ജനിച്ച മതത്തില്‍ ഒരാളെയും കെട്ടിയിടാനാവില്ല

Thamasoma News Desk ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് മാത്രം ഒരാളെ ആ മതത്തില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി (Kerala HC). മതസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏതു മതം സ്വീകരിക്കാനും ഒരു വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏതെങ്കിലുമൊരു വ്യക്തി ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവരുടെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ കൊച്ചിയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങള്‍ക്ക് പുതിയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്‌കൂള്‍…

Read More

കൊച്ചി കോര്‍പ്പറേഷനെ തറ പറ്റിച്ച് ബിജിന്‍ എന്ന ഒറ്റയാന്‍

ബിജിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ ഒടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ മുട്ടുമടക്കി. കോര്‍പ്പറേഷന്റെ നിയമലംഘനത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ബിജിന്‍ നടത്തിയത്.കൊച്ചി നഗരസഭയുടെ അനുവാദമില്ലാതെ, ചില സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് ഒരു റോഡിന്റെ പേരുമാറ്റി. അതിനിപ്പോള്‍ എന്താണു പ്രശ്നമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, അതു ചെയ്യേണ്ടിയിരുന്നത് നിയമപരമായ വഴികളിലൂടെയായിരുന്നു. പാതിരാത്രിയില്‍ പാത്തും പതുങ്ങിയുമായിരുന്നില്ല. ഏകദേശം 15 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. അതിനെതിരെ ബിജിന്‍ ഒറ്റയ്ക്കു പൊരുതി. കോടതികള്‍, നിയമനടപടികള്‍, കോര്‍പ്പറേഷനുകളുമായി ചര്‍ച്ചകള്‍, ഹൈക്കോടതിയില്‍…

Read More

പനമ്പിള്ളി നഗറിലെ കൈയ്യേറ്റം: വാര്‍ത്ത പുറത്തുവിട്ട ബെന്നി ജോസഫിനു ഭീഷണി

പനമ്പിള്ളി നഗറിലും എറണാകുളത്തിന്റെ മറ്റു പലഭാഗങ്ങളിലും തോടും പൊതുസ്ഥലങ്ങളും കൈയ്യേറി അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടുവന്ന ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫിനു ഭീഷണി. വീടിനു മുന്നില്‍ സമരം നടത്തുമെന്നാണ് BDJS ന്റെ തൊഴിലാളി സേനയുടെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയായ സതീശന്‍ ചെല്ലപ്പന്റെ ഭീഷണി. വാര്‍ത്ത പൂര്‍ണ്ണമായും വായിക്കാതെ ജനപക്ഷത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ് സി സതീശന്‍ എന്ന നേതാവ്. പട്ടിണിപ്പാവങ്ങളെ യാതൊരു തരത്തിലും ഉപദ്രവിക്കാത്ത തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ആയിരുന്നു അത്. ജനപക്ഷം ഒരിക്കലും…

Read More

ഇന്നുപെട്ടിക്കട, നാളെ ബഹുനില കെട്ടിടം: മെട്രോനഗരങ്ങളിലെ ഭൂമി കൈയ്യേറ്റം ഇങ്ങനെ

മെട്രോ നഗരമായ കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും, വഴിവാണിഭക്കാരുടെ ഒരുനീണ്ട നിര. പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും വില്‍ക്കുന്നവര്‍, തട്ടുകടകള്‍, മുറുക്കാന്‍ കടക്കാര്‍, ചെറിയ പലഹാരക്കടകള്‍, എന്നിങ്ങനെ പലവിധ വഴിവാണിഭക്കാര്‍. നിങ്ങളുടെ വീട്ടിലേക്കാവശ്യമായ എല്ലാം ഈ കടകളില്‍ നിന്നും വഴിവാണിഭക്കാരില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാന്‍ കഴിയും. നഗരം പാവപ്പെട്ട നിരവധി ജീവിതങ്ങള്‍ക്ക് അത്താണിയാണ്. തലചായ്ക്കാന്‍ ഒരിടം പോലും അവരില്‍ പലര്‍ക്കും ഇല്ല. തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ പെട്ടിക്കടകളിലും തട്ടുകടകളിലും മറ്റും അന്തിയുറങ്ങുന്നവരും ഇവരിലുണ്ട്. ഇവരില്‍ പലരും അധികം…

Read More