ചുരുളഴിയുന്നത് ആരോഗ്യമേഖലയിലെ വന്‍ചതിക്കുഴി!
Jess Varkey Thuruthel മെത്തയില്‍ തുന്നിപ്പഠിച്ച് ഡോക്ടര്‍! രോഗികളുടെ ജീവന്‍ പന്താടി ലൈഫ് കെയര്‍!!കോതമംഗലം കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജനങ്ങളുടെ ജീവന്‍ പന്താടി ഒരു വ്യാജ ഡോക്ടര്‍ സേവനമനുഷ്ഠിച്ചത് ഏകദേശം മൂന്നു വര്‍ഷക്കാലം! കോതമംഗലം നിവാസിയായ ഡോക്ടര്‍ ജെന്നിഫര്‍ മാത്യുവിന്റെ 37920 എന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മുരുകേശ്വരി എന്ന സ്ത്രീയാണ് ഇവിടെ ചികിത്സ നടത്തിയിരുന്നത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയാകട്ടെ വെറും പ്ലസ് ടു മാത്രം! രോഗികളെ ചികിത്സിക്കാനും കുത്തിവയ്ക്കാനുമെല്ലാം ഇവര്‍ പഠിച്ചെടുത്തത് മെത്തയില്‍ തുന്നിപ്പഠിച്ചുകൊണ്ടായിരുന്നു!…