Headlines

നെറികേട്: കൊടുത്ത ശമ്പളം തിരിച്ചുവാങ്ങി പുഷ്പഗിരി മെഡിക്കല്‍ കോളേജ്

Written by: Jess Varkey Thuruthel മെയ് 2023 മുതല്‍, സാലറി സ്ലിപ്പില്‍, അഡ്വാന്‍സ് എന്നു രേഖപ്പെടുത്തി ഒരു തുക നല്‍കിത്തുടങ്ങിയപ്പോള്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അറിഞ്ഞില്ല, തങ്ങള്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റ് നടത്താന്‍ പോകുന്ന വലിയ നെറികേടിന്റെ സൂചനയാണതെന്ന്! നഴ്‌സുമാരുടെ അന്തസിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായ ശമ്പള വര്‍ദ്ധനവിന്റെ ഉത്തരവ് പാസാകും വരെ അവര്‍ക്കു നല്‍കുന്ന ഇടക്കാല ആശ്വാസം തങ്ങളുടെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന കുരുക്കായി മാറുമെന്നും അവര്‍ അറിഞ്ഞിരുന്നില്ല. മെച്ചപ്പെട്ട ജോലിയും…

Read More

മുട്ടുമടക്കേണ്ടത് സര്‍ക്കാരാണ്, നഴ്‌സുമാരല്ല!

ആനയ്ക്ക് അതിന്റെ ശക്തിയറിയില്ല, അറിയുമായിരുന്നുവെങ്കില്‍ തന്നെ ചങ്ങലയ്ക്കിട്ട്, സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി, ദുരിത ജീവിതത്തിലേക്കു തള്ളിയിട്ടവരെ അത് ഛിന്നഭിന്നമാക്കിയേനെ. കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥയും ഇതുതന്നെ. നയിക്കുന്നത് നരകജീവിതം, പക്ഷേ അവര്‍ക്ക് അവരുടെ ശക്തി എന്തെന്ന് നന്നായി അറിവില്ലെന്നതാണ് സത്യം.  ഇന്ന് കേരളത്തില്‍ ഏറ്റവും ശക്തിയുള്ള സംഘടനയാണ് നഴ്‌സുമാരുടേത്. കേരളത്തിലെ ജനസംഖ്യയില്‍ പകുതിയും നഴ്‌സുമാര്‍ അടങ്ങിയ കുടുംബങ്ങളാണ്. ഒരു നഴ്‌സ്, അവരുടെ ഭര്‍ത്താവോ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ, അടുത്ത ബന്ധുക്കളോ ഉള്‍പ്പടെ കണക്കാക്കിയാല്‍, കേരളത്തിലെ ജനസംഖ്യയിലെ പകുതിയിലേറെയും നഴ്‌സോ…

Read More