സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കാണാക്കാഴ്ചകളിലേക്ക് ‘മുംബൈയിലെ ഒരു ഉഷ്ണ രാത്രിയില്‍’

സ്വന്തം ലൈംഗികതയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും ഭയപ്പെടുകയാണ് ഈ ആധുനിക യുഗത്തിലും മനുഷ്യര്‍. സൂര്യനു കീഴിലുള്ള ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മനുഷ്യനു മടിയില്ല, പക്ഷേ, അവരവരുടെ ലൈംഗികതയെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും മിണ്ടിപ്പോകരുതെന്നാണ് അലിഖിത നിയമം. ലൈംഗികതയെ പാപമായി കാണുന്ന, ലൈംഗിക വികാരങ്ങളില്‍ താല്‍പര്യം കാണിക്കുന്നവരെ കുറ്റവാളികളായി കരുതുന്ന ഈ സമൂഹത്തില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രമാത്രം സാധ്യമാണ്…?? അവരവുടെ ലൈംഗിക കാമനകളെ കൊച്ചു പുസ്തകത്തിലും തുണ്ടുചിത്രങ്ങളിലും കണ്ടു തൃപ്തിയടയുന്ന സമൂഹമാണിത്. നമ്മുടെ…

Read More

അശാന്തിയുടെ പൂമരം: ശാന്തിപുലരുമോ എന്നെങ്കിലും…???

ശാന്തമെന്ന് പുറമെ തോന്നുമെങ്കിലും ജനജീവിതം ഒരു നെരിപ്പോടിനു മുകളിലാണ്. അല്‍പ്പമൊന്നു കണ്ണുതുറന്നു നോക്കിയാല്‍ മതി, നമുക്കു ചുറ്റും ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ കാണാന്‍. ഓരോ മനുഷ്യനെയും വരിഞ്ഞുമുറുക്കുന്ന മതതീവ്രവാദമുണ്ട്. യുദ്ധ ഭീകരതയുണ്ട്. മനുഷ്യന്‍ സ്വയം വരുത്തിത്തീര്‍ക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. അശാന്തിയില്‍ പടര്‍ന്നു പന്തലിച്ച പൂമരത്തെക്കുറിച്ചാണ് ഇവിടെ സംവദിക്കുന്നത്.  മാനവികതയുടെ സമകാലിക പ്രതിസന്ധികളെക്കുറിച്ച് പ്രതിബാധിക്കുന്ന പുസ്തകമാണ് ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതിയ അശാന്തിയുടെ പൂമരം എന്ന ലേഖന സമാഹാരം. ഈ പുസ്തകം മനസില്‍ പാകുന്നതും അശാന്തിയുടെ വിത്തുകളാണ്. നാം അധിവസിക്കുന്നത് ശാന്തസുന്ദരമായ…

Read More

ആരാന്റെ വേദന വിറ്റുകാശാക്കുന്നവര്‍….!

Donations should be given directly to the Patients ‘വേദനിക്കുന്നമ്മേ…….’ ഈ കരച്ചില്‍കേട്ട് ഉള്ളുലയാത്ത മലയാളികളില്ല. കണ്ണൂര്‍ സ്വദേശിനി ആര്യ എന്ന പെണ്‍കുട്ടിയുടെ ഈ കരച്ചിലില്‍ ഒഴുകിയെത്തിയത് ഒരുകോടിക്കുമേല്‍ രൂപയാണ്. കട്ടിലില്‍ ഇരുന്നുകൊണ്ട് വേദനിക്കുന്നമ്മേ…. എന്നു വിതുമ്പിക്കരഞ്ഞ അവള്‍ കരളുരുക്കുന്ന ഒരു കാഴ്ചയായിരുന്നു. മലയാളികള്‍ ഉള്ള നാട്ടില്‍ നിന്നെല്ലാം ആര്യയുടെ കണ്ണീര്‍ തുടയ്ക്കാന്‍ സഹായമെത്തി, പണമായും സാന്ത്വനമായും സഹായമായും പ്രാര്‍ത്ഥനകളായും.  കളിച്ചു നടക്കേണ്ട പ്രായത്തില്‍ വേദന കടിച്ചമര്‍ത്തി അപൂര്‍വ്വ രോഗത്തോടു മല്ലടിക്കുന്ന ആര്യ. അവളെപ്പോലെ, രോഗത്താല്‍…

Read More

മരുന്നു മാഫിയയെ തുറന്നു കാണിച്ച് ഹോമോ സാപ്പിയന്‍സ്

കാന്‍സര്‍….. ലോകം ഒരു ഞെട്ടലോടെ ഉള്‍ക്കൊണ്ടു തുടങ്ങിയ സത്യമാണത്. മനുഷ്യകുലം കാന്‍സര്‍ എന്ന ഞണ്ടിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍, ആഹ്ലാദം കൊണ്ട് നൃത്തം ചവിട്ടുന്ന മറ്റൊരു കൂട്ടരുണ്ട്. മരുന്നു കമ്പനികളും ആര്‍ത്തിപിടിച്ച ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും പിന്നെ ഈ ആര്‍ത്തിക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച സര്‍ക്കാരുകളുമാണത്. ഈ ദുഷിച്ച കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചെറുസിനിമയാണ് ‘ഹോമോസാപ്പിയന്‍സ്’. Click here to watch the movie ജോസ് മാനുവല്‍ മോത്ത സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം പറയുന്നത് മരുന്നു മാഫിയയുടെ ചൂഷണത്തെക്കുറിച്ചാണ്….

Read More