സ്ത്രീയൊരു സ്വതന്ത്രവ്യക്തിയാകുന്ന പുലരിയെന്നാണ്….???

ഇതെന്റെ സ്വാതന്ത്ര്യമാണ്, ഇതെന്റെ അവകാശമാണ്. ഇതെനിക്ക് നല്‍കുന്നത് തികഞ്ഞ ആത്മവിശ്വാസമാണ്’ എന്ന ഒരു പെണ്‍കുട്ടിയുടെ ഉറക്കെയുറക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഇതെഴുതുമ്പോഴെന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ശിരോവസ്ത്രത്തിനു വേണ്ടി വീറോടെ പോരാടുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണത്. എന്റെ മനസിനെ ഏറെ അലോസരപ്പെടുത്തുന്ന ഒരു കാഴ്ചയും പ്രഖ്യാപനങ്ങളുമാണത്. ‘ഇതാ, ഞാന്‍ നിങ്ങളുടെ അടിമ. ഈ അടിമത്തം എനിക്കിഷ്ടമാണ്. ഇതെന്റെ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന എനിക്കു തരുന്ന എന്റെ അവകാശവുമാണിത്’ എന്ന് ആ പെണ്‍കുട്ടി ഉച്ചൈസ്ഥരം ഘോഷിക്കുന്നു. മതവാദികളെല്ലാം കൈയ്യടിക്കുന്നു. കാണൂ,…

Read More