Headlines

സ്ത്രീധന വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥികള്‍

  Thamasoma News Desk സ്ത്രീധനത്തിനെതിരെ വന്‍ പ്രതിഷേധ പരിപാടികളുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് (ഐഎച്ച്ആര്‍ഡി) കീഴിലുള്ള 87 സ്ഥാപനങ്ങളിലെ 35,000 ഓളം വിദ്യാര്‍ത്ഥികളും 3,000 അധ്യാപകരും ജീവനക്കാരും ഡിസംബര്‍ 21 വ്യാഴാഴ്ച സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്ത്രീധന സംബന്ധമായ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ഫാക്കല്‍റ്റി അംഗങ്ങള്‍ ‘സ്ത്രീധനത്തിനെതിരെ – വിദ്യാഭ്യാസത്തിലൂടെ ആദരവ് നേടുക’ എന്ന മുദ്രാവാക്യം കാമ്പസുകളില്‍ ഉയര്‍ത്തും. ഡിസംബര്‍ 21ന്…

Read More

സൂപ്പര്‍ സി ഐ ഡികള്‍ സൂക്ഷിക്കുക, അടുത്ത ഇര നിങ്ങളുടെ മകളാകാം…….!

Jess Varkey Thuruthel & D P Skariah വിവാഹം കഴിഞ്ഞ പെണ്ണ് കുറച്ചു ദിവസങ്ങള്‍ സ്വന്തം വീട്ടില്‍ വന്നു നിന്നാല്‍ പിന്നെ നാട്ടുകാര്‍ സൂപ്പര്‍ സി ഐ ഡികളായി മാറും. അവള്‍ എന്തിനു വന്നു? ഇത്ര ദിവസമായിട്ടും എന്തുകൊണ്ടാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങിപ്പോകാത്തത്? അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വരാത്തതെന്ത്? അവര്‍ തമ്മിലുള്ള പ്രശ്‌നമെന്ത്…?? തുടങ്ങി ഒട്ടനവധി ചോദ്യങ്ങളുമായി ആ പെണ്ണിന്റെ സകല സമാധാനവും ഈ സി ഐ ഡികള്‍ തകര്‍ത്തെറിയും. ഇനി കുട്ടികളെയും…

Read More

മകളുടെ തേങ്ങലുകള്‍ കേള്‍ക്കാതെ നിന്ന ഇയാള്‍ അച്ഛനോ അതോ ആരാച്ചാരോ..??

Written by: Jessy T V വിസ്മയയുടെതായി പുറത്തിറങ്ങിയ ആ ശബ്ദരേഖ കേട്ടു നില്‍ക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും കഴിയില്ല. ഹൃദയത്തില്‍ മൂര്‍ച്ചയേറിയ കഠാര കുത്തിയിറക്കുന്നത്ര കഠിന വേദന. കരച്ചില്‍ വന്ന് വാക്കുകള്‍ കിട്ടാതെ വിതുമ്പുന്ന മകളോട് എത്ര ആത്മാര്‍ത്ഥതയില്ലാതെയാണ് ആ പിതാവ് പ്രതികരിച്ചത്…?? ഇവിടെ നിറുത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ വാക്കുകള്‍ കേട്ടിട്ടും ങേ… ങേ…ങേ എന്നതായിരുന്നു അയാളുടെ ആദ്യപ്രതികരണം. കേള്‍വി ശേഷിയില്ലാത്തവനെപ്പോലെ നി്ന്ന അയാളില്‍ നിന്നും ‘എന്നാല്‍ ഇങ്ങോട്ടുപോരേ…’ എന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ക്ഷണവും….

Read More