ധിഷണാശാലിയായ, ആര്‍ജ്ജവമുള്ള പോരാളി; പ്രിയ കുഞ്ഞാമന്‍, വിട…!

  Written by: സഖറിയ കഴിഞ്ഞ കുറെ മാസങ്ങളായി നടത്തുന്ന യാത്രകളെല്ലാം ആദിവാസി ഊരുകളിലേക്കും ദളിത ജീവിതങ്ങളിലേക്കുമായിരുന്നു. അതിനാല്‍ത്തന്നെ, ആ യാത്രകളെല്ലാം ചില സത്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ നിന്നും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വിജയം നേടിയവര്‍ സ്വന്തം ജാതീയത ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതേസമയംതന്നെ, സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായി യാതൊന്നും ചെയ്യുന്നില്ല. എന്നുമാത്രമല്ല, സമൂഹത്തിന്റെ അവഗണനയ്ക്കും ചൂഷണത്തിനും പാത്രമാകുന്ന സ്വന്തം ആളുകളെ സംരക്ഷിക്കാനും അവര്‍ തയ്യാറാകുന്നില്ല. തങ്ങള്‍ പിറവി കൊണ്ട…

Read More

വിശ്വാസികളില്‍ ചാവേറുകളോ? പുരോഹിതന്മാര്‍ കൊലപാതകികളോ?

Jess Varkey Thuruthel ഏതെങ്കിലും അപകടമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ വകുപ്പുകള്‍ക്കോ ആണ്. അങ്ങനെയെങ്കില്‍, കുരിശിന്റെ വഴി പോലെയുള്ള കപട വിശ്വാസ യാത്രകളില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങളുടെ ഉത്തരവാദിത്തം സഭയ്ക്കും പുരോഹിതന്മാര്‍ക്കും മാത്രമാണ്. സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയും വിശപ്പും ദാഹവും ദുരിതങ്ങളും സഹിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞു പറ്റിച്ച് വിശ്വാസത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന കോപ്രായങ്ങള്‍ അവസാനിപ്പിച്ചേ തീരൂ. കത്തുന്ന വേനല്‍ച്ചൂടില്‍ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങരുതെന്നു സര്‍ക്കാരിന്റെ പ്രത്യേക മുന്നറിയിപ്പുണ്ടായിട്ടും അവയെ തെല്ലും പരിഗണിക്കാതെ 25 കിലോമീറ്റര്‍…

Read More

ഇത് കൊലപാതകത്തോളം മാരകമായൊരു കുറ്റകൃത്യം….!

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ അള്‍ത്താരബാലനായി അവന്‍ സേവനമനുഷ്ഠിച്ച ആ പള്ളിയുടെ അകത്തളത്തില്‍ അവന്റെ ചേതനയറ്റ ശരീരം മരിച്ചു മരവിച്ചു കിടന്നു…… അവന്റെ സ്ഥാനം നീതിമാന്മാരായ ആ 99 പേരുടെ കൂട്ടത്തിലായിരുന്നില്ല, മറിച്ച്, യേശുക്രിസ്തുവിന് ഏറ്റം പ്രിയങ്കരനായ വഴിതെറ്റിപ്പോയൊരു കുഞ്ഞാടായിരുന്നു അവന്‍….. കളഞ്ഞുപോയ നാണയം… നഷ്ടപ്പെട്ടപോയ കുഞ്ഞാട്….. യേശുവിന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും ലക്ഷ്യം തന്നെ അവനെപ്പോലുള്ളവരുടെ വീണ്ടെടുപ്പായിരുന്നു………. പക്ഷേ, ക്രിസ്തുവിനു വേണ്ടി ജീവിതം തന്നെ മാറ്റിവച്ചുവെന്നഹങ്കരിക്കുന്ന പൗരോഹിത്യത്തിനും തങ്ങളെക്കാള്‍ വലിയ വിശ്വാസികളില്ലെന്ന്…

Read More

നോറയുടെ കൊലപാതകം: പ്രധാന പ്രതികള്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെ

ഓരോ കുഞ്ഞുജീവനുകളും അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ മലയാളി മനസാക്ഷി ഞെട്ടിവിറയ്ക്കാറുണ്ട്. ആ കുഞ്ഞു ജീവന്‍ കടന്നു പോയ സാഹചര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉറങ്ങാന്‍ പോലും കഴിയാത്ത വിധം മനസാക്ഷി വിറങ്ങലിച്ചു പോകുന്ന മനുഷ്യര്‍. കുഞ്ഞുങ്ങളോടു ക്രൂരത ചെയ്തവരെ കൈയില്‍ കിട്ടിയാല്‍ ഒന്നു പൊട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുമുണ്ട്. പക്ഷേ, കുറെ ദിവസങ്ങളിലെ ഞെട്ടലും മനോവേദനയും ധാര്‍മ്മികരോക്ഷവുമവസാനിക്കുമ്പോള്‍, മറവിയുടെ കയങ്ങളിലേക്ക് ഓരോ കുഞ്ഞുകരച്ചിലും ആണ്ടുപോകുമ്പോള്‍, വീണ്ടുമിവിടെ കരച്ചിലുകളുയരുന്നു….. അവസാനമില്ലാത്ത ഏങ്ങിക്കരച്ചിലുകള്‍….ഒറ്റപ്പെട്ട നിരവധി സംഭവങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍…… മനസാക്ഷി തൊട്ടുതീണ്ടാത്ത നികൃഷ്ടജന്മങ്ങള്‍ കുഞ്ഞുജീവനുകള്‍ക്കു മീതെ…

Read More