‘വേട്ട’ (കവിത )

ഖാലിദ് മുഹ്സിൻ ::::::::::::::::::::::::::::::::::: രുചി വറ്റി തുടങ്ങുമ്പോൾ അയാൾ ആകാശത്തിറങ്ങും; അഴകുള്ള നക്ഷത്രങ്ങൾക്ക് ചൂണ്ടയിടും; തൊട്ടപ്പുറത്ത് ചൂണ്ടയിടുന്ന ചന്ദ്രനെ ഇല്ലാക്കഥകൾ പറഞ്ഞ് വിരട്ടിയോടിക്കും; ചൂണ്ടയിൽ കൊരുത്ത നക്ഷത്രത്തെ പിടിച്ച് വലിക്കും; ഹൃദയത്തിലേക്ക് കൊരുത്ത കൊളുത്തിൽ നിന്നു് രക്ഷപ്പെടാനുള്ള പിടിവലിയിൽ, നക്ഷത്രത്തിനു് വാൽ മുളയ്ക്കും; ദാരുണമായ ഈ പീഡന കഥയറിയാതെ, വാൽനക്ഷത്രം കണ്ട് ഇന്നുമെന്നും പല്ലിളിക്കുന്നു, ഭൂമി. :::::::::::::::::::

Read More