Headlines

മതദൈവങ്ങള്‍ക്കില്ലാത്ത കാരുണ്യം മതമനുഷ്യര്‍ക്ക് ഉണ്ടാകുമോ?

ലക്ഷ്മി നാരായണന്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ഉത്സവത്തിന് തിടമ്പേറ്റിയ കൊമ്പന്മാര്‍ നിരന്നു നില്‍ക്കുന്നത് (Elephants in festivals)എന്നാല്‍ ആനകളെ കുറിച്ച് കൂടുതല്‍ മനസിലാക്കി, നാട്ടാന എന്തെന്നും കാട്ടാന എന്തെന്നും താപ്പാന എന്തെന്നും വാട്ടി, ഒതുക്കി മെരുക്കി എടുക്കുന്ന രീതികള്‍ എന്തെല്ലാമെന്നും വായിച്ചും ചോദിച്ചും കണ്ടറിഞ്ഞും മനസിലാക്കിയ കാലം മുതല്‍ക്ക് നാട്ടാനകളെ കാണുമ്പോള്‍ ഉണ്ടാകുന്ന വേദന ചെറുതല്ല. ഉള്‍കാടുകളിലൂടെ ദിവസവും ശരാശരി നാല്പത്തിനടുത്ത് കിലോമീറ്ററുകള്‍ നടന്ന്, ഔഷധ സസ്യങ്ങള്‍ അടക്കം നൂറില്‍പരം സസ്യങ്ങള്‍…

Read More

മതവിശ്വാസമല്ല, ഇത് കരുതിക്കൂട്ടി നടത്തുന്ന കൊലപാതകങ്ങള്‍

Jess Varkey Thuruthel & Zachariah അവള്‍ ആ മാതാപിതാക്കളുടെ ഏക മകളായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ ആ മാതാപിതാക്കള്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. പകരം, രാവും പകലും മാതാപിതാക്കള്‍ മാറി മാറി അവളെ പഠിപ്പിച്ചു. തങ്ങളുടെ മകള്‍ സ്‌കൂളില്‍ മറ്റുകുട്ടികളുമായി കൂട്ടുകൂടുന്നതും ഇടപെടുന്നതുമൊന്നും ആ മാതാപിതാക്കള്‍ക്കു സഹിക്കാനാകുമായിരുന്നില്ല. പരീക്ഷ എഴുതാന്‍ മാത്രമവള്‍ വിദ്യാലയത്തിലെത്തി. അങ്ങനെ അവള്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയെത്തി. അപ്പോഴാണ് അവള്‍ക്കൊരു പനി വന്നത്. മാതാപിതാക്കളുടെ പള്ളിയില്‍ നിന്നും ആളുകളെത്തി, പ്രാര്‍ത്ഥന തുടങ്ങി. രാത്രിയും പകലും…

Read More

ഇത്രയും നെറികെട്ടൊരു സാഡിസ്റ്റോ ദൈവം??

Jess Varkey Thuruthel സഹജീവികളോടു കാരുണ്യം കാണിക്കാനും ആപത്തില്‍ അവരുടെ കൂടെ നില്‍ക്കാനും തങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നു മനുഷ്യന്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സ്വയം വേദനിപ്പിച്ചു കൊണ്ടുള്ള ദൈവാരാധന. വലംകൈ ചെയ്യുന്ന ദാനം ഇടംകൈ അറിയരുതെന്നു പഠിപ്പിച്ച ദൈവത്തോട് തങ്ങള്‍ക്കതു സാധിക്കില്ലെന്നും അതിനേക്കാള്‍ ഭേതം സ്വയം പീഡിപ്പിക്കുകയാണെന്നും മതവിശ്വാസികള്‍ പറയുന്നു. ദൈവപ്രീതിക്കായി മൃഗങ്ങളെ ബലികഴിക്കുക, സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങുക, ആന പിടിച്ചാലും പൊങ്ങാത്ത പടുതടിയുമായി കുരിശുമലയിലേക്കു കാല്‍നടയായി തീര്‍ത്ഥയാത്ര ചെയ്യുക, തീര്‍ത്ഥനാടന…

Read More

സന്തോഷങ്ങള്‍ക്കുമേല്‍ തീമഴ പെയ്യിക്കുന്നവര്‍….

Jess Varkey Thuruthel & D P Skariah ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന വിശ്വാസത്തില്‍ സന്തോഷനിമിഷങ്ങളെ അപ്പാടെ നഷ്ടപ്പെടുത്തി, വേദനകളെ മാത്രം താലോലിച്ചു ജീവിക്കുന്ന നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. പണ്ടൊരുനാള്‍, ഒരു വചനോത്സവം മാസികയിലെ ചോദ്യോത്തര പേജിലെ ഒരു ചോദ്യമിതായിരുന്നു. ‘ഞാനിന്ന് ഒരുപാടു സന്തോഷിച്ച ദിവസമാണ്. ഒത്തിരി ചിരിച്ച ദിവസമാണ്. മതിമറന്നുള്ള എന്റെയീ ചിരി ദൈവത്തിന് ഇഷ്ടമായിക്കാണുമോ…?? ഇങ്ങനെ ചിരിക്കാതിരിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടത്….?’ ചോദ്യകര്‍ത്താവിനുള്ള പാതിരിയുടെ ഉത്തരവും ബഹുകേമമായിരുന്നു. ‘ഇനിയൊരിക്കലും ഇങ്ങനെ ചിരിക്കരുത്. ദൈവം സഹിച്ച പീഢകളെ…

Read More

ഈ സുഖം നിങ്ങളുടെ ചൂണ്ടുവിരല്‍ വിറ്റതിന്റെയോ പണയപ്പെടുത്തിയതിന്റെയോ വിലയാണ്…………..!

നിങ്ങള്‍ സുഖമായിരിക്കുന്നു….??? എങ്കില്‍ നിങ്ങളുടെ കൈകളിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ……. നിങ്ങളുടെ കൈകളിലിപ്പോള്‍ പത്തു വിരലുകള്‍ ഉണ്ടായിരിക്കില്ല, തീര്‍ച്ച. നിങ്ങള്‍ ജനിക്കുമ്പോള്‍ നിങ്ങളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു. പക്ഷേ, നിങ്ങളുടെ സുഖത്തിനു വേണ്ടി നിങ്ങള്‍ നല്‍കിയത് നിങ്ങളുടെ ചൂണ്ടുവിരലാണ്. പുട്ടിനു തിരുകുന്ന തേങ്ങ പോലെ എന്തു സംസാരിച്ചാലും ഇടയ്ക്കിടയ്ക്ക് ഈശ്വരകൃപയെക്കുറിച്ചുള്ള വാഴ്ത്തലുകളുമായി സംസാരിക്കുന്ന ചില മനുഷ്യരുണ്ട്. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ നല്ല മീന്‍ കിട്ടിയതു പോലും ദൈവകൃപ കൊണ്ടാണെന്നു പറഞ്ഞു വയ്ക്കുന്നവര്‍. വണ്ടിയിടിച്ചു മരിക്കാതിരുന്നത് ദൈവകൃപ…

Read More

ദൈവം = ‘സ്വന്തം’ അപരൻ

Written by: Nixon Gopal ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ,  ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്. ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല  ; കാരണം…

Read More