Headlines

വിനായകനു കിട്ടിയ പ്രിവിലേജ് എന്തായിരുന്നുവെന്ന് ഉമാതോമസ് പറയണം

Written by: Sakariah  ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും…

Read More

വിനായകന്‍: കാലം കാത്തുവച്ച കാവ്യനീതി

Jess Varkey Thuruthel  എടാ വിനായകാ എന്നലറി വിളിച്ച് തല്ലാനായി ആഞ്ഞടുത്തവര്‍ ഇന്ന് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നു, വിനായകന്റെ അഭിമുഖത്തിനായി! ഇത് കാലം കാത്തു വച്ച കാവ്യനീതി. മമ്മൂക്ക, ലാലേട്ടന്‍, എന്നെല്ലാം ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന, അവര്‍ക്കു മുന്നില്‍ നട്ടെല്ലു വളച്ചൊടിച്ചു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിനായകനു മുന്നിലെത്തിയാല്‍ ഹാലിളകും. വിളി പിന്നെ നീയെന്നും എടാ എന്നുമാകും. നിന്റെ കൂടെയൊക്കെ കിടക്കാനും പെണ്ണുങ്ങളുണ്ടോ എന്ന പുച്ഛച്ചോദ്യവുമാവും. അന്നൊരിക്കല്‍, വിനായകനു നേരെ മാധ്യമ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു, കൊലവിളികളും അധിക്ഷേപ വാക്കുകളും കൊണ്ട്…

Read More

കൂട്ടത്തിലൊരുവനെ കൊന്നുതള്ളിയവര്‍ക്കെതിരെ കാണിക്കാത്ത ചോരത്തിളപ്പ്….

Jess Varkey Thuruthel സിറാജ് പത്രത്തിന്റെ ലേഖകനായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ നടുറോഡില്‍ കാറിടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് വിനായകനു നേരെ കുരച്ചു ചാടിയത്. അതിനു വിനായകന്‍ ചെയ്ത കുറ്റമാകട്ടെ, ഉഭയകക്ഷി സമ്മതപ്രകാരം മാത്രമേ താന്‍ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളുവെന്നും ഇനിയും അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളുവെന്നും പറഞ്ഞതാണ്. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്ഥാവന ഉദാഹരിച്ചു എന്നതാണ് ആ മനുഷ്യനു നേരെ ആരോപിക്കപ്പെട്ട കുറ്റം….

Read More

വിനായകനു നേരെ നടത്തുന്നത് മാധ്യമധര്‍മ്മമല്ല, തികഞ്ഞ വംശവെറി

 Written By: Jess Varkey Thuruthel & D P Skariah കഴിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ് തൊലിയുടെ നിറവും ജന്മത്തിന്റെ ഔന്നത്യവും നോക്കി മനുഷ്യനു വിലയിടുന്നത്. വിനായകനെതിരെയുള്ള മാധ്യമ വേട്ടയ്ക്ക് ശക്തി കൈവന്നിട്ടുള്ളത് കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ 2016 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആ നടനു ലഭിച്ചപ്പോള്‍ മുതലാണ്. അഭിനയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിപ്പോകുന്ന വിനായകനെന്ന നട നെ അംഗീകരിക്കാന്‍ തക്കവണ്ണം ഇവിടെയുള്ള വരേണ്യവര്‍ഗ്ഗം തയ്യാറല്ലെന്നതിന്റെ വ്യക്തമായ…

Read More

ഉണ്ടെന്നോ ഇല്ലെന്നോ ആവണം ഉത്തരം, അമ്മയും പെങ്ങളുമില്ലേടാ എന്ന മറുചോദ്യമാവരുത്‌

എന്നോടൊപ്പം ലൈംഗികത പങ്കിടാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കഴിയുന്നിടത്തു തന്നെയാണ് യഥാര്‍ത്ഥ സ്ത്രീ പുരോഗതിയും ഫെമിനിസം ചിന്താഗതിയും കുടികൊള്ളുന്നത്. ഉണ്ടെന്നു പറഞ്ഞാല്‍ മുന്നോട്ടു പോകാനും ഇല്ലെന്നു പറഞ്ഞാല്‍ ആ വിഷയം അവിടെ അവസാനിപ്പിക്കാനും കഴിയുന്നിടത്ത് ആണും വലിയവനായി. ലൈംഗികതയ്ക്കു താല്‍പര്യമുണ്ടോ എന്നു നേരിട്ടു ചോദിച്ചാല്‍ നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും മക്കളുമൊന്നും ഇല്ലേടാ എന്നു ചോദിക്കുന്നിടത്തു തന്നെയാണ് ഏറ്റവും വലിയ അശ്ലീലവും സ്ത്രീ വിരുദ്ധതയും ഒളിഞ്ഞിരിക്കുന്നത്. ഉണ്ടെന്നോ ഇല്ലെന്നോ ഒരുത്തരം വളരെ…

Read More