Headlines

ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു…… പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…….

Read More

സ്ത്രീയുടെ ജീവിതാന്തസ് ഉയരണമെങ്കില്‍ മതബോധം തകരണം

വടവൃക്ഷമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കരുത്തുറ്റ കാതലുള്ള മരങ്ങളോടാണ് പുരുഷനെ എല്ലാക്കാലത്തും തുലനം ചെയ്തിരിക്കുന്നത്. അത് പുരുഷന്റെ ശാരീരിക ബലത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, സ്ത്രീയെ ഈ സമൂഹം കാണുന്നതാകട്ടെ, ആ മരത്തില്‍ പടര്‍ന്നു കയറിയ വള്ളിയായി മാത്രം. വടവൃക്ഷമില്ലാതെ നിവര്‍ന്നു നില്‍ക്കാനോ മുകളിലേക്കുയരാനോ കഴിവില്ലാത്ത തണ്ടിനു ബലമില്ലാത്തൊരു വള്ളിയായി മാത്രം പെണ്ണിനെ കാണുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണിവിടെ. പുരുഷന്‍ നല്‍കുന്ന സംരക്ഷണമോ സുരക്ഷയോ ഇല്ലാതെ ഒരു പെണ്ണിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഇവിടെ സമൂഹവും…

Read More

ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം…??

ഷാജി കിഴക്കേടത്ത് ജാതിയതയും മതപരതയും ആഴത്തില്‍ വേരൂന്നിയിട്ടുളള സമൂഹത്തില്‍ ജാതിമതരഹിത ജീവിതം സാധ്യമാണോ? അത് എങ്ങനെയാകണം ? ജാതിയും മതവും ജീവിതത്തിന്റെ നാനാ പരിസരങ്ങളെയും മൂല്യരഹിതമാക്കുന്ന, മലീമസമാക്കുന്ന സമൂഹത്തില്‍ ജാതിമതരഹിതജീവിതം എങ്ങനെയാകണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ജാതിമതരഹിതജീവിതം ഒരു ബദല്‍ജീവിതരീതിയും സംസ്‌കാരവുമാണ്. അത് കേവലം ജാതിമതദൈവ നിരാസം മാത്രമല്ല, ഉയര്‍ന്നമൂല്യ ബോധത്തോടെയുള്ള ബദല്‍ ജീവിതത്തിന്റെ ആവിഷ്‌ക്കാരവുമാണ്. നിരന്തരം പരിഷ്‌കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന, ആത്മവിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രക്രിയയുമാണ് ജാതിമതരഹിത ജീവിതം. വിവിധ ചരിത്രഘട്ടങ്ങളില്‍ മതങ്ങള്‍,…

Read More

മനുഷ്യന്റെ സ്വസ്ഥതയ്ക്കു മുകളില്‍ മതങ്ങളുടെ വെടിക്കെട്ടുകള്‍

കൊറോണയുടെ പിടിയില്‍ നിന്നും നമ്മുടെ നാട് പതിയെ കരകയറി വരുന്നു. കഠിന വഴികളെ നേരിട്ട് ഓരോ മനുഷ്യരും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഏകദേശം രണ്ടു വര്‍ഷക്കാലത്തോളം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയവര്‍ പതിയെ പഴയ ആഘോഷത്തിമിര്‍പ്പുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഒത്തുകൂടലുകളും യാത്രകളും ഉല്ലാസങ്ങളുമെല്ലാം മനുഷ്യജീവിതത്തിലേക്കു തിരികെ എത്തുന്നു.കൊറോണക്കാലത്ത് നിശബ്ദമായിരുന്ന മതങ്ങളും പഴയ പ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളാണ്. ജനജീവിതത്തെ അടിമുടി വരിഞ്ഞുമുറുക്കി അവരുടെ ചിന്തകള്‍ക്കു കടിഞ്ഞാണിട്ടു നിയന്ത്രിച്ചിരുന്ന മതങ്ങളും മതദൈവങ്ങളും മാളത്തിലൊളിച്ച രണ്ടു വര്‍ഷക്കാലം അവസാനിച്ചു. പുതിയ തന്ത്രങ്ങളും കൊറോണക്കാലത്തു മനുഷ്യനെ ജീവിപ്പിച്ച…

Read More