This campaign is a disgrace to us: Myfield Rubbers

ഈ പ്രചാരണം ഞങ്ങള്‍ക്കപമാനം: മൈഫീല്‍ഡ് റബ്ബേഴ്‌സ്

ജെസ് വര്‍ക്കി തുരുത്തേല്‍ ഇടതുപക്ഷത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൊടി പിടിച്ചതു കാരണം മൈഫീല്‍ഡ് റബ്ബേഴ്‌സ് (MayField Rubbers) എന്ന ചെരിപ്പു കമ്പനി അടച്ചുപൂട്ടി എന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുകയാണ്. ഇടതുപക്ഷം വ്യവസായങ്ങള്‍ക്ക് എതിരാണെന്നും സമരം ചെയ്ത് പൂട്ടിക്കുകയാണെന്നുമുള്ള പ്രചാരണങ്ങളാണ് വ്യാപകമായി നടക്കുന്നത്. ഈ വിഷയത്തില്‍, തമസോമയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മൈഫീല്‍ഡ് ഉടമ മുഹമ്മദ് ഇബ്രാഹിം മനസു തുറക്കുന്നു. ‘സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു പ്രചാരണം ഞാനും കണ്ടു. ആ പ്രചാരണങ്ങള്‍ക്കു താഴെ ഞാനൊരു വിശദീകരണക്കുറിപ്പും…

Read More

മതേതരത്വം തകര്‍ത്തെറിഞ്ഞ് സി പി എമ്മും….

നാല് വോട്ടിനു വേണ്ടി ഭരണഘടനയെ ലംഘിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അതിനാല്‍ എന്തു വിലകൊടുത്തും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നുമായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തെ കത്തിക്കാനുള്ള ക്വട്ടേഷനുകളുമായി വിശ്വാസികളെന്ന പേരില്‍ മതഭ്രാന്തര്‍ അഴിഞ്ഞാടിയപ്പോള്‍ സി പി എം എടുത്ത നിലപാട്. എന്നാല്‍ പിന്നീടു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ടതോടെ വോട്ടിനു വേണ്ടി എന്തിനെയും ഒറ്റുകൊടുക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെളിയിച്ചു. ജനങ്ങളെ അന്ധമായ വിശ്വാസികളാക്കി മാറ്റുകയും അതില്‍ അടിയുറച്ചു നില്‍ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ചെയ്യുകയും…

Read More

വിവാദസൂര്യന്‍ ജോസഫൈന്‍ ചെങ്കടലിന്റെ ആഴങ്ങളില്‍ മറഞ്ഞു

സ്വന്തം ജീവിതം തന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു സമര്‍പ്പിച്ച എം സി ജോസഫൈന്‍ (74) ചെങ്കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു പോയി. കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ സമ്മേളനവേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അവര്‍. സി പി എം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷയുമായിരുന്നു. എന്നാല്‍ നീ അനുഭവിച്ചോ എന്ന ഒറ്റ പ്രതികരണത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തെറിച്ചത്. ഭര്‍തൃഗൃഹത്തില്‍ താനനുഭവിക്കുന്ന നരകയാതനയ്ക്കു പരിഹാരമായി വനിതാ കമ്മീഷനെ വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ ഇത്തരത്തില്‍…

Read More

കോണ്‍ഗ്രസും കള്ളനാണയം: കെ റെയില്‍ സമരക്കാര്‍ അതും തിരിച്ചറിയണം

കേരളത്തിന് ആവശ്യമില്ലാത്തൊരു പദ്ധതി ജനങ്ങളുടെ തലയില്‍ കെട്ടിവച്ച് അനാവശ്യബാധ്യതയും പരിഹരിക്കാനാവാത്ത പരിസ്ഥിതി നാശവും വരുത്തിവയ്ക്കാനുള്ള ത്വരിത പരിശ്രമത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന ജനത്തെ വികസന വിരോധികളെന്നാക്ഷേപിച്ചാണ് സര്‍ക്കാര്‍ നേരിടുന്നത്. വികസനത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറല്ലാത്തവരെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ഓഫറുകള്‍ സ്വീകരിച്ച് സ്ഥലം വിട്ടുകൊടുക്കുകയാണു വേണ്ടതെന്നുമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭരണ പക്ഷം…

Read More