ജെയിംസിന്റെ ‘വൃഷ്ണക്കഥ’ പച്ചക്കള്ളമോ?

Jess Varkey Thuruthel പോലീസുകാര്‍ സ്‌പെഷ്യലൈസ് ചെയ്ത വൃഷ്ണം ഞെരിച്ചുടയ്ക്കല്‍ എന്ന മര്‍ദ്ധന മുറ, രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സ്ത്രീ ചെയ്തു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവര്‍ക്കും വിശ്വസിപ്പിച്ചവര്‍ക്കും വേണ്ടി. തമസോമയുടെ ഈ കണ്ടെത്തലുകളോട് വൃഷ്ണങ്ങള്‍ ഉള്ളവര്‍ക്കും അവയെക്കുറിച്ച് അറിയുന്നവര്‍ക്കും പ്രതികരിക്കാവുന്നതാണ്. കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍, ജലനിധി അവലോകനയോഗത്തിലാണ് വിവാദ സംഭവമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്‌സി മാണി, ഫിലോമിന ജോണി എന്നിവര്‍ തന്നെ ആക്രമിച്ചുവെന്നും ഇവരില്‍…

Read More

കാട്ടുമൃഗങ്ങള്‍ക്ക് കാട് വാസയോഗ്യമല്ലാതായത് എങ്ങനെ….??

Jess Varkey Thuruthel & D P Skariah വനം, വന്യജീവി സംരക്ഷണത്തിന് നമുക്കൊരു വകുപ്പുണ്ട്, വകുപ്പു ഭരിക്കാനൊരു മന്ത്രിയും അസംഖ്യം ജീവനക്കാരുമുണ്ട്. പക്ഷേ, നാളിതുവരെ ഭരിച്ചിട്ടും വനത്തെയും വന്യജീവികളെയും സംരക്ഷിച്ചിട്ടും എന്തുകൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട വാസസ്ഥലം മൃഗങ്ങള്‍ക്ക് വാസയോഗ്യമല്ലാതായത്….?? എന്തിനാണവര്‍ ജനവാസമേഖലയിലേക്ക് കൂട്ടത്തോടെ എത്തുന്നത്…?? കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടത്തിയത് കാട്ടിലൂടെയുള്ള നിരന്തരമായ യാത്രകളായിരുന്നു. നേര്യമംഗലം മുതല്‍ വട്ടവട വരെ, നേര്യമംഗലത്തു നിന്നും വണ്ടിപ്പെരിയാറിലേക്ക്, കല്ലാര്‍കുട്ടി പനങ്കുട്ടി റോഡ് താണ്ടി, അടിമാലിയും കടന്ന് നേര്യമംഗലത്തേക്ക്, ആവോലിച്ചാലിലേക്ക്, ഇഞ്ചത്തൊട്ടിയിലേക്ക്,…

Read More

അന്ധവിശ്വാസത്തിനു കാരണം കര്‍ത്തവ്യം മറക്കുന്ന ഭരണാധികാരികള്‍: കോതമംഗലം പോലീസ്

Jess Varkey Thuruthel & D P Skariah അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരുവശത്തുണ്ട്. അതിനിടയില്‍ പ്രാര്‍ത്ഥനയും വഴിപാടും അത്ഭുത സാക്ഷ്യങ്ങളുടെ പ്രഘോഷണങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും തകൃതിയായി നടക്കുന്നു. ഇതിനെതിരെ പോലീസിന് ഒന്നും ചെയ്യാനാവില്ലേ എന്നായിരുന്നു എന്റെ ചോദ്യം. ജീവനോടെയുള്ള ഒരു മനുഷ്യന്‍ മരിച്ചെന്നു ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്‌തെന്ന് വലിയൊരു പുരുഷാരത്തിനു നടുവില്‍ നിന്നു വിളിച്ചു കൂവിയിട്ടും അത്ഭുത രോഗശാന്തി പ്രഘോഷണം നടത്തിയ സ്ത്രീയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ പോലീസിനു കഴിയില്ലേ എന്നായിരുന്നു എന്റെ ചോദ്യം……..

Read More

എന്റെ നൂറയെ കണ്ടെത്താന്‍ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ആദില

Jess Varkey Thuruthel ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയ ലെസ്ബിയന്‍ പങ്കാളികളില്‍ ഒരാളെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയതായി പരാതി. വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് മെയ് 19-നാണ് ഫാത്തിമ നൂറ, ആദില നസിറിന്‍ എന്നിവര്‍ വീടുകളില്‍ നിന്ന് ഒളിച്ചോടി വനജ കലക്റ്റീവില്‍ അഭയം തേടിയത്. ധന്യയെന്ന സുഹൃത്താണ് ഈ സംഘടനയെക്കുറിച്ച് അവരെ അറിയിക്കുന്നത്. പങ്കാളികളില്‍ ഒരാളായ നൂറയെയാണ് മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയാണ് ആദില. കോഴിക്കോടാണ് നൂറയുടെ സ്വദേശം. മൂന്നാം…

