സ്ത്രീ ശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്നവര്‍ക്കു വേണ്ടി

സ്ത്രീശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്ന എല്ലാ
പുരുഷകേസരികള്‍ക്കും മുമ്പില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു. സ്ത്രീശരീരം
കാണുന്ന മാത്രയില്‍ ലിംഗചലനവും സ്ഖലനവും സംഭവിച്ച് വശം കെട്ടുപോകുന്ന പുരുഷ
കേസരികള്‍ കാണണം ഈ ചിത്രങ്ങള്‍. പെണ്ണിന്റെ വസ്ത്രം അല്പമൊന്നു മാറിയാല്‍,
കുളിമുറിയിലെ ഇത്തിരി വിടവിലൂടെ നഗ്നത പകര്‍ത്താന്‍ ആര്‍ത്തിപിടിച്ച കണ്ണുമായി
കാത്തിരിക്കുന്ന വെറികെട്ട ജന്മങ്ങള്‍ ഈ കാഴ്ച കാണണം. പകല്‍മാന്യതയുടെ
കുപ്പായമിട്ട്, പെണ്‍ശരീരങ്ങളെ കൊത്തിപ്പറിക്കുന്നവരും ഇതു കാണണം. ഇവിടെ കാമമില്ല,
ലൈംഗികതയും. ശുദ്ധമായ വായുവിനു വേണ്ടിയുള്ള ഒരു പ്രത്യക്ഷ സമരം മാത്രം.

ലോക നഗ്ന ബൈക്ക് യാത്രയുടെ ഭാഗമായി സ്ത്രീപുരുഷ ഭേതമന്യേ ആളുകള്‍
വസ്ത്രമുപേക്ഷിച്ച് സൈക്കിള്‍ യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ലണ്ടനില്‍
ജൂണ്‍ 11 നടത്തിയ നഗ്ന ബൈക്ക് യാത്രയാണിത്. കാറിന്റെ ഉപയോഗം കുറയ്ക്കുക, സൈക്കിള്‍
യാത്രക്കാര്‍ക്ക് അര്‍ഹമായ നീതി ഉറപ്പിക്കുക, ശരീരത്തിന്റെ സ്വാതന്ത്ര്യം
അനുവദിക്കുക, എണ്ണയ്ക്കുവേണ്ടിയുള്ള ആവശ്യം കുറയ്ക്കുക തുടങ്ങിയ കാരണങ്ങള്‍
മുന്‍നിറുത്തിയാണ് ഈ ബൈക്ക് യാത്ര. 2004 ലാണ് ലോക നഗ്ന ബൈക്ക് യാത്രയ്ക്കു
തുടക്കമിട്ടത്. ഇതിനു മുമ്പ് ജര്‍മ്മനിയില്‍ എഫ് കെ കെ യുടെ നേതൃത്വത്തില്‍ നഗ്ന
ബൈക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. 


Leave a Reply

Your email address will not be published. Required fields are marked *