Headlines

നായെന്നു വിളിക്കപ്പെടുവാന്‍ മനുഷ്യര്‍ക്കെന്താണ് യോഗ്യത…??

Jess Varkey Thuruthel & D P Skariah നായ്….! ഈ ലോകത്തില്‍ നാളിതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും നന്ദിയും സ്‌നേഹവും വിശ്വസ്തതയുമുള്ള ഒരേയൊരു മൃഗം…..! മനുഷ്യരെ ഏറ്റവുമധികം സ്‌നേഹിക്കുകയും അവരോട് ഇണങ്ങി ജീവിക്കുകയും ചെയ്തതിന്റെ പേരിലാണ് നായ്ക്കള്‍ ഇത്രയേറെ ക്രൂരതകള്‍ സഹിക്കേണ്ടി വരുന്നത്. ഒരു മനസുഖത്തിന് കൂടെക്കൂട്ടുകയും ആ സുഖമങ്ങവസാനിക്കുമ്പോള്‍ തെരുവിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യുന്നു….!! തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആ സാധുക്കളെ കാണുന്ന മാത്രയില്‍ കല്ലെറിയുകയും കെട്ടിവലിക്കുകയും തിളച്ച വെള്ളമൊഴിച്ചു പൊള്ളിക്കുകയും ചെയ്യുന്നു കാട്ടാള ജന്മം പൂണ്ട…

Read More

ജനിപ്പിക്കുക എന്നത് മക്കളോടു ക്രൂരത കാണിക്കാനുള്ള ലൈസന്‍സല്ല

കഞ്ചാവു വലി ശീലമാക്കിയ സ്വന്തം മകന്റെ കണ്ണില്‍ മുളകരച്ചു തേച്ച് അവനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നൊരു അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തല്ലിയാലേ നന്നാവൂ എന്നും അമ്മ ചെയ്തത് നൂറു ശതമാനം ശരിയാണെന്നും വാദിക്കുന്നവരുടെ ബാഹുല്യം വല്ലാതെ ഭയപ്പെടുത്തുന്നു.തങ്ങളോടു ക്രൂരത കാണിക്കുന്നവരോട് നിവര്‍ന്നു നിന്നൊന്നു പ്രതികരിക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍ ചെയ്യുന്നൊരു കാര്യമുണ്ട്. ദുര്‍ബലര്‍ക്കുമേല്‍ അതികഠിന മര്‍ദ്ധനമുറകള്‍ അഴിച്ചുവിടുക എന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയും. ഇനി അങ്ങാടിയില്‍ തോറ്റുപോകുന്നത് അപ്പനോ അമ്മയോ ആണെങ്കിലോ…??…

Read More

ക്രൂര ജന്മങ്ങള്‍ക്കു മാത്രമേ യുദ്ധം ട്രോളി രസിക്കാനാവൂ….

വിശന്നു വലയുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ….??? ഈ ലോകത്തെ യാതൊരു സുഖസൗകര്യങ്ങളും അവര്‍ക്കാവശ്യമില്ല, വേണ്ടത് ഒരിത്തിരി ആഹാരം മാത്രമെന്ന് ദയനീയമായ അവരുടെ കണ്ണുകള്‍ നമുക്കു പറഞ്ഞുതരും. യുദ്ധത്തിന്റെ പേരില്‍ പട്ടാളക്കാര്‍ ശരീരത്തില്‍ തേര്‍വാഴ്ച നടത്തിയ സ്ത്രീകളെ കണ്ടിട്ടുണ്ടോ…?? കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നിസ്സഹായ ജന്മങ്ങളെ…?? യുദ്ധക്കൊതി മൂത്ത നരാധമന്മാരില്‍ നിന്നും സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താന്‍ വേണ്ടി എവിടേക്കെന്നറിയാതെ പലായനം ചെയ്യപ്പെട്ട് മരണപ്പെട്ടുപോയ മനുഷ്യരുടെ വേദനകള്‍ നിങ്ങള്‍ക്കു മനസിലാകുമോ…?? തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും തുടയിടുക്കു ലക്ഷ്യം വച്ചവന്റെ…

Read More

സുന്നത്ത് അഥവാ മതത്തില്‍ പൊതിഞ്ഞ അതിബുദ്ധി

  പുരുഷ ശരീരത്തില്‍ ലൈംഗികതയുടെ കേന്ദ്രബിന്ദു എവിടെയാണ്…?? പുരുഷന്റെ ലിംഗവും വൃഷണങ്ങളുമെല്ലാം വികാരങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ തന്നെ. പക്ഷേ, ലൈംഗികതയുടെ കേന്ദ്രബിന്ദു ചര്‍മ്മത്താല്‍ സംരക്ഷിക്കപ്പെട്ട, മൂത്രനാളത്തിന്റെ അഗ്രഭാഗമായ ലിംഗാഗ്രമാണ്. ആ ഭാഗം അത്യധികം സെന്‍സിറ്റീവ് ആയതിനാല്‍, അവിടെയുണ്ടാകുന്ന ചെറിയൊരു ഉരസല്‍ പോലും ലൈംഗിക വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, വായുവിന്റെ നനുത്ത സ്പര്‍ശം പോലും ഒഴിവാക്കി, ഒരു പുരുഷന്റെ ലൈംഗിക ചിന്തയെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന വലിയൊരു ദൗത്യം കൂടി ലിംഗാഗ്ര ചര്‍മ്മത്തിനുണ്ട്. അതിലൂടെ, നേരിട്ടുള്ള തട്ടലും മുട്ടലും ഉരസലും…

Read More