Read More

വെറിപിടിച്ച മനുഷ്യരുടെ ആക്രമണമേറ്റു മരിക്കേണ്ടവരല്ല ലൈംഗിക ന്യൂനപക്ഷങ്ങള്‍

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം താങ്ങാനാവാതെയാണ് നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു തൂങ്ങിമരിച്ചതെന്ന് വാര്‍ത്തകളില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ട്രാന്‍സ് വുമണായി മാറാനുള്ള ഓപ്പറേഷന്‍ അവര്‍ നടത്തിയത്. പക്ഷേ, അതിന്റെ ആരോഗ്യപ്രശ്നങ്ങളല്ല, മറിച്ച് മാനസിക സംഘര്‍ഷങ്ങളായിരുന്നു ഷെറിനെ മരണത്തിലേക്കു നയിച്ചതെന്നാണ് അവരുമായി അടുപ്പമുള്ളവരും പറയുന്നത്. വളരെ ധീരമായി ജീവിതത്തെ നേരിട്ടിരുന്ന ഷെറിന്‍ ആത്മഹത്യ ചെയ്യില്ലെന്ന്…

Read More

കൊച്ചി കോര്‍പ്പറേഷനെ തറ പറ്റിച്ച് ബിജിന്‍ എന്ന ഒറ്റയാന്‍

ബിജിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ ഒടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ മുട്ടുമടക്കി. കോര്‍പ്പറേഷന്റെ നിയമലംഘനത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ബിജിന്‍ നടത്തിയത്.കൊച്ചി നഗരസഭയുടെ അനുവാദമില്ലാതെ, ചില സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് ഒരു റോഡിന്റെ പേരുമാറ്റി. അതിനിപ്പോള്‍ എന്താണു പ്രശ്നമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, അതു ചെയ്യേണ്ടിയിരുന്നത് നിയമപരമായ വഴികളിലൂടെയായിരുന്നു. പാതിരാത്രിയില്‍ പാത്തും പതുങ്ങിയുമായിരുന്നില്ല. ഏകദേശം 15 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. അതിനെതിരെ ബിജിന്‍ ഒറ്റയ്ക്കു പൊരുതി. കോടതികള്‍, നിയമനടപടികള്‍, കോര്‍പ്പറേഷനുകളുമായി ചര്‍ച്ചകള്‍, ഹൈക്കോടതിയില്‍…

Read More

കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം ആധുനിക കൃഷിരീതി: ഡോ ക്ലോഡ് ആല്‍വാരിസ്

ജൈവകൃഷിരീതി ഉപേക്ഷിച്ച് മനുഷ്യന്‍ ആധുനിക കൃഷിരീതി അവലംബിച്ചതാണ് കര്‍ഷക ആത്മഹത്യകള്‍ക്കു കാരണമെന്ന് ഗോവ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ ക്ലോഡ് ആല്‍വാരിസ്. ഇന്ത്യയില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചതു മുതലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവകാര്‍ഷിക മേളയുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷിയിലെ ഏറ്റവും വലിയ അധ്യാപകനും ഗുരുവും പ്രകൃതിയാണ്. പ്രകൃതിയില്‍ നിന്നാണ് മനുഷ്യന്‍ പഠിക്കേണ്ടത്. അല്ലാതെ…

Read More

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന 365 ദിവസവും ചക്ക തരുന്ന വിയറ്റ്‌നാം പ്ലാവ്: ജൈവകാര്‍ഷിക മേളയുടെ മറ്റൊരു ആകര്‍ഷണം

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് കഥകളില്‍ മാത്രമുള്ളതല്ല, ഓര്‍ഗാനിക് കേരളയുടെ ഭാഗമായി കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവത്തിലെ ഏദന്‍ നഴ്‌സറിയുടെ സ്റ്റാളിലെത്തിയാല്‍ നിങ്ങള്‍ക്ക് ഈ അത്ഭുതം കാണാനാകും. ഒപ്പം നഴ്‌സറി ഉടമ ബെന്നിയെയും. ദാരിദ്ര്യമാണ് തന്നെ പ്ലാവ് നടീലിലേക്ക് നയിച്ചതെന്നു പറയുന്ന ബെന്നിയുടെ ഇപ്പോഴത്തെ വരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മാസം ഒരുലക്ഷം രൂപയിലേറെ. കൃഷി ലാഭമല്ലെന്ന് ഇനിയാരും പറയരുത്. ചെയ്യേണ്ട പോലെ ചെയ്താല്‍ വരുമാനം കൊയ്യാനാകുമെന്ന് ബെന്നിയുടെ ജീവിതം തെളിയിക്കുന്നു. ജൈവരീതിയില്‍…

Read More