കൊച്ചിയെ സമ്പൂര്‍ണ്ണമായി മാലിന്യവിമുക്തമാക്കും: മേയര്‍ സൗമിനി ജെയിന്‍

കൊച്ചിയെ പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കുമെന്നും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി. കൊച്ചി രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവം 2018 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളീയര്‍ ജൈവകൃഷിയില്‍ നിന്നും അകന്നുപോയതുകൊണ്ടാണ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതെന്നും സൗമിനി ജെയിന്‍ പറഞ്ഞു. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഡോക്ടറുടെ അടുത്തേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കാനാകുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി. വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന പല ഭക്ഷണ പാനീയങ്ങളും മടി മൂലം ഒഴിവാക്കി,…

Read More