാവാതെ ശേഷിച്ച അസുഖബാധിതരായ നായ്ക്കളെ ചാക്കില്‍കെട്ടി…

Read More