Headlines

സുരേഷ് ഗോപി മണ്ടനല്ല, കുബുദ്ധികളുടെ തമ്പുരാന്‍

 Jess Varkey Thuruthel & Zachariah യൂണിഫോം സിവില്‍ കോഡ് എന്നാല്‍ എന്താണ് എന്ന് അറിയാത്ത ഒരാളാണ് ബി ജെ പിയുടെ സുരേഷ് ഗോപി എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു തെറ്റി. അധികാരം കൈപ്പിടിയിലൊതുക്കാന്‍ എന്തു കുബുദ്ധിയും കാണിക്കാന്‍ മടിയില്ലാത്ത ഒരാളാണ് താന്‍ എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് സുരേഷ് ഗോപി. പാവപ്പെട്ട മനുഷ്യരുടെ മേല്‍ ബ്രാഹ്‌മണര്‍ അടിച്ചേല്‍പ്പിച്ച നെറികെട്ട ജാതി വ്യവസ്ഥ സഹിക്കാനാവാതെ ഹിന്ദു മതം ഉപേക്ഷിച്ച് പല മതങ്ങളിലേക്കും ചേക്കേറിയവരെ തിരിച്ചു…

Read More

രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍

Jess Varkey Thuruthel & D P Skariah പിന്നാമ്പുറം കാണിച്ച ഭരണപക്ഷത്തെ തോല്‍പ്പിക്കാന്‍ ഉമ്മറം കാണിച്ചു തകര്‍ക്കുകയാണ് പ്രതിപക്ഷം. ആരൊക്കെ എന്തൊക്കെ പൊക്കിക്കാണിച്ചാലും ഭരിക്കുന്ന പാര്‍ട്ടിക്കോ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനോ ഇവരുടെ പാര്‍ട്ടിയിലുള്ള ഒരാള്‍ക്കു പോലുമോ യാതൊന്നും സംഭവിക്കില്ലെന്ന് ഇവര്‍ക്കു ലഭിക്കുന്ന ശിക്ഷകള്‍ കൊണ്ടു വ്യക്തം. നിയമത്തിന് ഇവരുടെയൊന്നും രോമത്തില്‍ തൊടാന്‍ പോലും കഴിയില്ല, എന്നുമാത്രമല്ല, തൊടുകയുമില്ല. കിലുക്കം സിനിമയില്‍ രേവതിയുടെ കഥാപാത്രത്തിന്റെ വിവരണം പോലെയാണ് ഇന്നു കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. ഒരു തെരഞ്ഞെടുപ്പു നടന്നു കഴിഞ്ഞ്,…

Read More

ഈ ഫോട്ടോ എങ്ങനെയുണ്ടായി ഉമ തോമസേ….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കണ്ണീര്‍ സീരിയലുകള്‍ രണ്ടടി അകലം പാലിക്കും, ഉമ തോമസിന്റെ ഈ തകര്‍പ്പന്‍ അഭിനയ മികവിനു മുന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നു, പി ടിയുടെ പ്രിയ പത്‌നി ഉമ തോമസിന്റെ അഭിനയ മികവ്. അന്നവര്‍ മാധ്യമ പ്രതിനിധികള്‍ക്കു മുന്നില്‍ അതിമനോഹരമായി അഭിനയിച്ചു. തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താന്‍ അല്ലെന്നവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ആണയിട്ടു പറഞ്ഞു……. അതു വെറും അഭിനയമായിരുന്നുവെന്ന്…

Read More

ചോരക്കൊതി മാറാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍…..

സ്വന്തം മകനെ നഷ്ടമായ മാതാപിതാക്കള്‍, ഭര്‍ത്താവിനെ നഷ്ടമായ ഭാര്യ, അച്ഛനെ നഷ്ടമായ മക്കള്‍, സഹോദരനെ നഷ്ടമായ കൂടെപ്പിറപ്പുകള്‍ അങ്ങനെ ധാരാളം പേര്‍ കണ്ണൂരിന്റെ വിവിധഭാഗങ്ങളിലായി ജീവിക്കുന്നു. പാര്‍ട്ടി എത്ര കാര്യമായി ആ കുടുംബത്തിന് ചിലവിന് കൊടുത്താലും ഇവരുടെയൊന്നും കണ്ണുനീര്‍ തോരില്ല. പ്രിയ നേതാക്കളെ, നിങ്ങള്‍ക്ക് ഈ പാവപ്പെട്ടവന്റെ ചോര കണ്ടു മതിയായില്ലേ? ഒരു രക്തസാക്ഷിയും, ബലിദാനിയേയും സൃഷ്ട്ടിക്കുന്നതാണോ രാഷ്ട്രീയം എന്ന് പറയുന്നത്? നേതാക്കളുടെ മനുഷ്യത്വം ഇത്രത്തോളം ഇല്ലാതെയായോ? ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാല്‍ എതിരാളിയെ കത്തിമുനയില്‍ അവസാനിപ്പിക്കാം…

Read More

വഴിയേ പോകുന്നവന്റെയല്ല, തെറ്റു ചെയ്തവന്റെ നെഞ്ചത്താവണം പൊങ്കാല: അതാണ് ഹര്‍ത്താലിനു ബദല്‍

ബന്ദ് എന്ന ബഹാദുരിതം അനുഭവിച്ചു പൊറുതിമുട്ടിയ ജനം കോടതിയില്‍ പോയി. ബന്ദ് നിര്‍ത്തലാക്കിയ കോടതി വിധി ഹര്‍ഷാരവത്തോടെയാണ് സമാധാന പ്രിയരായ, ജനാധിപത്യസംവിധാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജനങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍, കുബുദ്ധികളായ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മന്ത്രിമാരും മത രാഷ്ട്രീയ പാര്‍ട്ടികളും ആ നിയമം വളച്ചൊടിച്ചു. അക്കാലയളവു വരെ, ഹര്‍ത്താല്‍ എന്നാല്‍ കടകള്‍ അടച്ചിട്ടുള്ള സമരമായിരുന്നു. എന്നാല്‍, ബന്ദു നിരോധിച്ചതോടെ, ബന്ദിന്റെ എല്ലാ സ്വഭാവങ്ങളും ഹര്‍ത്താല്‍ ഏറ്റേടുത്തു. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. തുറന്നാല്‍ കടകള്‍ക്കു നേരെ കല്ലേറ്….

Read More