രാജ്യം കുമ്പിട്ട് ആദരിക്കണം, ഓരോ ജൈവകര്‍ഷകനെയും

ഈ ഇലക്ട്രോണിക് യുഗത്തില്‍, അതിവേഗം വിസ്മൃതിയിലാവുന്ന നിരവധി ജോലികളെക്കുറിച്ചുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം നിങ്ങളില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ഇന്നുകാണുന്ന പല ജോലികളും നാളെ ഉണ്ടാകില്ല. വിസ്മൃതിയിലേക്ക് പോയ ജോലികളില്‍ ചിലതാണ് പബ്ലിക് ടെലഫോണ്‍ ബൂത്തുകളുടെ നടത്തിപ്പ്, കത്തിടപാടുകള്‍ സംബന്ധിച്ച ജോലികള്‍, തുടങ്ങിയവ. പക്ഷേ, മനുഷ്യര്‍ ആഹാരം കഴിക്കുന്ന കാലത്തോളം നിലനില്‍ക്കുന്ന ഒരു ജോലിയും വരുമാന മാര്‍ഗ്ഗവുമാണ് കൃഷി. അതില്‍ തന്നെ, ജൈവകൃഷി ജനങ്ങള്‍ക്കു പ്രദാനം ചെയ്യുന്നത് ആരോഗ്യമുള്ള, രോഗമില്ലാത്ത ഒരു ശരീരവും ജീവിതരീതിയുമാണ്.  ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി,…

Read More

ജൈവകാര്‍ഷികോത്സം 2018: നാലു ദിവസത്തെ ഉത്സവത്തിന് ഏപ്രില്‍ 10ന് തിരി തെളിയും

ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, എറണാകുളത്തു സംഘടിപ്പിക്കുന്ന ജൈവ കാര്‍ഷികോത്സവത്തിന് ഏപ്രില്‍ 10 ചൊവ്വാഴ്ച തിരി തെളിയും. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും എറണാകുളത്ത് ഏപ്രില്‍ മാസത്തില്‍ നടത്തിവരുന്ന കാര്‍ഷിക മേള ഇക്കൊല്ലം ഏപ്രില്‍ 10 ന് രാജേന്ദ്ര മൈതാനിയല്‍ വച്ചു നടത്തപ്പെടുന്നു. മേള ഏപ്രില്‍ 13 ന് സമാപിക്കും.  ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, രാജഗിരി ഔട്ട് റീച്ച്, (രാജഗിരി കോളജ്…

Read More

ജൈവകാര്‍ഷികോത്സവത്തെ പിന്തുണച്ച് ഗായകന്‍ മധു ബാലകൃഷ്ണനും ഗാനരചയീതാവ് രാജീവ് ആലുങ്കലും

അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം രാജീവ് ആലുങ്കലും ജൈവകാര്‍ഷീകോത്സവത്തിന് എത്തുന്നു. ഇവരെ കൂടാതെ, കാരുണ്യത്തിന്റെ പര്യായമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈ ജൈവ കാര്‍ഷിക ഉത്സവത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ ഉത്ഘാടനം. വിദ്യാര്‍ത്ഥികളും പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ ഉത്സവത്തില്‍ പങ്കെടുക്കും. മേള ഏപ്രില്‍ 13 ന് അവസാനിക്കും.  രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും മൂലം രോഗബാധിതരായ സമൂഹത്തിന്…

Read More