ഈച്ചയുടെ തിരിച്ചറിവു പോലും വിഷം തിന്നുന്ന മനുഷ്യനില്ല: സെബാസ്റ്റ്യന്‍ കോട്ടൂര്‍

പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കാന്‍ സിനിമാതാരങ്ങളെ വച്ച് സര്‍ക്കാര്‍ നല്‍കുന്ന പരസ്യത്തിന് മുടക്കുന്ന കോടികള്‍ എത്ര…??? എന്തിനു വേണ്ടിയാണത്…?? പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പറയേണ്ടത് സാധാരണക്കാരോടല്ല, മറിച്ച് അത് ഉല്‍പ്പാദിപ്പിക്കുന്നവരോടു പറയണം. ഇത്തരത്തില്‍ കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാനുള്ള തന്റേടം സര്‍ക്കാരിന് ഇല്ലാത്തതാണ് നമ്മുടെ നാടു നശിക്കാന്‍ കാരണം. നല്ലതെന്താണ് എന്നു തിരിച്ചറിയാനുള്ള ബുദ്ധിയില്ലാത്തവരാണ് നാടു ഭരിക്കുന്നത്. എന്തു സംരംഭങ്ങള്‍ സര്‍ക്കാര്‍ ചെയ്താലും അതില്‍ നിന്നും കട്ടുമുടിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം, സസ്യ അഗ്രോ ബയോ ഫാര്‍മര്‍ ആന്റ് എക്കോ…

Read More

13-ാമത് ജൈവകാര്‍ഷികോത്സവ മേള – ജൈവകാര്‍ഷികോത്സവം 2018 – ഉത്ഘാടനം ചെയ്തു

ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി ഔട്ട് റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്നിവയുടെ പങ്കാളിത്വത്തോടു കൂടി എല്ലാവര്‍ഷവും ഏപ്രിലില്‍ നടത്താറുള്ള ജൈവ കാര്‍ഷിക മേള (ജൈവകാര്‍ഷികോത്സവം 2018) ഇന്ന്, ഏപ്രില്‍ 10, 2018 ന് രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്തു. ഡോ എം പി സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജൈവ കാര്‍ഷിക…

Read More