Headlines

അന്ന് തമസോമ പറഞ്ഞു, ഇന്ന് ഹൈക്കോടതിയും അതു ശരിവയ്ക്കുന്നു

Jess Varkey Thuruthel & D P Skariah വിവാഹവാഗ്ദാന ലൈംഗികത: തമസോമയുടെ നിരീക്ഷണ വഴിയില്‍ ഹൈക്കോടതിയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നും പിന്മാറിയാല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാഗ്ദാനലംഘനത്തിനു മാത്രമേ കേസെടുക്കാന്‍ പാടുള്ളുവെന്നുമുള്ള ലേഖനം തമസോമ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 2022 ലാണ്. അന്ന് തമസോമയ്ക്കു കേള്‍ക്കേണ്ടി വന്ന പഴി കുറച്ചൊന്നുമായിരുന്നില്ല. നിയമരംഗത്തുള്ളവര്‍ പോലും വാളെടുത്ത് അംഗത്തിനെത്തി. പക്ഷേ, നിലപാടില്‍ തമസോമ ഉറച്ചു നിന്നു. ഇപ്പോഴിതാ ഹൈക്കോടതിയും പറയുന്നു, അത്…

Read More

വൈവാഹിക ബലാത്സംഗം: ആദ്യം പൊരുതി തോല്‍പ്പിക്കേണ്ടത് സ്വന്തം ഭയത്തെ

  Jess Varkey Thuruthel & D P Skariah നിയമങ്ങള്‍ ധാരാളം കൂട്ടിനുണ്ടാകാം, പക്ഷേ, ജനിച്ചുവീഴുന്ന നാള്‍ മുതല്‍ പെണ്‍മനസുകളില്‍ പാകിമുളപ്പിച്ചെടുക്കുന്ന പേടിയുടെ വിഷവിത്തുകള്‍ പിഴുതുമാറ്റാതെ അവള്‍ക്കൊരു അതിജീവനം സാധ്യമല്ല… ആറാംക്ലാസുകാരന്‍ എട്ടാംക്ലാസുകാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് അന്നവള്‍ വീട്ടില്‍ വന്നു പറഞ്ഞത്. ഇനി താന്‍ സ്‌കൂള്‍ ബസില്‍ പോകുന്നില്ലെന്നും സ്‌കൂളില്‍ പോകാന്‍ പൊതു ഗതാഗതത്തെ ആശ്രയിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞു. അപ്പോഴാണ് വീട്ടിലെ വല്യമ്മച്ചി വക കമന്റ്. എത്ര വലിയ പെണ്ണായാലും നിയന്ത്രിക്കാന്‍ നരുന്തു…

Read More

വിവാഹ വാഗ്ദാനലംഘനം: ഹൈക്കോടതിയുടെ ഈ വിധി തമസോമയുടെ നിരീക്ഷണത്തിനുള്ള അംഗീകാരം

Thamasoma News Desk വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയെ പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നും അത് പീഡനമോ ബലാത്സംഗമോ അല്ല, മറിച്ച് വാഗ്ദാന ലംഘനമാണെന്നും സംബന്ധിച്ച് തമസോമയില്‍ സുദീര്‍ഘമായ ഒരു ലേഖനമെഴുതിയത് ഏപ്രില്‍ 11, 2022 നായിരുന്നു. തമസോമയില്‍ അന്നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ചുവടെ പോസ്റ്റു ചെയ്യുന്നു. ആ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തമസോമയ്ക്ക് നാനാ വശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. പക്ഷേ, പറഞ്ഞ അഭിപ്രായത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങള്‍ തയ്യാറായില്ല. ബലാത്സംഗവും പീഡനവും ഒരു വ്യക്തിയില്‍…

Read More

ജനങ്ങളില്‍ വര്‍ഗ്ഗീയവിഷം കുത്തിവയ്ക്കുന്നത് രാഷ്ട്രീയ മുതലെടുപ്പുകാര്‍

ഇന്ത്യാ മഹാരാജ്യം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലേക്ക് നീങ്ങുന്നു. ഊതി പെരുപ്പിച്ച കണക്കുകള്‍ അല്ലാതെ മടിശീലയില്‍ ഒന്നുമില്ല. മാറിവരുന്ന സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ അതിനൊക്കെയും പരിഹാരമാകും. എന്നാല്‍, മനുഷ്യമനസ്സുകളില്‍ കുത്തിനിറയ്ക്കുന്ന വര്‍ഗീയ വിഷത്തിന്റെ ലഹരി മായണമെങ്കില്‍ അതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ മതിയാവില്ല. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ വര്‍ഗീയത വളര്‍ത്തുന്നു എന്നത് വളരെ ആശങ്കയോടെയാണ് കാണേണ്ടത്. ഓരോ ദിവസങ്ങളിലും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി ഉണ്ടോ എന്നുപോലും തോന്നിപോകുന്നൂ. വിദ്യാ സമ്പന്നര്‍…

Read More

കൊന്നവനെ കൊല്ലാന്‍ നടക്കുന്ന കേരളീയ സമൂഹമേ…. നാണമില്ലേ നിങ്ങള്‍ക്ക്….?

ഇടുക്കി ചേലച്ചുവിനടുത്ത് ചുരുളിയില്‍, പത്തിലും എട്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളെ സ്വന്തം പിതാവ് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. അത്ര കഴിവില്ലാത്ത ആ കുട്ടികളുടെ അമ്മയെ അയാള്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍, വെട്ടുകത്തി ഉപയോഗിച്ച് അയാള്‍ ആ സ്ത്രീയുടെ തല വെട്ടി മുറിച്ചു. പിന്നീട്, പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി, ആ സ്ത്രീയെ അയാളോടൊപ്പം ജീവിക്കാന്‍ വിടുകയായിരുന്നു. അങ്ങനെ, വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനിടയിലാണ് അതിഹീനമായ ആ സംഭവം നടന്നത്. അയാളുടെ മൂന്നു പെണ്‍മക്കളില്‍ മൂത്ത രണ്ടു കുട്ടികളുടെ…

Read More