Headlines

ആര്‍ത്തവമുള്ള സ്ത്രീകളും നിയമസഭ കെട്ടിടത്തിന്റെ വാസ്തുവും: ഗൗരിബായിക്ക് ഇതെല്ലാം തന്നെ യോഗ്യത

Thamasoma News Desk രാജകുടുംബം, തമ്പുരാട്ടി എന്നീ വിളികളില്‍ പുളകിതയാകുന്ന, അഭിമാനപൂരിതയാകുന്ന അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിക്ക് പത്മശ്രീ (Literature and education) പുരസ്‌കാരം! കിട്ടിയ അവസരങ്ങളിലെല്ലാം അന്ത:വിശ്വാസത്തെയും അനാചാരങ്ങളെയും മഹത്വവത്കരിക്കുകയും മോദി ഭരണത്തെ പുകഴ്ത്തുകയും ചെയ്ത ലക്ഷ്മി ബായിയെ മോദി സര്‍ക്കാര്‍ കൈവിടുന്നതെങ്ങനെ? ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രാധാന്യം നേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്താണ് എന്നു പറഞ്ഞ ലക്ഷ്മി ബായിയെ കണ്ടില്ലെന്നു നടിക്കാന്‍ ബി ജെ പി സര്‍ക്കാരിനു കഴിയുന്നതെങ്ങനെ? അബദ്ധ ജടിലവും അന്ത:വിശ്വാസത്തില്‍…

Read More

കാടുവെട്ടിയും കളനാശിനികളും മാറ്റിവയ്ക്കാം, പ്രശ്‌നപരിഹാരത്തിന് ഇനി സ്ത്രീകളുണ്ടല്ലോ

Jess Varkey Thuruthel അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്ന പുല്ലും കാടുമാണ് കേരളത്തിലെ കര്‍ഷകര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന്. മണ്ണിനു വളക്കൂറുണ്ടാവാനും ഫലഫൂയിഷ്ഠമാവാനുമായി റബര്‍ ബോര്‍ഡ് നാടെങ്ങും പടര്‍ത്തിയ കാട്ടുപയര്‍ എന്ന മഹാശല്യവുമുണ്ട് കൂടെ. വെട്ടിയാലും വെട്ടിയാലും പിന്നെയും ആര്‍ത്തു മുളച്ചു പൊന്തുന്ന പുല്ലുകള്‍. മണ്ണിന്റെ ആഴത്തില്‍ വേരോടിയ ഇവ, പിഴുതെറിഞ്ഞാലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പറമ്പെങ്ങും വ്യാപിക്കുന്നു. വിളകളെ മൂടി കാടുകള്‍ പടര്‍ന്നുപിടിക്കുകയാണ്. മെഷീനുകള്‍ ഉപയോഗിച്ച് പലതവണ വെട്ടിയാലും ദിവസങ്ങള്‍ക്കകം വീണ്ടും ആര്‍ത്തു വളരുന്നു അവ….

Read More

ആ ചോരയുടെ നിറം ചുവപ്പാണെന്നു പോലും പറയാന്‍ മടിക്കുന്നതെന്ത്….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ആര്‍ത്തവ രക്തത്തെ ഈ ആധുനിക യുഗത്തിലും അടയാളപ്പെടുത്തുന്നത് ചുവപ്പു നിറം കൊണ്ടല്ല, മറിച്ച് നീലനിറം കൊണ്ടാണ്. സംശയമുണ്ടെങ്കില്‍ സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങളിലൂടെ കണ്ണോടിക്കുക, നിങ്ങള്‍ക്കതു മനസിലാകും. ഇതൊരു സാധാരണ ജൈവപ്രക്രിയയാണെന്നു പോലും മനസിലാക്കാതെ, സ്ത്രീയായി പിറന്നതിലുള്ള ദൈവശിക്ഷയാണ് ആര്‍ത്തവമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ ഇന്നുമുണ്ട് ഇന്ത്യയില്‍ എന്നറിയുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഇന്ത്യയില്‍ ഓരോ വര്‍ഷവും സ്‌കൂള്‍ കാലത്തു തന്നെ പഠനം അവസാനിപ്പിക്കുന്ന…

Read More