വിനായകന്‍: കാലം കാത്തുവച്ച കാവ്യനീതി

Jess Varkey Thuruthel  എടാ വിനായകാ എന്നലറി വിളിച്ച് തല്ലാനായി ആഞ്ഞടുത്തവര്‍ ഇന്ന് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നു, വിനായകന്റെ അഭിമുഖത്തിനായി! ഇത് കാലം കാത്തു വച്ച കാവ്യനീതി. മമ്മൂക്ക, ലാലേട്ടന്‍, എന്നെല്ലാം ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന, അവര്‍ക്കു മുന്നില്‍ നട്ടെല്ലു വളച്ചൊടിച്ചു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിനായകനു മുന്നിലെത്തിയാല്‍ ഹാലിളകും. വിളി പിന്നെ നീയെന്നും എടാ എന്നുമാകും. നിന്റെ കൂടെയൊക്കെ കിടക്കാനും പെണ്ണുങ്ങളുണ്ടോ എന്ന പുച്ഛച്ചോദ്യവുമാവും. അന്നൊരിക്കല്‍, വിനായകനു നേരെ മാധ്യമ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു, കൊലവിളികളും അധിക്ഷേപ വാക്കുകളും കൊണ്ട്…

Read More

ഇതോ മഹത്തായ മാധ്യമ സംസ്‌കാരം….??

 Jess Varkey Thuruthel ഉറ്റവരുടെ മരണത്തില്‍ വെന്തുരുകി മനസു ചത്തുമരവിച്ച മനുഷ്യരുടെ കണ്ണീരിന്റെ അളവും അവരുടെ പെരുമാറ്റ രീതികളും ഉടുത്തിരുന്ന വസ്ത്രങ്ങളും വിലയിരുത്തി, അതുവിറ്റു കാശാക്കുന്നവരെ എന്തു വിളിക്കണം….?? ഇതോ മഹത്തായ മാധ്യമ പ്രവര്‍ത്തനം? പ്രശസ്ത സിനിമ സീരിയല്‍ താരം സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു അവരെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഏവര്‍ക്കും. അകാലത്തിലുള്ള അവരുടെ വേര്‍പാട് വിശ്വസിക്കാന്‍ പോലുമായിട്ടില്ല അവരെ സ്‌നേഹിച്ചു കൂടെ നിന്ന ഒരാള്‍ക്കു പോലും. ഏറെ സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു…

Read More

ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: തമസോമയുടെ നിഗമനങ്ങള്‍ക്ക് അടിവര

  Jess Varkey Thuruthel & D P Skariah മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയെ മാനസിക രോഗിയാണെന്നു മുദ്ര കുത്താന്‍ വരട്ടെ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്ന് തമസോമ നടത്തിയ ചില നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍. തമസോമയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ലേഖനങ്ങളില്‍ ഒന്നും ഇതുതന്നെ ആയിരുന്നു. ദിലീപ് എന്നയാള്‍ അത്ര നല്ല വ്യക്തിത്വത്തിന്റെ ഉടമയല്ല എന്നതു തന്നെയാണ് തമസോമയുടെയും നിരീക്ഷണം. സിനിമ മേഖലയില്‍ സ്വന്തം…

Read More

വിനായകനു നേരെ നടത്തുന്നത് മാധ്യമധര്‍മ്മമല്ല, തികഞ്ഞ വംശവെറി

 Written By: Jess Varkey Thuruthel & D P Skariah കഴിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ് തൊലിയുടെ നിറവും ജന്മത്തിന്റെ ഔന്നത്യവും നോക്കി മനുഷ്യനു വിലയിടുന്നത്. വിനായകനെതിരെയുള്ള മാധ്യമ വേട്ടയ്ക്ക് ശക്തി കൈവന്നിട്ടുള്ളത് കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ 2016 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആ നടനു ലഭിച്ചപ്പോള്‍ മുതലാണ്. അഭിനയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിപ്പോകുന്ന വിനായകനെന്ന നട നെ അംഗീകരിക്കാന്‍ തക്കവണ്ണം ഇവിടെയുള്ള വരേണ്യവര്‍ഗ്ഗം തയ്യാറല്ലെന്നതിന്റെ വ്യക്തമായ…

Read More

ഈ ഫോട്ടോ എങ്ങനെയുണ്ടായി ഉമ തോമസേ….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കണ്ണീര്‍ സീരിയലുകള്‍ രണ്ടടി അകലം പാലിക്കും, ഉമ തോമസിന്റെ ഈ തകര്‍പ്പന്‍ അഭിനയ മികവിനു മുന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നു, പി ടിയുടെ പ്രിയ പത്‌നി ഉമ തോമസിന്റെ അഭിനയ മികവ്. അന്നവര്‍ മാധ്യമ പ്രതിനിധികള്‍ക്കു മുന്നില്‍ അതിമനോഹരമായി അഭിനയിച്ചു. തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താന്‍ അല്ലെന്നവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ആണയിട്ടു പറഞ്ഞു……. അതു വെറും അഭിനയമായിരുന്നുവെന്ന്…

Read More

വിജയ് ബാബുമാരെ സൃഷ്ടിക്കുന്നത് തന്റേടമില്ലാത്ത സ്ത്രീ സമൂഹം

കേവലം 16 വയസ് മാത്രമുള്ളൊരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം അതിന്റെ ഉത്തരവാദിത്തം ആ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ക്രൂരനും നികൃഷ്ടനുമായ ക്രിമിനലാണ് ഫാ റോബിന്‍ വടക്കുംചേരി. ഇയാളെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും കുറഞ്ഞ പക്ഷം വിവാഹത്തിനു വേണ്ടി ജാമ്യമെങ്കിലും അനുവദിക്കണമെന്നും ആവശ്യപ്പെട്ടത് അച്ചന്റെ ക്രൂരതകള്‍ക്ക് ഇരയായ ആ പെണ്‍കുട്ടി തന്നെയാണ്…! ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ മകള്‍ക്കു പ്രായം 16 അല്ല 18 ആയിരുന്നു എന്ന് തെളിവു സഹിതം കോടതിയില്‍…

Read More