നിള കൊളുത്തിയ കൊടുംതീയില്‍ കത്തിയെരിയുമോ ജാതിവെറി?

Jess Varkey Thuruthel ചെയ്യുന്ന തൊഴില്‍ എന്തുമായിക്കൊള്ളട്ടെ. നിള നമ്പ്യാര്‍ (Nila Nambiar) തീ കൊളുത്തിയിരിക്കുന്നത് ജാതിവെറിയുടെ കടയ്ക്കലാണ്. ജാതിയില്ലെന്ന് എത്രയേറെ ആവര്‍ത്തിച്ചാലും മനുഷ്യരേറെയും ഉള്ളിന്റെ ഉള്ളിലെങ്കിലും ജാതീയതയെ താലോലിക്കുന്നവരാണ്. തനിക്കു ചുറ്റും ആജ്ഞാനുവര്‍ത്തികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍. എല്ലാവരെക്കാളും വലിയവരാണ് താന്‍ എന്നു ചിന്തിക്കുന്നവര്‍. ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച ജാതീയത ഇന്നും കേരളസമൂഹത്തില്‍ കൊടികുത്തി വാഴുന്നുണ്ട്. കറുപ്പിനെ ഇകഴ്ത്തിയ സത്യഭാമയെ എതിര്‍ക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നു. പക്ഷേ, ആ എതിര്‍ത്തവരുടെ ഉള്ളിലും ഒരു സത്യഭാമയുണ്ടെന്നതാണ് സത്യം. ജനാധിപത്യമെന്നത് പുസ്തകത്താളില്‍…

Read More

കൂട്ടത്തിലൊരുവനെ കൊന്നുതള്ളിയവര്‍ക്കെതിരെ കാണിക്കാത്ത ചോരത്തിളപ്പ്….

Jess Varkey Thuruthel സിറാജ് പത്രത്തിന്റെ ലേഖകനായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ നടുറോഡില്‍ കാറിടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് വിനായകനു നേരെ കുരച്ചു ചാടിയത്. അതിനു വിനായകന്‍ ചെയ്ത കുറ്റമാകട്ടെ, ഉഭയകക്ഷി സമ്മതപ്രകാരം മാത്രമേ താന്‍ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളുവെന്നും ഇനിയും അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളുവെന്നും പറഞ്ഞതാണ്. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്ഥാവന ഉദാഹരിച്ചു എന്നതാണ് ആ മനുഷ്യനു നേരെ ആരോപിക്കപ്പെട്ട കുറ്റം….

Read More