ഈ പ്രഹസനം മതിയാക്കൂ സഖാവേ

Jess Varkey Thuruthel ഓണക്കാലത്തെ ആവശ്യങ്ങള്‍ക്കു വേണ്ടി ചേര്‍ത്തലയിലെ വീട്ടില്‍ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് (P Prasad) പൂക്കൃഷി ആരംഭിച്ചതിന്റെ ഫോട്ടോ ഷൂട്ട് ആണിത്. ചുറ്റും ക്യാമറകള്‍ക്കു നടുവില്‍ നിന്നുകൊണ്ടു നടത്തുന്ന ഫോട്ടോഷൂട്ട് നാടകം. ഉപജാപകരുടെ അകമ്പടിയോടെ നടത്തുന്ന ഇത്തരം നാടകങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നു പറയാതെ വയ്യ. ഭക്ഷണത്തിന് ഓരോ മനുഷ്യരും ആശ്രയിക്കുന്നത് കര്‍ഷകരെയും കൃഷിയെയുമാണ്. എന്നാലിന്ന് ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികള്‍ നേരിടുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാറില്ല എന്നതായിരുന്നു…

Read More

മണ്ണില്‍ തുടങ്ങി, ചിറകു നല്‍കി അടുക്കള, റുബീന പറന്നുയര്‍ന്നു, ഉയരങ്ങളിലേക്ക്…!

Jess Varkey Thuruthel നാടിനെയും സാഹചര്യങ്ങളെയുമെല്ലാം പഴിച്ച് വിദേശത്തേക്ക് പോകുന്ന, പോകാന്‍ തയ്യാറെടുക്കുന്ന എല്ലാവരും ഒരുനിമിഷമൊന്നു നില്‍ക്കണം. അടുക്കളയില്‍ തളച്ചിടപ്പെട്ടുവെന്നു വിലപിക്കുന്നവരും ഇതു കേട്ടേ തീരൂ. ഒന്നുമില്ലായ്മയില്‍ നിന്നും വിസ്മയം തീര്‍ത്ത ഒരു പെണ്ണിന്റെ കഥയാണിത്. ഒരിക്കലവള്‍ എന്തിനെയും പേടിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാനാവാതെ തളര്‍ന്നു വീണിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഉപ്പയ്ക്കും ഉമ്മയ്ക്കും മുന്നിലവള്‍ കണ്ണീരൊഴുക്കിയിരുന്നു. അങ്ങനെയൊരുനാള്‍ ആ ഉപ്പ അവള്‍ക്കൊരു ഉപദേശം നല്‍കി, അതവള്‍ക്കു കരുത്തേകി, സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കി. അങ്ങനെയവള്‍ ജയിച്ചു മുന്നേറി. പ്രവാസിയായ…

Read More