പ്രണയപുസ്തകത്തിലെ ഒരേട് (കവിത )

(One Single Page from the Book of Love ) •നിക്സൺ ഗോപാൽ• ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: നിന്റെ കാമത്താൽ മാത്രം എനിക്കുടലുണ്ടായി. നിന്റെ സ്പർശത്താൽ മാത്രം  അറിയപ്പെട്ടവനായി. നിന്റെ മന്ത്രത്താൽ മാത്രം കേൾവി കൊണ്ടവനായി… പുഴയോരത്തോ, മലഞ്ചരുവിലോ മറഞ്ഞു കിടക്കുകയായിരുന്നു ഞാൻ.! ഒരു പ്രേമ ഗാനം എപ്രകാരമായിരിക്കുമെന്ന് നീ വിവരിച്ചു. പ്രണയം അഭ്യർത്ഥിച്ചു ഉണ്ടാക്കുന്ന രീതിയിലെ പിശകുകൾ നീ പറഞ്ഞു തന്നു. പാതകൾ തെറ്റുന്നവരുടെ പ്രണയം ഏതിനം കാട്ടു തീയുണ്ടാക്കുന്നുവെന്നു നീ വിവരിച്ചു. കല്ലുകളിൽ തലയിടിച്ച് അരുവികളിൽ…

Read More

ദൈവം = ‘സ്വന്തം’ അപരൻ

Written by: Nixon Gopal ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ,  ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്. ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല  ; കാരണം…

Read More