നെറികേടുകളെ എതിര്‍ത്തു, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ പകവീട്ടി പുഷ്പഗിരി

Jess Varkey Thuruthel പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Pushpagiri Medical College Hospital) നടക്കുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പകരം വീട്ടി ആശുപത്രി അധികൃതര്‍. പേഷ്യന്റ്-സ്റ്റാഫ് അനുപാതം പാലിക്കാതെ ആശുപത്രി അധികൃതര്‍ നഴ്‌സുമാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അമിത ജോലി ഭാരമാണ്. ഇത് ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബേസില്‍ ജോസഫിനു നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലാണ് Continuing nursing Education-CNE പൂര്‍ത്തിയാക്കിയില്ലെന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാതെയാണ്…

Read More

പുഷ്പഗിരി ആശുപത്രിയുടെ വിശദീകരണം തള്ളി യു എന്‍ എ

Thamasoma News Desk നീണ്ട 9 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച്, വിദേശത്തു ജോലി ചെയ്യാന്‍ പോകുന്ന ഒരു നഴ്‌സിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി (Pushpagiri Hospital) നല്‍കി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിവാദമായിരിക്കുകയാണ്. തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്നത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുകയാണ് പുഷ്പഗിരി. എന്നു മാത്രവുമല്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയുടെ പരസ്യത്തിനുള്ള വേദി കൂടിയാക്കി മാറ്റിയിരിക്കുന്നു. സേവനപരിചയത്തിന് ചട്ടപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ നല്‍കിയതെന്നും സോഷ്യല്‍ മീഡിയ അതിനെ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയാണെന്നുമാണ് പുഷ്പഗിരി ആശുപത്രിയുടെ…

Read More

ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടിയ സംഭവം: ഡോക്ടര്‍ അലോകിന്റെ ആശുപത്രി വാസം നാടകമോ?

Thamasoma News Desk അടിസ്ഥാന ശമ്പളം പോലും നല്‍കാത്തതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ജില്ല ലേബര്‍ ഓഫീസില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടുകയും വേറെ മൂന്നുപേരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത തൃശൂര്‍ നൈല്‍ ആശുപത്രി എം ഡി ഡോ. അലോകിനെതിരെ നടപടികള്‍ വൈകിച്ച് പോലീസ്. ചര്‍ച്ച മതിയാക്കി പുറത്തു പോകാന്‍ തുനിഞ്ഞ തന്നെയും ഭാര്യയെയും ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ അലോകിന്റെ ഭാഷ്യം. കൈയ്ക്കു പരിക്കേറ്റ ഡോക്ടര്‍ അലോകും ഭാര്യയും വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഉന്നതര്‍ക്കെതിരെ…

Read More