രാഹുലില്‍ നിന്നും മതേതര ഇന്ത്യ ആഗ്രഹിക്കുന്നത് ഇതല്ല

Jess Varkey Thuruthel & Zachariah ബി ജെ പിയെ എതിര്‍ക്കുക എന്നതിന് ബി ജെ പിയെക്കാള്‍ വലിയ മതവിശ്വാസിയാവുക എന്നാണോ അര്‍ത്ഥം? ഇന്ത്യന്‍ മതേതരത്വവും അഖണ്ഡതയും കാത്തുപരിപാലിക്കുക എന്നാല്‍ ഏറ്റവും വലിയ വര്‍ഗ്ഗീയ വാദിയാവുക എന്നതാണോ വിവക്ഷിക്കുന്നത്? മതശക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ വെറുപ്പു വിതയ്ക്കുമ്പോള്‍ അതിനെ ഇങ്ങനെയാണോ നേരിടേണ്ടത്? ഈ പ്രഹസനങ്ങള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ്? പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ മോദിയെ കെട്ടിപിടിക്കുക, തെരഞ്ഞെടുപ്പാകുമ്പോള്‍ കാവി എടുത്തണിയുക, പാര്‍ലമെന്റില്‍ കാര്യമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇരുന്നുറങ്ങുക,…

Read More

പ്രിയ കേജ്രിവാള്‍, ആരാണ് നിങ്ങളുടെ എതിരാളി?

Jess Varkey Thuruthel & Zachariah അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നലെ സന്ദര്‍ശനം നടത്തി. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിനും സമൂഹത്തിനും ലോകത്തിനും മുഴുവന്‍ ഭാഗ്യമാണെന്നാണ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം കെജ്രിവാള്‍ പറഞ്ഞത്. രാംലല്ലയെ കണ്ട ശേഷം തനിക്ക് അതിയായ സമാധാനം ലഭിച്ചു എന്നാണ് കേജ്രിവാള്‍ മാധ്യമങ്ങളോടു പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി, പലരും തെരഞ്ഞെടുപ്പു പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നിട്ടും സ്വന്തം…

Read More

കേരളത്തിലെ സ്ത്രീകള്‍: പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ സംരക്ഷകര്‍

Jess Varkey Thuruthel & Zachariah മുരളി തുമ്മാരുകുടി ഇന്ന് ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളുണ്ട്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളെക്കാള്‍ ഇരട്ടിയാണ് പെണ്‍കുട്ടികള്‍ എന്ന്. കലാലയങ്ങളില്‍ കാണാത്ത ആ ആണ്‍കുട്ടികള്‍ എവിടേക്കു പോകുന്നു എന്ന ചോദ്യം അദ്ദേഹം ആ കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ആ ആണ്‍കുട്ടികളെക്കുറിച്ചോര്‍ത്ത് തമസോമയ്ക്ക് ഭയാശങ്കകളേതുമില്ല. കാരണം, അവര്‍ ഏതെങ്കിലും രീതിയില്‍ സാമ്പത്തിക ശ്രേണിയുടെ നെടുംതൂണായി മാറിയിട്ടുണ്ടാവും, ഇനി മാറുകയും ചെയ്യും. പക്ഷേ, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആ പെണ്‍കുട്ടികള്‍ എവിടെ? എവിടെയാണവര്‍…

Read More