ഇനി ഈ കുരുന്നുമുഖത്ത് പുഞ്ചിരി വിരിയട്ടെ

Thamasoma News Desk അന്ധയായിരുന്നു മിന്നുവിന്റെ അമ്മ, അസുഖബാധിതയും. കുഞ്ഞുപ്രായത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അച്ഛന്റെനെയും അമ്മയെയും നഷ്ടപ്പെട്ടു. അച്ഛന്റെത് മുങ്ങിമരണമായിരുന്നു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഷൈബി സിജി ആദ്യമായി മിന്നുവിനെ കണ്ടപ്പോള്‍, ആ പതിമൂന്നുകാരി പുഞ്ചിരിക്കാന്‍ പോലും മറന്നു പോയിരുന്നു. അത്രയ്ക്കും കടുത്ത ദുരിതമായിരുന്നു ആ കുഞ്ഞുപ്രായത്തിനിടയില്‍ അവള്‍ അനുഭവിച്ചു തീര്‍ത്തത്. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഭിന്നശേഷിക്കാരിയായ ഈ കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി. സാധാരണ കുട്ടികളെപ്പോലെ മിന്നുവിനു നടക്കാന്‍…

Read More

കുട്ടിയാകുന്നതൊരു കുട്ടിക്കളിയല്ല

പഴഞ്ചൊല്ലിലും പതിരുണ്ട് ‘ഒന്നേ ഉള്ളെങ്കിലും ഉലക്ക കൊണ്ടടിക്കണം’-കാലാകാലങ്ങളായി കേട്ടു തഴമ്പിച്ച ഇന്നും ഏറെ പ്രചാരത്തോടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പഴഞ്ചൊല്ലാണിത്. അച്ഛനും അമ്മയ്ക്കും ഒരു കുട്ടിയേ ഉള്ളൂവെങ്കിലും കൊഞ്ചിച്ചും ലാളിച്ചും വഷളാക്കാതെ കര്‍ശനമായ ശിക്ഷ നല്‍കി വളര്‍ത്തണം എന്നാണിതിന്റെ സാരം. പണ്ട് വീട്ടിലും സ്‌കൂളിലുമെല്ലാം ചെറിയ തെറ്റുകള്‍ക്കു പോലും ശിക്ഷ ഏറ്റുവാങ്ങിയാണ് ഓരോ കുട്ടിയും തന്റെ ബാല്യം പിന്നിട്ടിരുന്നത്. പഠനത്തില്‍ പിന്നോട്ടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വീട്ടുകാര്‍ക്കു പുറമേ നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും കൂടി സഹിക്കണം. ചില…

Read More