Headlines

മാധ്യമപ്രവര്‍ത്തകരാകാന്‍ വേണ്ടത് കൂട്ടിക്കൊടുപ്പിലെ പരിജ്ഞാനമല്ല

 Jess Varkey Thuruthel & D P Skariah കേരളത്തില്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരുടെ എണ്ണം അനിയന്ത്രിതമാംവിധം കൂടി വരികയാണ്. പണ്ടുകാലം മുതലേ ഇതുണ്ടായിരുന്നു. പക്ഷേ, അങ്ങനെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കുറവായതിനാല്‍ അധികം പരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നിപ്പോള്‍ കാലം മാറി, കഥ മാറി…… വെയിലിനെ, മഴയെ, പ്രതികൂല കാലാവസ്ഥകളെ വകവയ്ക്കാതെ അത്യധ്വാനം ചെയ്തു ജീവിച്ചിരുന്ന വളരെ വലിയൊരു വിഭാഗം മനുഷ്യരുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ, അധ്വാനിക്കുക എന്നത് വിലകുറഞ്ഞ ഏര്‍പ്പാടായി കണ്ട മനുഷ്യരേറെയുണ്ടായിരുന്നു…

Read More

ഇവര്‍ക്ക് എന്തിനാണീ സെലിബ്രിറ്റി സ്റ്റാറ്റസ് ??

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പൃഥിരാജിന്റെ കഥാപാത്രമായ കോശിയോട് ബിജുമേനോന്റെ അയ്യപ്പന്‍ അനുകമ്പ കാണിച്ചതിനു പിന്നില്‍ കോശിക്ക് മന്ത്രിമാരും മറ്റ് ഉന്നതതും സിനിമക്കാര്‍ ഉള്‍പ്പടെയുള്ളരുമായുള്ള ബന്ധമായിരുന്നു. അയാളുടെ സ്വാധീനശക്തിയില്‍ തന്റെ ജോലിക്ക് കുഴപ്പമുണ്ടാകുമോ എന്ന ഭയം. വാദി പ്രതിയാകുന്ന ഇക്കാലത്ത്, സെലിബ്രിറ്റികളുടെ ഭാഗത്തു മാത്രം ന്യായവും മറ്റുള്ളവരെല്ലാം തെറ്റുകാരുമെന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള ഭയം. അത് തന്റെ സൈ്വര്യജീവിതത്തെ ബാധിച്ചേക്കുമെന്ന ഭയം. ഈ ഭയത്തിന്റെ ആകെത്തുകയായിരുന്നു കോശിയോടു കാണിച്ച അനുകമ്പ. സെലിബ്രിറ്റികളും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പൗരപ്രമുഖരും കോടീശ്വരന്മാരും…

Read More