Renjith K Joy

പേവിഷബാധ നിര്‍മ്മാര്‍ജ്ജനം: മലയാളികളുടെ ഈ നെറികേടാണ് തടസം

Jess Varkey Thuruthel കേരളത്തില്‍ നിന്നും പേവിഷബാധ (Rabies) പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി മിഷന്‍ 2030 (Mission 2030) പദ്ധതിക്ക് കേരള മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. പക്ഷേ, സമീപഭാവിയിലെന്നല്ല, വിദൂര ഭാവിയില്‍പ്പോലും ഈ ലക്ഷ്യത്തിലെത്താന്‍ കേരളത്തിനു സാധിക്കില്ല. കാരണം, വിദ്യാഭ്യാസവും അറിവും ബുദ്ധിയുമുള്ള മലയാളികളുടെ ഈ നെറികേടാണ് ഈ മിഷന്റെ ഏറ്റവും വലിയ തടസം. കേരളത്തില്‍ പുതുതായി അതിനികൃഷ്ടമായൊരു സംസ്‌കാരം രൂപപ്പെട്ടു കഴിഞ്ഞു. അരുമ മൃഗങ്ങളെ വലിയ വില കൊടുത്തു വാങ്ങി,…

Read More

തെരുവുനായ്ക്കള്‍ക്കുമുണ്ട് അവകാശങ്ങള്‍….

സ്‌നേഹം തെരുവുപട്ടിയോടോ അതോ മനുഷ്യരോടോ എന്നതാണ് നായ്ക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറഞ്ഞാല്‍, പട്ടിക്കുണ്ടായ നായിന്റെ മക്കള്‍ എന്നു പറഞ്ഞ് അധിക്ഷേപിക്കും. എങ്കിലും, മിണ്ടാന്‍ സാധിക്കാത്ത ഇവര്‍ക്കു വേണ്ടി ആരെങ്കിലും സംസാരിക്കണ്ടേ…? മനുഷ്യരെ പട്ടികള്‍ കടിച്ചുകീറുകയും, തെരുവുനായ്ക്കളുടെ ഉന്മൂലനത്തിനായി ഒരുകൂട്ടര്‍ ശബ്ദമുയര്‍ത്തുകയും നിയമം കൈയിലെടുത്ത് അവയെ കൊല്ലാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതയെക്കുറിച്ചും ജനങ്ങള്‍ അറിയണം. സംസ്ഥാനം ഭരിക്കുന്നവര്‍ ഒന്നു മനസുവച്ചാല്‍, ജനങ്ങളെ പട്ടികടിയില്‍ നിന്നും രക്ഷിക്കാം, പാവം…

Read More